പ്രൊജക്റ്റ് സൺക്യാച്ചർ
ബാഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് നിർണായക ചുവടുവെപ്പുമായി ഗൂഗിൾ. ഈ മാസം ആദ്യവാരം വിക്ഷേപിച്ച ഗൂഗിളിന്റെ പ്രോട്ടോടൈപ്പ് സാറ്റലൈറ്റ് ബാഹ്യാകാശത്തുനിന്ന് ആദ്യമായി എഐ നിർമ്മിത സന്ദേശം (Haiku കവിത) ഭൂമിയിലേക്ക് വിജയികരമായി അയച്ചു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഈ ചരിത്രനേട്ടത്തെ അഭിനന്ദിച്ചു.
ഭൂമിയെ വലംവെക്കുന്ന സാറ്റലൈറ്റിലെ ടെൻസർ പ്രോസസിംഗ് യൂണിറ്റ് (TPU) ചിപ്പും ഗൂഗിളിന്റെ 'ജെമ്മ 4' (Gemma 4) എഐ മോഡലും ഉപയോഗിച്ചാണ് സന്ദേശം തയ്യാറാക്കിയത്. നോർവേയിലെ സ്വാൽബാർഡിലുള്ള ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് സാറ്റലൈറ്റ് താഴെ പറയുന്ന 'ഹൈക്കു' കവിത താഴേക്ക് അയച്ചത്,
"Blue marble below
Data streams in silent grace
Starlight feeds my core."
നാല് TPU ചിപ്പുകളാണ് ഈ സാറ്റലൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിലെ ഗൂഗിൾ ഡാറ്റാ സെന്ററുകളിൽ ഉപയോഗിക്കുന്ന അതേ പ്രോസസറുകളാണിവ. ചൂട് നിയന്ത്രിക്കുന്നതിലെ പരിധികൾ കാരണം നിലവിൽ 15 മിനിറ്റ് മാത്രമാണ് ഈ ചിപ്പുകൾക്ക് തുടർച്ചയായി പ്രവർത്തിക്കാനാകുന്നത്. ലളിതമായ ആവശ്യങ്ങൾ മാത്രമാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.
ബാഹ്യാകാശത്തെ അതികഠിനമായ താപനില വ്യതിയാനങ്ങളെയും റേഡിയേഷനെയും പ്രോസസറുകൾ എങ്ങനെ അതിജീവിക്കുന്നുവെന്ന് നിരീക്ഷിക്കുകയാണ് അടുത്ത ലക്ഷ്യം. റേഡിയേഷൻ മൂലം ഡാറ്റയ്ക്ക് സംഭവിക്കുന്ന 'ബിറ്റ് ഫ്ലിപ്സ്' പോലുള്ള പ്രശ്നങ്ങൾ ഗൂഗിൾ പഠനവിധേയമാക്കും.
ബാഹ്യാകാശത്ത് വൻകിട എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ പഠിക്കുന്ന ദീർഘകാല ഗവേഷണ പദ്ധതിയാണ് 'പ്രൊജക്റ്റ് സൺക്യാച്ചർ'. ഇതിന്റെ ഭാഗമായി പരസ്പരം കണക്ട് ചെയ്ത രണ്ട് സാറ്റലൈറ്റുകൾ 2027ൽ വിക്ഷേപിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നു.
ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2116214866444943853%7Ctwgr%5E%7Ctwcon%5Es1_c10&ref_url=
A ‘hello world’ milestone for Project Suncatcher ? After launching our prototype satellite a few weeks ago, we’ve now successfully sent a command up to orbit, booted up the TPU, ran the prompt, and received our first complete response back on earth - a haiku! https://t.co/kOFmETUskm
— Sundar Pichai (@sundarpichai) October 30, 2026
Tags : Google ProjectSuncatcher googlesapceai haiku helloworld sundarpichai