Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Innerscreen

ഐ​ഫോ​ൺ ഡ്യു​വോ​യു​ടെ ഉ​ൾ​വ​ശ​ത്തെ സ്ക്രീ​ൻ പൊ​ട്ടു​ന്ന പ​രാ​തി; സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ​ക്ക് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​പ്പി​ൾ

 ആ​പ്പി​ളി​ന്‍റെ ആ​ദ്യ മ​ട​ക്കാ​വു​ന്ന ഫോ​ണാ​യ 'ഐ​ഫോ​ൺ ഡ്യു​വോ' വാ​ങ്ങി​യ ചി​ല ഉ​പ​ഭോ​ക്താ​ക്ക​ൾ ഫോ​ണി​ന്‍റെ ഉ​ൾ​വ​ശ​ത്തെ സ്ക്രീ​ൻ പൊ​ട്ടു​ന്ന​താ​യി പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഔ​ദ്യോ​ഗി​ക സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ​ക്ക് പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി ആ​പ്പി​ൾ.

ത​രാ​റു​ക​ളു​ള്ള ഫോ​ണു​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് നി​ല​വി​ലു​ള്ള സ​ർ​വീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ന​ന്നാ​ക്കി ന​ൽ​കാ​നോ മാ​റ്റി ന​ൽ​കാ​നോ ആ​ണ് ആ​പ്പി​ൾ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഫോ​ൺ ഉ​പ​യോ​ഗി​ച്ച് അ​ധി​കം വൈ​കാ​തെ ത​ന്നെ മ​ധ്യ​ഭാ​ഗ​ത്തെ ഹി​ഞ്ചി​ന് സ​മീ​പം സ്ക്രീ​നി​ൽ വി​ള്ള​ലു​ക​ളും വ​ര​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു എ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി. എ​ന്നാ​ൽ വ​ള​രെ കു​റ​ച്ച് ഫോ​ണു​ക​ളി​ൽ മാ​ത്ര​മേ ഈ ​പ്ര​ശ്നം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ളൂ എ​ന്നും ഭൂ​രി​ഭാ​ഗം ഫോ​ണു​ക​ളും സു​ര​ക്ഷി​ത​മാ​ണെ​ന്നും ആ​പ്പി​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

കൃ​ത്യ​മാ​യ കാ​ര​ണം ആ​പ്പി​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, ഹി​ഞ്ച് മെ​ക്കാ​നി​സ​ത്തി​ലെ ത​രാ​റാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് ടെ​ക് റി​പ്പെ​യ​റി​ങ് വെ​ബ്‌​സൈ​റ്റാ​യ 'iFixit' ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഫോ​ൺ മ​ട​ക്കു​മ്പോ​ൾ ഉ​ള്ളി​ലെ സ​പ്പോ​ർ​ട്ട് ബാ​ർ കൃ​ത്യ​മാ​യി പു​റ​കോ​ട്ട് മാ​റാ​ത്ത​തി​നാ​ൽ സ്ക്രീ​നി​ൽ അ​മി​ത സ​മ്മ​ർ​ദ്ദം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​കാം കാ​ര​ണം.

ഫോ​ണി​ന്‍റെ റി​പ്പെ​യ​റ​ബി​ലി​റ്റി സ്കോ​ർ 10-ൽ 5 ​ആ​യി​ട്ടാ​ണ് ഐ​ഫി​കി​സി​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വാ​റ​ന്‍റി ഇ​ല്ലാ​ത്ത ഫോ​ണു​ക​ൾ​ക്ക് സ്ക്രീ​ൻ മാ​റ്റാ​ൻ അ​മേ​രി​ക്ക​യി​ൽ 999 ഡോ​ള​ർ (ഏ​ക​ദേ​ശം 94,800 രൂ​പ) വ​രെ ചെ​ല​വ് വ​രും.

നി​ല​വി​ൽ ആ​പ്പി​ൾ പ്ര​ത്യേ​ക 'റീ​ക്കോ​ൾ' പ്രോ​ഗ്രാ​മു​ക​ളൊ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. പ്ര​ശ്നം നേ​രി​ടു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​പ്പി​ൾ​കെ​യ​റു​മാ​യോ അ​ടു​ത്തു​ള്ള അം​ഗീ​കൃ​ത ആ​പ്പി​ൾ സ​ർ​വീ​സ് സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​ണ് ക​മ്പ​നി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up