കോഴിക്കോട്: കോഴിക്കോട് ഗവ. പോളിടെക്നിക് കോളജ് കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ് (ഹിയറിംഗ് ഇംപയേര്‍ഡ്) വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയതല സാങ്കേതിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേള്‍വി പരിമിതരായ വിദ്യാര്‍ഥികളുടെ സാങ്കേതികവും ബൗദ്ധികവുമായ മികവുകള്‍ പ്രകടിപ്പിക്കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോ. ഡയറക്ടര്‍ ആനി എബ്രഹാം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ കെ.എം. ഷിഹാബുദ്ദീന് അധ്യക്ഷനായി. റീജണല്‍ ജോ. ഡയറക്ടര്‍ ഡോ. പി.ടി അഹമ്മദ് സെയ്ദ് മുഖ്യപ്രഭാഷണം നടത്തി.
ആറിനങ്ങളിലായി നടന്ന മത്സരങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സമാപന ചടങ്ങില്‍ ആനി എബ്രഹാം മുഖ്യാതിഥിയായി. അലുമിനി അസോസിയേഷന് പ്രസിഡന്റ് കൃഷ്ണദാസ് തീരം വിശിഷ്ടാതിഥിയായി.