Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Care

Family Health

വേനലിൽ വാടരുത്; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

വേ​ന​ൽ​ കടുത്തിരിക്കുന്നു. ചൂ​ട് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് രോ​ഗ​ങ്ങ​ളും വ​ന്നുതു​ട​ങ്ങും. ത​ല​വേ​ദ​ന, ച​ർ​മത്തി​ൽ ഉ​ണ്ടാ​കു​ന്ന ചു​വ​പ്പ്, ചൂ​ടു​കു​രു മുതൽ സൂ​ര്യാ​ഘാ​തം, മ​ഞ്ഞ​പ്പി​ത്തം വരെയുള്ള തീ​വ്ര​ത കൂ​ടി​യ അ​സു​ഖ​ങ്ങ​ളി​ലേ​ക്ക് ആ പ​ട്ടി​ക നീ​ളു​ന്നു.

ചർമരോഗങ്ങൾ

വെ​യി​ൽ കൊ​ള്ളു​മ്പോ​ൾ ച​ർ​മ​ത്തി​ൽ പ​തി​ക്കുന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ കാ​ര​ണം ചു​വ​പ്പ്, ചൊ​റി​ച്ചി​ൽ, വ​ര​ൾ​ച്ച എ​ന്നീ ബു​ദ്ധിമു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു.

പ​നി, ഛർദി​ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളും ചി​ല​രി​ൽ കാ​ണാ​റു​ണ്ട്. തൊ​ലി കൂ​ടു​തൽ പൊ​ള്ളു​ന്ന​തി​ന​നു​സ​രി​ച്ച് കു​മി​ള​ക​ൾ വ​രു​ക, തൊ​ലി അ​ട​ർ​ന്നു മാ​റു​ക എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​കാം. കൂ​ടു​ത​ൽ വി​യ​ർ​ക്കു​ന്ന​വ​രി​ൽ ചൂ​ടു​കു​രു​വും കാ​ണാ​റു​ണ്ട്.


സൺ സ്ക്രീൻ ലോഷൻ

ക​ഴി​യു​ന്ന​തും ശ​ക്ത​മാ​യ വെ​യി​ൽ ഉ​ള്ള​പ്പോ​ൾ പു​റ​ത്ത് ഇ​റ​ങ്ങാ​തി​രി​ക്കു​ക, സ​ൺ സ്‌​ക്രീ​ൻ ലോ​ഷ​ൻ, പൗ​ഡ​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക, കു​ട ഉ​പ​യോ​ഗി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, ദി​വ​സേ​ന ര​ണ്ടു​ത​വ​ണ കു​ളി​ക്കു​ക എ​ന്നീ പ്ര​തി​രോ​ധ​മാ​ർഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കാ​വു​ന്ന​താ​ണ്. അ​യ​ഞ്ഞ കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക.

സൂ​ര്യാ​ഘാ​തം

കൂ​ടു​ത​ൽ സ​മ​യം തീ​വ്ര​ത​യേ​റി​യ വെ​യി​ൽ കൊ​ള്ളു​മ്പോ​ൾ ത​ല​വേ​ദ​ന, ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലു​ക​ൾ, ഛർ​ദി​, ക്ഷീ​ണം, ബോ​ധ​ക്ഷ​യം, നെ​ഞ്ചി​ടി​പ്പ് കൂ​ടു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ അ​ത് സൂ​ര്യാ​ഘാ​തം കാ​ര​ണം ആ​യി​രി​ക്കാം.

ഉ​ട​ൻ ത​ന്നെ ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ ഒ​ഴി​ക്കു​ക​യും ചെ​യ്യു​ക. ഐ​സ് മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ താ​പ​നി​ല കു​റ​യ്ക്കു​ക. ഒ​ട്ടും ത​ന്നെ താ​മ​സി​യാ​തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക.

വിവരങ്ങൾ:ഡോ. ​ധ​ന്യ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,
ക​ൺ​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ്യ​ൻ
എ​സ്‌യുടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തിരുവനന്തപുരം

