ഐഫോൺ ഡുവോ
ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ 'ഐഫോൺ ഡ്യുവോ' വാങ്ങിയ ചില ഉപഭോക്താക്കൾ ഫോണിന്റെ ഉൾവശത്തെ സ്ക്രീൻ പൊട്ടുന്നതായി പരാതിപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക സർവീസ് സെന്ററുകൾക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ആപ്പിൾ.
തരാറുകളുള്ള ഫോണുകൾ കൃത്യമായി പരിശോധിച്ച് നിലവിലുള്ള സർവീസ് നടപടിക്രമങ്ങൾ അനുസരിച്ച് നന്നാക്കി നൽകാനോ മാറ്റി നൽകാനോ ആണ് ആപ്പിൾ നിർദ്ദേശിച്ചിരിക്കുന്നത്.
ഫോൺ ഉപയോഗിച്ച് അധികം വൈകാതെ തന്നെ മധ്യഭാഗത്തെ ഹിഞ്ചിന് സമീപം സ്ക്രീനിൽ വിള്ളലുകളും വരകളും പ്രത്യക്ഷപ്പെടുന്നു എന്നാണ് ഉപഭോക്താക്കളുടെ പരാതി. എന്നാൽ വളരെ കുറച്ച് ഫോണുകളിൽ മാത്രമേ ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നും ഭൂരിഭാഗം ഫോണുകളും സുരക്ഷിതമാണെന്നും ആപ്പിൾ വ്യക്തമാക്കുന്നു.
കൃത്യമായ കാരണം ആപ്പിൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഹിഞ്ച് മെക്കാനിസത്തിലെ തരാറാണ് ഇതിന് കാരണമെന്ന് ടെക് റിപ്പെയറിങ് വെബ്സൈറ്റായ 'iFixit' ചൂണ്ടിക്കാണിക്കുന്നു. ഫോൺ മടക്കുമ്പോൾ ഉള്ളിലെ സപ്പോർട്ട് ബാർ കൃത്യമായി പുറകോട്ട് മാറാത്തതിനാൽ സ്ക്രീനിൽ അമിത സമ്മർദ്ദം അനുഭവപ്പെടുന്നതാകാം കാരണം.
ഫോണിന്റെ റിപ്പെയറബിലിറ്റി സ്കോർ 10-ൽ 5 ആയിട്ടാണ് ഐഫികിസിറ്റ് രേഖപ്പെടുത്തിയത്. വാറന്റി ഇല്ലാത്ത ഫോണുകൾക്ക് സ്ക്രീൻ മാറ്റാൻ അമേരിക്കയിൽ 999 ഡോളർ (ഏകദേശം 94,800 രൂപ) വരെ ചെലവ് വരും.
നിലവിൽ ആപ്പിൾ പ്രത്യേക 'റീക്കോൾ' പ്രോഗ്രാമുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പ്രശ്നം നേരിടുന്ന ഉപഭോക്താക്കൾ ആപ്പിൾകെയറുമായോ അടുത്തുള്ള അംഗീകൃത ആപ്പിൾ സർവീസ് സെന്ററുമായി ബന്ധപ്പെടാനാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Tags : iPhone Duo innerscreen crackingissue Apple stores