x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​വി​ലു​ള്ള ഗെ​യി​മു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് ക്ലോ​ഡി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ആ​ന്ത്രോ​പി​ക്

ടെക് ഡെസ്ക്
Published: November 2, 2026 12:06 PM IST | Updated: November 2, 2026 12:06 PM IST

ആന്ത്രോപിക്

നി​ല​വി​ലു​ള്ള പ്ര​ശ​സ്ത ഗെ​യി​മു​ക​ൾ അ​തേ​പ​ടി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ൽ നി​ന്ന് ത​ങ്ങ​ളു​ടെ എ​ഐ മോ​ഡ​ലാ​യ ക്ലോ​ഡി​നെ വി​ല​ക്കി എ​ഐ ക​മ്പ​നി​യാ​യ ആ​ന്ത്രോ​പി​ക്. മൈ​ൻ​ക്രാ​ഫ്റ്റ്, കാ​ൻ​ഡി ക്ര​ഷ് തു​ട​ങ്ങി​യ ജ​ന​പ്രി​യ ഗെ​യി​മു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന​ത് ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ക​മ്പ​നി​യു​ടെ പു​തി​യ ന​ട​പ​ടി.

എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലെ ഉ​പ​യോ​ക്താ​ക്ക​ളാ​ണ് 'ക്ലോ​ഡ് കോ​ഡി'​ൽ വ​രു​ത്തി​യ ഈ ​മാ​റ്റം ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ന്ത്രോ​പി​ക്കി​ലെ സാ​ങ്കേ​തി​ക വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ദ്ദി ഉ​സ്മാ​നി വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​ന്തം ആ​ശ​യ​ങ്ങ​ളി​ലു​ള്ള ഗെ​യി​മു​ക​ളും സ്വ​ത​ന്ത്ര ഗെ​യി​മു​ക​ളും നി​ർ​മി​ക്കാ​ൻ ക്ലോ​ഡി​ന് ത​ട​സ​മി​ല്ലെ​ങ്കി​ലും, നി​ല​വി​ലു​ള്ള ഏ​തെ​ങ്കി​ലും ഗെ​യിം പേ​ര് മാ​റ്റി നി​ർ​മി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും എ​ഐ ഇ​നി അ​തി​ന് അ​നു​മ​തി ന​ൽ​കി​ല്ല.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​ന്തം ഡി​സൈ​നു​ക​ൾ, ആ​ശ​യ​ങ്ങ​ൾ, അ​ത​ത് വി​ഭാ​ഗ​ത്തി​ലു​ള്ള ജ​ന​റി​ക് ഗെ​യി​മു​ക​ൾ എ​ന്നി​വ നി​ർ​മ്മി​ക്കാ​ൻ ക്ലോ​ഡി​ന് സാ​ധി​ക്കും. എ​ന്നാ​ൽ നി​ല​വി​ലു​ള്ള ഒ​രു ഗെ​യി​മി​ന്‍റെ പ​ക​ർ​പ്പ് നി​ർ​മി​ക്കാ​ൻ എ​ഐ സ​ഹാ​യി​ക്കി​ല്ല.

ഹാ​ലോ , കോ​ൾ ഓ​ഫ് ഡ്യൂ​ട്ടി , ജി​ടി​എ വി ​തു​ട​ങ്ങി​യ പ്ര​ശ​സ്ത ഗെ​യി​മു​ക​ളു​ടെ എ​ഐ റീ​ക്രി​യേ​ഷ​നു​ക​ൾ വ്യാ​പ​ക​മാ​യ​താ​ണ് ഇ​ത്ത​രം ഒ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് ക​മ്പ​നി​യെ ന​യി​ച്ച​ത്. ചെ​റി​യ ഗെ​യിം ഡെ​വ​ല​പ്പ​ർ​മാ​ർ ഡെ​മോ പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കു​മ്പോ​ൾ എ​ഐ ഉ​പ​യോ​ഗി​ച്ച് മ​റ്റ് ആ​ളു​ക​ൾ അ​ത് എ​ളു​പ്പ​ത്തി​ൽ കോ​പ്പി ചെ​യ്ത് സ്വ​ന്ത​മാ​ക്കു​ന്നു​വെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തും ഈ ​തീ​രു​മാ​ന​ത്തി​ന് കാ​ര​ണ​മാ​യി.

മു​ൻ​പ് പ​ക​ർ​പ്പ​വ​കാ​ശ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ തു​ക ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഭാ​വി​യി​ലു​ണ്ടാ​കാ​വു​ന്ന നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് ആ​ന്ത്രോ​പി​ക് മു​ൻ​കൂ​ട്ടി ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, ഗെ​യി​മിം​ഗ് രം​ഗ​ത്തെ വ​ൻ​കി​ട ക​മ്പ​നി​ക​ളാ​യ എ​പി​ക് ഗെ​യിം​സ് , മൈ​ക്രോ​സോ​ഫ്റ്റ് എ​ക്സ്ബോ​ക്സ്, ഇ​എ എ​ന്നി​വ​ർ ഗെ​യിം ഡെ​വ​ല​പ്‌​മെ​ന്‍റി​ൽ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ്.

 

Tags : artificialintelligence claude anthropic games recreate

Recent News

Corehub Up