Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Headmistress

Idukki

പ​ഠി​ച്ച സ്കൂ​ളി​ൽ പ്ര​ഥ​മാധ്യാ​പി​ക​യാ​യി സി​ന്ധു ഗോ​പാ​ല​ൻ

രാ​ജാ​ക്കാ​ട്: പ​ഠി​ച്ച സ്കൂ​ളി​ൽ പ്ര​ഥ​മാധ്യാ​പി​ക​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന അ​പൂ​ർ​വ സൗ​ഭാ​ഗ്യ​വു​മാ​യി സി​ന്ധു ഗോ​പാ​ല​ൻ.​ രാ​ജാ​ക്കാ​ട് ഗ​വ. ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹെ​ഡ്മി​സ്ട്ര​സാ​യി ചു​മ​ത​ല​യേ​റ്റു.

ഇ​തേ സ്കൂ​ളി​ൽ 20 വ​ർ​ഷം കെ​മി​സ്ട്രി അ​ധ്യാ​പി​ക​യാ​യും സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റാ​യും സേ​വ​നം ചെ​യ്ത ശേ​ഷം ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പ്ര​മോ​ഷ​ൻ ആ​യി ചി​ത്തി​ര​പു​രം ഗ​വ. ഹൈ​സ്കൂ​ളി​ൽ പ്ര​ഥ​മാധ്യാ​പി​ക​യാ​യി ചേ​ർ​ന്ന​ത്.

ഒ​രു വ​ർ​ഷം ജോ​ലി ചെ​യ്ത​തി​നുശേ​ഷ​മാ​ണ് രാ​ജാ​ക്കാ​ട് സ്കൂ​ളി​ലേ​ക്ക് സ്ഥ​ലം​മാ​റി എ​ത്തി​യ​ത്. പ​ഠി​ച്ച സ്കൂ​ളി​ൽ പ്ര​ഥ​മാ​ധ്യാ​പി​ക​യാ​യി വ​രാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും തു​ട​ർ​ന്നു​ള്ള മൂ​ന്നു വ​ർ​ഷ​ക്കാ​ലം സ്കൂ​ളി​ന്‍റെ പു​രോ​ഗ​തിക്കായി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ​ഴ​യ ഗു​രു​നാ​ഥ​മാ​രാ​യ ചെ​ല്ല​മ്മ ശ്രീ​ധ​ര​ൻ, സി.​വി. ചെ​ല്ല​മ്മ എ​ന്നി​വ​രു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ​യാ​ണ് സി​ന്ധു പ്ര​ഥ​മാ​ധ്യാ​പി​ക​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. താ​ൻ പ​ഠി​പ്പി​ച്ച കു​ട്ടി​യും അ​ധ്യാ​പി​ക​യാ​യി ഈ ​സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന് ടീ​ച്ച​ർ പ​റ​ഞ്ഞു.
അ​ടി​മാ​ലി ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ ഇ​ൻ​ട്ര​ക്ട​റാ​യി വി​ര​മി​ച്ച വി.​എ​ൻ. ശ​ശി​ധ​ര​നാ​ണ് ഭ​ർ​ത്താ​വ്. ഏ​ക​മ​ക​ൾ ദേ​വി വ​ണ്ട​ൻ​മേ​ട് പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​യാ​ണ്.

Latest News

Corehub Up