x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ള്‍​വി പ​രി​മി​ത​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 11, 2026 01:38 AM IST | Updated: September 11, 2026 01:38 AM IST

മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ആ​നി ഏ​ബ്ര​ഹാം നി​ര്‍​വ​ഹി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ക​മ്പ്യൂ​ട്ട​ര്‍ എ​ന്‍​ജി​നിയ​റിം​ഗ് (ഹി​യ​റിം​ഗ് ഇം​പ​യേ​ര്‍​ഡ്) വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ​ത​ല സാ​ങ്കേ​തി​ക മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. കേ​ള്‍​വി പ​രി​മി​ത​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സാ​ങ്കേ​തി​ക​വും ബൗ​ദ്ധി​ക​വു​മാ​യ മി​ക​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും ആ​ത്മ​വി​ശ്വാ​സം വ​ള​ര്‍​ത്തു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സീ​നി​യ​ര്‍ ജോ. ​ഡ​യ​റ​ക്ട​ര്‍ ആ​നി എ​ബ്ര​ഹാം നി​ര്‍​വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ കെ.​എം. ഷി​ഹാ​ബു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​നാ​യി. റീ​ജ​ണ​ല്‍ ജോ. ​ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​ടി അ​ഹ​മ്മ​ദ് സെ​യ്ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​റി​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന ച​ട​ങ്ങി​ല്‍ ആ​നി എ​ബ്ര​ഹാം മു​ഖ്യാ​തി​ഥി​യാ​യി. അ​ലു​മി​നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ദാ​സ് തീ​രം വി​ശി​ഷ്ടാ​തി​ഥി​യാ​യി.

Tags : hearing impairments. NattuVishasham DistrictNews

Recent News

Corehub Up