Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Helloworld

ബാ​ഹി​രാ​കാ​ശ​ത്തു​നി​ന്ന് ആ​ദ്യ എ​ഐ സ​ന്ദേ​ശം അ​യ​ച്ച് ഗൂ​ഗി​ൾ; ച​രി​ത്ര​നേ​ട്ട​വു​മാ​യി 'പ്രൊ​ജ​ക്റ്റ് സ​ൺ​ക്യാ​ച്ച​ർ'!

ബാ​ഹി​രാ​കാ​ശ​ത്ത് എ​ഐ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കു​ക എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പു​മാ​യി ഗൂ​ഗി​ൾ. ഈ ​മാ​സം ആ​ദ്യ​വാ​രം വി​ക്ഷേ​പി​ച്ച ഗൂ​ഗി​ളി​ന്‍റെ പ്രോ​ട്ടോ​ടൈ​പ്പ് സാ​റ്റ​ലൈ​റ്റ് ബാ​ഹ്യാ​കാ​ശ​ത്തു​നി​ന്ന് ആ​ദ്യ​മാ​യി എ​ഐ നി​ർ​മ്മി​ത സ​ന്ദേ​ശം (Haiku ക​വി​ത) ഭൂ​മി​യി​ലേ​ക്ക് വി​ജ​യി​ക​ര​മാ​യി അ​യ​ച്ചു. ഗൂ​ഗി​ൾ സി​ഇ​ഒ സു​ന്ദ​ർ പി​ച്ചൈ ഈ ​ച​രി​ത്ര​നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ചു.

ഭൂ​മി​യെ വ​ലം​വെ​ക്കു​ന്ന സാ​റ്റ​ലൈ​റ്റി​ലെ ടെ​ൻ​സ​ർ പ്രോ​സ​സിം​ഗ് യൂ​ണി​റ്റ് (TPU) ചി​പ്പും ഗൂ​ഗി​ളി​ന്‍റെ 'ജെ​മ്മ 4' (Gemma 4) എ​ഐ മോ​ഡ​ലും ഉ​പ​യോ​ഗി​ച്ചാ​ണ് സ​ന്ദേ​ശം ത​യ്യാ​റാ​ക്കി​യ​ത്. നോ​ർ​വേ​യി​ലെ സ്വാ​ൽ​ബാ​ർ​ഡി​ലു​ള്ള ഗ്രൗ​ണ്ട് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് സാ​റ്റ​ലൈ​റ്റ് താ​ഴെ പ​റ​യു​ന്ന 'ഹൈ​ക്കു' ക​വി​ത താ​ഴേ​ക്ക് അ​യ​ച്ച​ത്,

"Blue marble below
Data streams in silent grace
Starlight feeds my core."

നാ​ല് TPU ചി​പ്പു​ക​ളാ​ണ് ഈ ​സാ​റ്റ​ലൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഭൂ​മി​യി​ലെ ഗൂ​ഗി​ൾ ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​തേ പ്രോ​സ​സ​റു​ക​ളാ​ണി​വ. ചൂ​ട് നി​യ​ന്ത്രി​ക്കു​ന്ന​തി​ലെ പ​രി​ധി​ക​ൾ കാ​ര​ണം നി​ല​വി​ൽ 15 മി​നി​റ്റ് മാ​ത്ര​മാ​ണ് ഈ ​ചി​പ്പു​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​കു​ന്ന​ത്. ല​ളി​ത​മാ​യ ആ​വ​ശ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ബാ​ഹ്യാ​കാ​ശ​ത്തെ അ​തി​ക​ഠി​ന​മാ​യ താ​പ​നി​ല വ്യ​തി​യാ​ന​ങ്ങ​ളെ​യും റേ​ഡി​യേ​ഷ​നെ​യും പ്രോ​സ​സ​റു​ക​ൾ എ​ങ്ങ​നെ അ​തി​ജീ​വി​ക്കു​ന്നു​വെ​ന്ന് നി​രീ​ക്ഷി​ക്കു​ക​യാ​ണ് അ​ടു​ത്ത ല​ക്ഷ്യം. റേ​ഡി​യേ​ഷ​ൻ മൂ​ലം ഡാ​റ്റ​യ്ക്ക് സം​ഭ​വി​ക്കു​ന്ന 'ബി​റ്റ് ഫ്ലി​പ്സ്' പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഗൂ​ഗി​ൾ പ​ഠ​ന​വി​ധേ​യ​മാ​ക്കും.

ബാ​ഹ്യാ​കാ​ശ​ത്ത് വ​ൻ​കി​ട എ​ഐ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​ഠി​ക്കു​ന്ന ദീ​ർ​ഘ​കാ​ല ഗ​വേ​ഷ​ണ പ​ദ്ധ​തി​യാ​ണ് 'പ്രൊ​ജ​ക്റ്റ് സ​ൺ​ക്യാ​ച്ച​ർ'. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ര​സ്പ​രം ക​ണ​ക്ട് ചെ​യ്ത ര​ണ്ട് സാ​റ്റ​ലൈ​റ്റു​ക​ൾ 2027ൽ ​വി​ക്ഷേ​പി​ക്കാ​ൻ ഗൂ​ഗി​ൾ പ​ദ്ധ​തി​യി​ടു​ന്നു.

 

Latest News

Corehub Up