x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ പാ​ര​മ്പ​ര്യ​അ​വ​കാ​ശി കൊ​ളാ​ടി രാ​മ​ൻ മേ​നോ​ൻ


Published: February 10, 2026 11:33 PM IST | Updated: February 10, 2026 11:33 PM IST

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ലെ പാ​ര​മ്പ​ര്യ അ​വ​കാ​ശി കൊ​ളാ​ടി രാ​മ​ൻ മേ​നോ​ൻ(85) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം ന​ട​ത്തി. ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​യ പ​ള്ളി​വേ​ട്ട​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന ച​ട​ങ്ങി​ലെ അ​വ​കാ​ശി​യാ​യി​രു​ന്നു രാ​മ​ൻ മേ​നോ​ൻ.

ഭ​ഗ​വാ​ന്‍റെ പ​ള്ളി​വേ​ട്ട ച​ട​ങ്ങി​ൽ കി​ഴ​ക്കേ ന​ട​യി​ലെ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​നു സ​മീ​പം മാ​രാ​ർ ശം​ഖു​നാ​ദം മു​ഴ​ക്കി​ക്ക​ഴി​ഞ്ഞാ​ൽ പു​തി​യേ​ട​ത്ത് ത​റ​വാ​ട്ടി​ലെ പി​ഷാ​ര​ടി മ​നു​ഷ്യ​ഗ​ണ​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന് ഉ​റ​ക്കെ ചോ​ദി​ക്കും. കൊ​ളാ​ടി ത​റ​വാ​ട്ടി​ലെ കാ​ര​ണ​വ​രു​ടെ "ഉ​ണ്ട്' എ​ന്ന ഉ​റ​ക്കെ​യു​ള്ള മ​റു​പ​ടി​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ തു​ട​ങ്ങു​ന്ന​ത്.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ഈ ​ച​ട​ങ്ങ് നി​ർ​വ​ഹി​ക്കു​ന്ന​ത് രാ​മ​ൻ മേ​നോ​നാ​ണ്. 28ന് ​ഉ​ത്സ​വം കൊ​ടി​യേ​റാ​നി​ക്കെ​യാ​ണ് വി​ട പ​റ​ഞ്ഞ​ത്. ഭാ​ര്യ: കു​രു​വി​ട്ടി സ​തീ​ദേ​വി. മ​ക്ക​ൾ: ഉ​ഷ, സി​ന്ധു, മു​കു​ന്ദ​ൻ. മ​രു​മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, ശ​ശീ​ധ​ര​ൻ, രേ​ഖ.

Tags : Guruvayur temple Koladi Raman Menon hereditary

Recent News

Corehub Up