ഭദോഹി: യുപിയിലെ ഭദോഹി, ബദായൂൻ ജില്ലകളിൽ കനത്ത മഴയിലും കാറ്റിലും 11 പേർ മരിച്ചു. നൂറുകണക്കിനു മരങ്ങൾ കടപുഴകി.
ഒട്ടേറെ വൈദ്യുതി പോസ്റ്റുകൾ തകർന്നു. കൊടുങ്കാറ്റിനെത്തുടർന്ന് മൊബൈൽ നെറ്റ്വർക്ക് തടസപ്പെട്ടു. ഭദോഹിയിൽ ആറും ബദായൂനിൽ അഞ്ചും പേരാണു മരിച്ചത്.