Health

ആരോഗ‍്യ വിചാരം

അലർജി -6/ ജീവിതത്തിലെ മാറ്റങ്ങളുംഅലർജിയും തമ്മിൽ


■ അ​ല​ര്‍​ജി​യെപ്പറ്റി സം​സാ​രി​ക്കു​മ്പോ​ൾ


രോ​ഗി​ക​ള്‍ പു​തി​യ വീ​ട്ടി​ലേ​ക്കോ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലേ​ക്കോ മാ​റു​ക, തൊ​ഴി​ല്‍സ്ഥ​ല​ങ്ങ​ള്‍ മാ​റ്റു​ക, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കു​ക (അ​ല്ലെ​ങ്കി​ല്‍ ന​ഷ്ട​പ്പെ​ടു​ക), അ​വ​ര്‍ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ മാ​റ്റു​ക, പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യോ ആ​രം​ഭി​ക്കു​ക​യോ ചെ​യ്യു​ക (അ​ല്ലെ​ങ്കി​ല്‍ പു​ക​വ​ലി​യോ​ടു​ള്ള അ​വ​രു​ടെ എ​ക്സ്പോ​ഷ​ര്‍ മ​റ്റേ​തെ​ങ്കി​ലും ഘ​ട​ക​ങ്ങ​ളാ​ല്‍ മാ​റ്റ​പ്പെ​ടു​ക), അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ഒരു ഡോക്ടറോട് അ​ല​ര്‍​ജി​യെ പ​റ്റി സം​സാ​രി​ക്കു​മ്പോ​ള്‍ മനസിൽ വയ്ക്കേണ്ടതാണ്.


■ അ​ല​ര്‍​ജി പ​രി​ച​ര​ണം


അ​ല​ര്‍​ജി പ​രി​ച​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​പ​ര​വും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തു​മാ​യ മൂ​ന്ന്‌ സ​മീ​പ​ന​ങ്ങ​ള്‍:

  1. അ​ല​ര്‍​ജി​ക്ക്‌ കാ​ര​ണ​മാ​യ​വ​യെ ഒ​ഴി​വാ​ക്ക​ല്‍
    2. മ​രു​ന്നു​ക​ള്‍ കൊ​ണ്ടു​ള്ള ചി​കി​ത്സ
    3. രോ​ഗ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യു​ടെ​ പ​രി​വ​ര്‍​ത്ത​നം
    ■ ഒഴിവാക്കൽ
    പ്രധാ​ന​മാ​യി പൂ​പ്പ​ല്‍, മൃ​ഗ​ങ്ങ​ളു​ടെ പൊ​ടി, പൊ​ടി​പ​ട​ല​ങ്ങ​ള്‍ എ​ന്നി​വ​യോ​ട്‌ അ​ല​ര്‍​ജി ഉ​ള്ള​വ​ര്‍​ക്ക്‌ ഒ​ഴി​വാ​ക്ക​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ്, സാ​ധ്യ​വു​മാ​ണ്. ഫി​ല്‍​ട്ട​റിം​ഗ്‌ ഉ​പ​ക​ര​ണ​ങ്ങ​ള്‍ (ഉ​ദാ. പൊ​ടി മാ​സ്ക്‌, ഇ​ല​ക്്ട്രോ​സ്റ്റാ​റ്റി​ക്‌ ഫി​ല്‍​ട്ട​റു​ക​ള്‍) ഉ​പ​യോ​ഗി​ച്ച്‌ പൊ​ടി​യു​മാ​യി സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കു​ക, പൂ​പ്പ​ല്‍ നീ​ക്കം​ചെ​യ്യ​ല്‍, പൊ​ടി, പ​ര​വ​താ​നി​ക​ള്‍ നീ​ക്കം​ചെ​യ്യ​ല്‍ എ​ന്നി​വ പോ​ലു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ പ​രി​സ്ഥി​തി നി​യ​ന്ത്ര​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

വിവരങ്ങൾ: ഡോ. ടിനു ആൽബി,
കൺസൾട്ടന്‍റ് ഇഎൻടി സർജൻ,
ലൂർദ് ആശുപത്രി, എറണാകുളം

District News

മ​​രി​​യ​​ന്‍ പാ​​ലി​​യേ​​റ്റീ​​വ് ഹെ​​ല്‍​ത്ത് കെ​​യ​​ര്‍ യൂ​​ണി​​റ്റ് പ്ര​വ​ർ​ത്ത​നമാരം​ഭി​ച്ചു

തു​​രു​​ത്തി: മ​​ര്‍​ത്ത് മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളിയി​​ല്‍ മ​​രി​​യ​​ന്‍ പാ​​ലി​​യേ​​റ്റീ​​വ് ആ​​ന്‍​ഡ് ഹെ​​ല്‍​ത്ത് കെ​​യ​​ര്‍ യൂ​​ണി​​റ്റ് പ്ര​​ശ​​സ്ത ഓ​​ങ്കോ​​ള​​ജി വി​​ദ​​ഗ്ധ​​ന്‍ ഡോ. ​​ജേ​​ക്ക​​ബ് നേ​​ര്യം​​പ​​റ​​മ്പി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​കാ​​രി ഫാ.​​ജേ​​ക്ക​​ബ് ചീ​​രം​​വേ​​ലി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


