Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heating Up

Kottayam

ചൂടുപിടിച്ച് തെരഞ്ഞെടുപ്പ് ഗോദ

‌മാ​ണി സി. ​കാ​പ്പ​ന്‍റെ പ​ര്യ​ട​ന​വും റോ​ഡ് ഷോ​യും

പാ​ലാ: യു​ഡി​എ​ഫ് ക്യാ​മ്പി​ന്‍റെ ആ​വേ​ശം ഉ​യ​ര്‍​ത്തി പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍റെ മ​ണ്ഡ​ല​പ​ര്യ​ടന​വും റോ​ഡ് ഷോ​യും. വൈ​കു​ന്നേ​രം മ​രി​യ​ന്‍ ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം 14 പോ​യി​ന്‍റു​ക​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി പ​ന്ത്ര​ണ്ടാം മൈ​ലി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് കൊ​ട്ടാ​ര​മ​റ്റ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​ളാ​ലം പാ​ലം ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​തോ​ടെ പാ​ലാ​യി​ല്‍ സ്വ​പ്ന തു​ല്യ​മാ​യ വി​ക​സ​നം ഒ​രു​ക്കു​മെ​ന്ന് വോ​ട്ട​ര്‍​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത മാ​ണി സി. ​കാ​പ്പ​ന്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ക്കാ​ല​ത്തി​നി​ട​യി​ല്‍ ഒ​രു​പാ​ട് വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് 250 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തി​ച്ച​തെ​ന്നും ഇ​തി​ന്‍റെ പ​ത്തി​ര​ട്ടി വി​ക​സ​നം അ​ടു​ത്ത അ​ഞ്ചു​വ​ര്‍​ഷ​ത്തി​നു​ള്ളി​ൽ പാ​ലാ​യ്ക്ക് ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബി​ജു പു​ന്ന​ത്താ​നം, പ്ര​ഫ.​സ​തീ​ശ് ചൊ​ള്ളാ​നി, ദി​യ ബി​നു, കു​ര്യാ​ക്കോ​സ് പ​ട​വ​ന്‍, സി.​ടി. രാ​ജ​ന്‍, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, ആ​ര്‍. സ​ജീ​വ്, ജോ​ബി കു​റ്റി​ക്കാ​ട്ട്, സ​ലിം പി ​മാ​ത്യു, ജോ​ഷി വ​ട്ട​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.‌ കാ​യി​ക ആ​ധി​പ​ത്യം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ഓ​പ്പ​ണ്‍ സ്റ്റേ​ഡി​യം, ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം, ഒ​ളി​മ്പി​ക്‌​സ് ല​ഷ്യ​മാ​ക്കി കാ​യി​ക​താ​ര​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ പാ​ലാ​യി​ല്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നും പാ​ലാ മി​ല്‍​ക്ക് ബാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ദേ​ശീ​യ കാ​യി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച കാ​യി​ക താ​ര​ങ്ങ​ളു​ടെ യോ​ഗ​ത്തി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ പറഞ്ഞു.

വി.​സി പ്രി​ന്‍​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു പു​ന്ന​ത്താ​നം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട്, ബി​നു പു​ളി​ക്ക​ക​ണ്ടം, ജി​മ്മി താ​ഴ​ത്ത്, വി.​സി. അ​ല​ക്‌​സ്, സു​രേ​ഷ് ബാ​ബു, ജോ​യ് പാ​ല​ത്തു, വി.​സി. ജെ​യിം​സ്, ബി​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക ന​ട​പ്പാ​ക്കാ​നു​ള്ള​ത്: എം.​എ. ബേ​ബി

പാ​ലാ: യു​ഡി​എ​ഫും എ​ന്‍​ഡി​എ​യും പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക വെ​റും പ്ര​ചാ​ര​ണ പ​ത്രി​ക​യാ​ണെ​ന്നും അ​വ​ർ അ​തി​നെ പ്ര​ചാ​ര​ണ ഉ​പാ​ധി​യാ​യി മാ​ത്ര​മേ കാ​ണു​ന്നു​ള്ളൂ​വെ​ന്നും എ​ന്നാ​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക പ്ര​വ​ര്‍​ത്ത​ന​പ​ത്രി​ക​യും അ​ത് ന​ട​പ്പാ​ക്കാ​നു​ള്ള​തു​മാ​ണെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി.

പാ​ലാ ഇ​ട​നാ​ട് പേ​ണ്ടാ​നം​വ​യ​ലി​ല്‍ എ​ല്‍​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണ് ഇ​ട​തു​പ​ക്ഷം എ​ന്നും ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന​ത്.

