ഗുരുവായൂർ: ക്ഷേത്രത്തിലെ പാരമ്പര്യ അവകാശി കൊളാടി രാമൻ മേനോൻ(85) അന്തരിച്ചു.
സംസ്കാരം നടത്തി. ക്ഷേത്രോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ടക്ക് തുടക്കം കുറിക്കുന്ന ചടങ്ങിലെ അവകാശിയായിരുന്നു രാമൻ മേനോൻ.
ഭഗവാന്റെ പള്ളിവേട്ട ചടങ്ങിൽ കിഴക്കേ നടയിലെ കല്യാണമണ്ഡപത്തിനു സമീപം മാരാർ ശംഖുനാദം മുഴക്കിക്കഴിഞ്ഞാൽ പുതിയേടത്ത് തറവാട്ടിലെ പിഷാരടി മനുഷ്യഗണങ്ങൾ ഉണ്ടോ എന്ന് ഉറക്കെ ചോദിക്കും. കൊളാടി തറവാട്ടിലെ കാരണവരുടെ "ഉണ്ട്' എന്ന ഉറക്കെയുള്ള മറുപടിയോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്.
അരനൂറ്റാണ്ടിലേറെയായി ഈ ചടങ്ങ് നിർവഹിക്കുന്നത് രാമൻ മേനോനാണ്. 28ന് ഉത്സവം കൊടിയേറാനിക്കെയാണ് വിട പറഞ്ഞത്. ഭാര്യ: കുരുവിട്ടി സതീദേവി. മക്കൾ: ഉഷ, സിന്ധു, മുകുന്ദൻ. മരുമക്കൾ: സുനിൽകുമാർ, ശശീധരൻ, രേഖ.