Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Prices

വി​ല​ക്ക​യ​റ്റം വ​ഴി മാ​ന്ദ്യം

യു​​​​​ദ്ധം നി​​​​​ർ​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ അ​​​​​ടു​​​​​ത്ത ഘ​​​​​ട്ട​​​​​ത്തി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്നു. എ​​​​​ണ്ണ-വാ​​​​​ത​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ൽ മു​​​​​ച്ചൂ​​​​​ടും ന​​​​​ശി​​​​​പ്പി​​​​​ക്കും എ​​​​​ന്നു പ​​​​​ര​​​​​സ്പ​​​​​ര​​​​​ഭീ​​​​​ഷ​​​​​ണി​​​​​യും മു​​​​​ഴ​​​​​ക്കി. യു​​​​​ദ്ധം 20 ദി​​​​​വ​​​​​സം ക​​​​​ഴി​​​​​യു​​​​​മ്പോ​​​​​ൾ ആ​​​​​രാ​​​​​ണു ക​​​​​ണ്ണു ചി​​​​​മ്മു​​​​​ക എ​​​​​ന്ന​​​​​ല്ല ലോ​​​​​കം കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ആ​​​​​രെ​​​​​ങ്കി​​​​​ലും ക​​​​​ണ്ണു ചി​​​​​മ്മി വ​​​​​ലി​​​​​യ നാ​​​​​ശം ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​മോ എ​​​​​ന്നാ​​​​​ണ്.

ഇ​​​​​റാ​​​​​ന്‍റെ തെ​​​​​ക്ക​​​​​ൻ പാ​​​​​ഴ്സ് വാ​​​​​ത​​​​​കപാ​​​​​ട​​​​​ത്തി​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണമാ​​​​​ണു സ്ഥി​​​​​തി വ​​​​​ഷ​​​​​ളാ​​​​​ക്കി​​​​​യ​​​​​ത്. സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ലും യു​​​​​എ​​​​​ഇ​​​​​യി​​​​​ലും റി​​​​​ഫൈ​​​​​ന​​​​​റി​​​​​ക​​​​​ളും ഖ​​​​​ത്ത​​​​​റി​​​​​ൽ വാ​​​​​ത​​​​​ക​​​​​പാ​​​​​ട​​​​​വും ആ​​​​​ക്ര​​​​​മി​​​​​ച്ച് ഇ​​​​​റാ​​​​​ൻ തി​​​​​രി​​​​​ച്ച​​​​​ടി​​​​​ച്ചു. ഇ​​​​​സ്രേ​​​​​ലി ആ​​​​​ക്ര​​​​​മ​​​​​ണം താ​​​​​ൻ അ​​​​​റി​​​​​ഞ്ഞു ന​​​​​ട​​​​​ന്ന​​​​​ത​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് ഇ​​​​​റാ​​​​​ന് ഒ​​​​​ര​​​​​വ​​​​​സ​​​​​രം ന​​​​​ൽ​​​​​കു​​​​​ക​​​​​യാ​​​​​ണു ചെ​​​​​യ്ത​​​​​ത്.

ഇ​​​​​നി ഇ​​​​​റാ​​​​​ൻ ഇ​​​​​ന്ധ​​​​​നസം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ തി​​​​​രി​​​​​ച്ചും ഇ​​​​​ന്ധ​​​​​നമേ​​​​​ഖ​​​​​ല​​​​​യെ ആ​​​​​ക്ര​​​​​മി​​​​​ക്കി​​​​​ല്ല എ​​​​​ന്നാ​​​​​ണ് ഓ​​​​​ഫ​​​​​ർ. ഇ​​​​​റാ​​​​​ൻ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം ന​​​​​ൽ​​​​​കി​​​​​യി​​​​​ല്ല. സൗ​​​​​ദി​​​​​യു​​​​​ടെ ചെ​​​​​ങ്ക​​​​​ട​​​​​ൽ തീ​​​​​ര​​​​​ത്തെ യാ​​​​​മ്പു റി​​​​​ഫൈ​​​​​ന​​​​​റി ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത് അ​​​​​തി​​​​​നു​​​ശേ​​​​​ഷ​​​​​മാ​​​​​ണ്. ഇ​​​​​റാ​​​​​ൻ ഇ​​​​​നി ആ​​​​​ക്ര​​​​​മി​​​​​ച്ചാ​​​​​ൽ അ​​​​​വ​​​​​രു​​​​​ടെ എ​​​​​ല്ലാ എ​​​​​ണ്ണ-വാ​​​​​ത​​​​​ക പാ​​​​​ട​​​​​ങ്ങ​​​​​ളും ക​​​​​ത്തി​​​​​ക്കും എ​​​​​ന്ന് ട്രം​​​​​പ് ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​മു​​​​​ണ്ട്. ഇ​​​​​തോ​​​​​ടെ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ, പ്ര​​​​​കൃ​​​​​തി​​​​​വാ​​​​​ത​​​​​ക വി​​​​​ല​​​​​ക​​​​​ൾ കു​​​​​തി​​​​​ച്ചു ക​​​​​യ​​​​​റി. അ​​​​​തി​​​​​നി​​​​​ടെ ഹോ​​​​​ർ​​​​​മു​​​​​സി​​​​​ലൂ​​​​​ടെ ക​​​​​പ്പ​​​​​ൽ ക​​​​​ട​​​​​ത്തി​​​​​വി​​​​​ടാ​​​​​ൻ ഫീ​​​​​സ് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്നും ഇ​​​​​റാ​​​​​ൻ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