മെ​​ഡി​​ക്ക​​ല്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍, ആം​​ബു​​ല​​ന്‍​സ് സ​​ര്‍​വീ​​സ്, വി​​ദ​​ഗ്ധ ഡോ​​ക്ട​​ര്‍​മാ​​രു​​ടെ​​യും ന​​ഴ്‌​​സു​​മാ​​രു​​ടെ​​യും ഫാ​​ര്‍​മ​​സി​​സ്റ്റു​​ക​​ളു​​ടെ​​യും കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​ടെ​​യും മ​​റ്റു പാ​​രാ​​മെ​​ഡി​​ക്ക​​ല്‍ ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും സേ​​വ​​നം പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​റി​​ല്‍ ല​​ഭ്യ​​മാ​​ണ്.

Health

ആരോഗ‍്യ വിചാരം

ഡ​യാ​ലി​സി​സ്-1
ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​ത് എ​ന്തി​ന് ?


ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട അ​വ​യ​വ​ങ്ങ​ളാ​ണ് വൃ​ക്ക​ക​ള്‍. വൃ​ക്ക​ക​ള്‍ ത​ക​രാ​റി​ലാ​യി പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ ഒ​ര​വ​സ്ഥ​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നെ നാം ​സ്ഥാ​യി​യാ​യ വൃ​ക്ക സ്തം​ഭ​നം അ​ഥ​വാ എ​ന്‍​ഡ്‌​സ്റ്റേ​ജ് റീ​ന​ല്‍ ഡി​സീ​സ് (ESRD) എ​ന്നു പ​റ​യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​രീ​ര​ത്തി​ല്‍ ദ്രാ​വ​ക​ങ്ങ​ളും പാ​ഴ് വ​സ്തു​ക്ക​ളും മാ​ര​ക​മാ​യ തോ​തി​ല്‍ അ​ടി​ഞ്ഞു കൂ​ടു​ക​യും ചെ​യ്യും. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ടു മാ​ര്‍​ഗ​ങ്ങ​ളെ മു​ന്നി​ലു​ള്ളൂ- വൃ​ക്ക മാ​റ്റി​വ​യ്ക്കുക, ഡ​യാ​ലി​സി​സ് (ര​ക്തം ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ക്രി​യ ആ​ണ്).


ഡ​യാ​ലി​സി​സ് ര​ണ്ടു​ത​രം


1. ര​ക്ത ഡ​യാ​ലി​സി​സ് (ഹീ​മോ ഡ​യാ​ലി​സി​സ് - HD)
2. ക​ണ്ടി​ന്യൂ​വ​സ് ആം​ബു​ലേ​റ്റ​റി പെ​രി​ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ് - CAPD.
ഹീ​മോ ഡ​യാ​ലി​സി​സ് (HD)
ര​ക്തം പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​ടു​ത്ത് കൃ​ത്രി​മ വൃ​ക്ക​യി​ലൂ​ടെ ക​ട​ത്തി​ ശു​ദ്ധീ​ക​രി​ച്ച് തി​രി​ച്ച് ശ​രീ​ര​ത്തി​ലേ​ക്കു ക​യറ്റുന്ന പ്ര​ക്രി​യ​യാ​ണി​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്,
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് നെ​ഫ്രോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം

Health

ആരോഗ‍്യ വിചാരം

തൊഴിൽസമ്മർദവും ഹൃദ്രോഗവും-3


ഉറക്കമില്ലായ്മയുംഹൃദയാരോഗ്യവും തമ്മിൽ

ശ​രീ​രം അ​ന​ങ്ങാ​തെ​യു​ള്ള ജീ​വി​തശൈ​ലി ഹൃ​ദ്രോ​ഗം, പ്രമേഹം, അ​മി​തവ​ണ്ണം എ​ന്നി​വ​യ്ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ മ​റ്റൊ​രു പാ​ർ​ശ്വ​ഫ​ല​മാ​ണ് ഉ​റ​ക്ക​മി​ല്ലാ​യ്മ. ഇ​ത് മ​ന​സി​നും ശ​രീ​ര​ത്തി​നും വേ​ണ്ട​ത്ര വി​ശ്ര​മം ഇ​ല്ലാ​താ​ക്കും. ഉ​റ​ക്ക​ത്തി​നി​ട​യി​ല്‍ ഹൃ​ദ​യം അ​തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ല്‍ ഉ​റ​ക്ക​ക്കു​റ​വ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണ്.


അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീലം...


മോ​ശ​മാ​യ ഭ​ക്ഷ​ണ​ശീ​ല​ം, ക​ലോ​റി കൂ​ടി​യ ഭ​ക്ഷ​ണം, മ​ധു​ര​പ​ദാ​ർ​ഥ​ങ്ങ​ള്‍ തു​ട​ങ്ങി​യ അ​നാ​രോ​ഗ്യ​ക​ര​മാ​യ പ്രവണതകളും അ​മി​തവ​ണ്ണം ഉ​ണ്ടാ​ക്കു​ന്ന​തി​നൊ​പ്പം ഹൃ​ദ​യ​രോ​ഗ്യ​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കും.


ഹൃദയാരോഗ്യത്തിന് എന്തു ചെയ്യണം?


ദൈ​ർ​ഘ്യ​മേ​റി​യ ജോ​ലി സ​മ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും സ്വ​യം പ​രി​ച​ര​ണ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

*ജീ​വി​ത ശൈ​ലി​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​ത്
ഹൃ​ദ​യാ​ഘാ​തം ത​ട​യാ​ന്‍ സ​ഹാ​യി​ക്കും.
*പുക​വ​ലി​യും മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗ​വും നി​ർ​ത്തു​ക.
*മ​തി​യാ​യ ഉ​റ​ക്കം നേ​ടു​ക.
*സ​മീ​കൃ​താ​ഹാ​രം ശീലമാക്കാം.
*വ്യാ​യാ​മ​ത്തി​ല്‍ ഏ​ർ​പ്പെ​ടു​ക.

വിവരങ്ങൾ: ഡോ. ​രാ​ജ​ശേ​ഖ​ർ വ​ർമ,
സീനിയർ കൺസൾട്ടന്‍റ്,
ഇന്‍റർവെൻഷണൽ കാർഡിയോളജി
ആ​സ്റ്റ​ർ മെ​ഡി​സി​റ്റി, കൊ​ച്ചി

District News

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യമേ​ഖ​ല പു​ല​ർ​ത്തി​വ​ന്ന​ത് ത​ന​തു​ശൈ​ലി: ഡോ.​ എം.​കെ.​സി. നാ​യ​ർ​

അ​ടൂ​ർ‌: സാ​മൂ​ഹി​ക​മാ​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​ൽ കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ മേ​ഖ​ല ത​ന​താ​യ ശൈ​ലി​യാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​കെ.​സി. നാ​യ​ർ. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ ക​മ്മി​റ്റി​യും അ​ടൂ​ർ മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജും ചേ​ർ​ന്ന് മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ട്ടി​ണി, വ​സൂ​രി തു​ട​ങ്ങി​യ കാ​ല​ഘ​ട്ട​ങ്ങ​ളെ കേ​ര​ളം നേ​രി​ട്ട​ത് ത​ന​താ​യ ശൈ​ലി​യി​ലൂ​ടെ​യാ​ണ്. ഇ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​യി ആ​രോ​ഗ്യ മേ​ഖ​ല​യെ കൂ​ടു​ത​ൽ സ​ജ്ജ​മാ​ക്കാ​നും ന​മു​ക്കു ക​ഴി​ഞ്ഞു​വെ​ന്ന് ഡോ.​എം.​കെ.​സി. നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഓ​ട്ടി​സം സ്പെ​ക്ട​ർ ഡി​സോ​ർ​ഡ​ർ ഇ​ന്ന്, നാ​ളെ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​നും ഡോ. ​എം.​കെ.​സി. നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ര​സ്പ​ര​മു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളും ആ​ശ​യ സം​വേ​ദ​ന​വും സൗ​ഹൃ​ദ​ങ്ങ​ളും പ​രി​മി​ത​പ്പെ​ടു​ന്പോ​ൾ കു​ട്ടി​ക​ൾ അ​ട​ച്ചി​ട്ട മു​റി​ക​ളി​ലേ​ക്ക് ഒ​തു​ങ്ങു​ന്ന​ത് അ​വ​രു​ടെ വ​ള​ർ​ച്ച​യെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്ന് ഡോ. ​എം.​കെ.​സി. നാ​യ​ർ പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൗ​ണ്ട് സി​യോ​ൻ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​എ​ൻ. ശ്രീ​ദേ​വി, കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന സ​മി​തി​യം​ഗം ബോ​ബി ഏ​ബ്ര​ഹാം, ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ൻ, മു​ൻ സം​സ്ഥാ​ന സ​മി​തി​യം​ഗം ജി. ​രാ​ജേ​ഷ് കു​മാ​ർ, മൗ​ണ്ട് സി​യോ​ൻ ഗ്രൂ​പ്പ് എം​ഡി ജോ ​ഏ​ബ്ര​ഹാം, വൈ​സ് ചെ​യ​ർ​മാ​ൻ സാം ​ഏ​ബ്ര​ഹാം, ഡ​യ​റ​ക്ട​ർ ഷി​ജു വ​ർ​ഗീ​സ് പ്ര​ഫ.​ഡി.​കെ. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പീ്ഡി​യാ​ട്രി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി. സ​വി​ധ, സൈ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​സ​തീ​ഷ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ.​അ​ഞ്ജ​ന ടി. ​നാ​യ​ർ, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ.​വി​ദ്യ സു​ഭാ​ഷ്, സീ​നി​യ​ർ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ.​പി.​എം. അ​ഞ്ജു തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ൾ ന​യി​ച്ചു.