ന്യൂ​ന​പ​ക്ഷ​ത്തെ ഭ​യ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. അ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് എ​ഫ്‌​സി​ആ​ര്‍​എ ബി​ല്‍.
എ​വി​ടെ അ​നീ​തി ന​ട​ന്നാ​ലും അ​വി​ടെ ഓ​ടി​യെ​ത്തി അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന നേ​താ​വാ​ണ് പാ​ലാ​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് കെ. ​മാ​ണി​യെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ ബേ​ബി പ​റ​ഞ്ഞു. ച​ത്തീ​സ്ഗ​ഡി​ല്‍ ക​ന്യാ​സ്ത്രീ​ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ള്‍, അ​വി​ടം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​യ ഇ​ട​തു​പ​ക്ഷ എം​പി​മാ​രു​ടെ മു​ന്‍​നി​ര​യി​ല്‍ ജോ​സ് കെ. ​മാ​ണി​യു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി വോ​ട്ട് ചോ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് ത​ന്‍റെ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ ന​ട​പ​ടി​യാ​ണെന്നും എം.​എ. ബേ​ബി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. തോ​മ​സ്, പ്രാ​ഫ. ലോ​പ്പ​സ് മാ​ത്യു, സ​ജേ​ഷ് ശ​ശി, ബാ​ബു കെ.​ജോ​ര്‍​ജ്, ടോ​ബി​ന്‍ കെ.​അ​ല​ക്‌​സ്, എം.​ടി. സ​ജി, പി.​കെ. ഷാ​ജ​കു​മാ​ര്‍, ജോ​സ് ടോം, ​ബേ​ബി ഉ​ഴു​ത്തു​വാ​ല്‍, പെ​ണ്ണ​മ്മ ജോ​സ​ഫ്, നി​മ്മി ടി​ങ്കി​ള്‍ രാ​ജ്, സീ​നാ ജോ​ണ്‍, വ​ത്സ​മ്മ ത​ങ്ക​ച്ച​ന്‍, അ​ന​സ്യാ രാ​മ​ന്‍, പു​ഷ്പാ ച​ന്ദ്ര​ന്‍, ടി.​കെ.​ശ്യാ​മ​ള​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


വ​ള​രു​ന്ന ഒ​രേ​യൊ​രു പാ​ര്‍​ട്ടി ബി​ജെ​പി: ഷോ​ണ്‍ ജോ​ര്‍​ജ്

പാ​ലാ: രാ​ജ്യ​ത്ത് വ​ള​രു​ന്ന ഒ​രേ ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി ഭാ​ര​തീ​യ ജ​ന​താ പാ​ര്‍​ട്ടി​യാ​ണെ​ന്നും പ​ത്ത് വ​ര്‍​ഷം മു​മ്പ് ബി​ജെ​പി​യോ​ട് ഉ​ണ്ടാ​യി​രു​ന്ന മ​നോ​ഭാ​വ​മ​ല്ല ഇ​ന്ന് ആ​ളു​ക​ള്‍​ക്ക് ഉ​ള്ള​തെ​ന്നും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഷോ​ണ്‍ ജോ​ര്‍​ജ്. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​ന​ത്തി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഷോ​ണ്‍.

പാ​ലാ​യെ​ക്കു​റി​ച്ചു​ള്ള സ്വ​പ്ന​ങ്ങ​ള്‍ പ​ങ്ക് വ​യ്ക്കു​ക മാ​ത്ര​മ​ല്ല താ​ന്‍ ചെ​യ്ത​ത്. മ​റി​ച്ച് എ​ങ്ങ​നെ അ​ത് പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​മെ​ന്നും വ്യ​ക്ത​മാ​യി ജ​ന​ങ്ങ​ള്‍​ക്ക് മു​ന്‍​പി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ത്ത് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഈ ​രാ​ജ്യ​ത്ത് ന​രേ​ന്ദ്ര​മോ​ദി ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​രാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് ബി​ജെ​പി​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ള്ള​ത്. പാ​ലാ​യി​ല്‍ അ​തി​ന്‍റെ ശ​ക്ത​മാ​യ ത​രം​ഗം ഉ​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ള്‍ അ​ത് മ​ന​സി​ലാ​കു​മെ​ന്നും ഷോ​ണ്‍ പ​റ​ഞ്ഞു.

ഇ​ന്ന​ലെ ത​ച്ച​പ്പു​ഴ​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് പ്രാ​വി​ന്‍​കൂ​ട് ജം​ഗ്ഷ​ന് സ​മീ​പം അ​വ​സാ​നി​പ്പി​ച്ചു. ശേ​ഷി​ക്കു​ന്ന പ​ര്യ​ട​നം തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​താ​യി ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​ത്വം അ​റി​യി​ച്ചു.

Latest News

Corehub Up