Health

കേരളത്തിന്‍റെ സാന്ത്വന പരിചരണ മാതൃക: മാനുഷിക മുഖമുള്ള ചികിത്സയ്ക്ക് ആഗോള മാതൃക

കേ​ര​ള​ത്തി​ന്‍റെ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ ഒ​ന്നാ​യി സാ​ന്ത്വ​ന പ​രി​ച​ര​ണ (Palliative Care) രം​ഗ​ത്തെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു. ലോ​ക​ത്ത് ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സാ​ന്ത്വ​ന പ​രി​ച​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യി കേ​ര​ളം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

രോ​ഗം കാ​ര​ണം വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും, ജീ​വി​ത​കാ​ലം മു​ഴു​വ​ൻ കി​ട​പ്പി​ലാ​യ​വ​ർ​ക്കും, മ​റ്റ് ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ആ​ശ്വാ​സം ന​ൽ​കു​ന്ന ഈ ​സം​രം​ഭം, ആ​രോ​ഗ്യ​പ​ര​മാ​യ ഒ​രു സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി ലോ​ക​ത്തി​ന് മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ക​യാ​ണ്.

കേ​വ​ലം ചി​കി​ത്സ എ​ന്ന​തി​ലു​പ​രി, രോ​ഗി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഒ​രു സ​മ​ഗ്ര​മാ​യ സ​മീ​പ​ന​മാ​ണ് കേ​ര​ള​ത്തി​ലെ സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്. ഈ ​രം​ഗ​ത്തെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ജ​യം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്റേ​താ​ണ്.

വീ​ടു​ക​ളി​ലെ​ത്തി പ​രി​ച​ര​ണം ന​ൽ​കു​ന്ന "ഹോം ​കെ​യ​ർ' സം​വി​ധാ​നം, വേ​ദ​ന നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ളു​ടെ (പ്ര​ത്യേ​കി​ച്ച് ഓ​പ്പി​യോ​യി​ഡു​ക​ൾ) ത​ട​സ്സ​മി​ല്ലാ​ത്ത ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ൽ, രോ​ഗി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കൗ​ൺ​സി​ലിം​ഗ്, സാ​മൂ​ഹി​ക​വും വൈ​കാ​രി​ക​വു​മാ​യ പി​ന്തു​ണ എ​ന്നി​വ​യെ​ല്ലാം ഈ ​മാ​തൃ​ക​യു​ടെ ത​നി​മ​യാ​ണ്. ഇ​ത് രോ​ഗി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ ഈ ​മാ​തൃ​ക ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും (WHO) മ​റ്റ് പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്. പ​ല രാ​ജ്യ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ ഈ ​രീ​തി​ക​ൾ പ​ഠി​ക്കാ​നും അ​വ​ര​വ​രു​ടെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കാ​നും താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു ക​ഴി​ഞ്ഞു.

അ​ടു​ത്തി​ടെ, സാ​ന്ത്വ​ന പ​രി​ച​ര​ണ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ വി​ദ​ഗ്ധ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​രി​ച​ര​ണം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. പ​രി​ശീ​ല​നം ല​ഭി​ച്ച കൂ​ടു​ത​ൽ ന​ഴ്സു​മാ​രെ​യും വോ​ള​ണ്ടി​യ​ർ​മാ​രെ​യും ഈ ​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

 

Latest News

Corehub Up