►ട്രം​​​​​പി​​​​​ന്‍റെ ഭീ​​​​​ഷ​​​​​ണി

ഇ​​​​​താ​​​​​ണു നി​​​​​ല. ഇ​​​​​പ്പോ​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​ന്‍റെ ആ​​​​​ശ​​​​​ങ്ക ഇ​​​​​ന്ധ​​​​​ന​​​​​ത്തെ​​​​​പ്പ​​​​​റ്റി​​​​​യാ​​​​​ണ്. ഇ​​​​​ന്ധ​​​​​ന​​​​​വി​​​​​ല എ​​​​​ങ്ങും കു​​​​​തി​​​​​ച്ചുക​​​​​യ​​​​​റു​​​​​ന്നു. ബ്രെ​​​​​ന്‍റ് ഇ​​​​​നം ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വീ​​​​​പ്പ​​​​​യ്ക്കു 119 ഡോ​​​​​ള​​​​​ർ ക​​​​​ട​​​​​ന്ന ശേ​​​​​ഷം താ​​​​​ഴ്ന്നു 115 ഡോ​​​​​ള​​​​​റി​​​​​ൽ നി​​​​​ൽ​​​​​ക്കു​​​​​ന്നു. യു​​​​​എ​​​​​ഇ​​​​​യു​​​​​ടെ മ​​​​​ർ​​​​​ബ​​​​​ൻ ക്രൂ​​​​​ഡ് 129 ഡോ​​​​​ള​​​​​റി​​​​​ൽ തൊ​​​​​ട്ടു. ഇ​​​​​ന്ത്യ വാ​​​​​ങ്ങു​​​​​ന്ന പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ ക്രൂ​​​​​ഡി​​​​​ന്‍റെ (ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​സ്ക​​​​​റ്റ്) വി​​​​​ല ഒ​​​​​രു വീ​​​​​പ്പ​​​​​യ്ക്ക് 146.39 ഡോ​​​​​ള​​​​​ർ ക​​​​​ട​​​​​ന്നു. ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ലെ ശ​​​​​രാ​​​​​ശ​​​​​രി വി​​​​​ല​​​​​യാ​​​​​യ 69.01 ഡോ​​​​​ള​​​​​റി​​​​​ന്‍റെ ഇ​​​​​ര​​​​​ട്ടി​​​​​യി​​​​​ല​​​​​ധി​​​​​കം. ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ ബ്രെ​​​ന്‍റ് ക്രൂ​​​​​ഡി​​​​​ൽനി​​​​​ന്നു 12 ഡോ​​​​​ള​​​​​ർ താ​​​​​ഴ്ത്തി കി​​​​​ട്ടി​​​​​യി​​​​​രു​​​​​ന്ന റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ ഇ​​​​​പ്പോ​​​​​ൾ ബ്രെ​​​​​ന്‍റി​​​​​നേ​​​​​ക്കാ​​​​​ൾ അ​​​​​ഞ്ചു ഡോ​​​​​ള​​​​​ർ കൂ​​​​​ടു​​​​​ത​​​​​ൽ ന​​​​​ൽ​​​​​കി​​​​​യാ​​​​​ണ് വാ​​​​​ങ്ങു​​​​​ന്ന​​​​​ത്.

ട്രം​​​​​പി​​​​​ന്‍റെ ഭീ​​​​​ഷ​​​​​ണി ഫ​​​​​ലി​​​​​ക്കു​​​​​ക​​​​​യും എ​​​​​ണ്ണ-വാ​​​​​ത​​​​​ക പാ​​​​​ട​​​​​ങ്ങ​​​​​ൾ പ​​​​​ര​​​​​സ്പ​​​​​രം ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്താ​​​​​ൽ വി​​​​​ല കു​​​​​റ​​​​​യാം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഇ​​​​​നി​​​​​യും കു​​​​​തി​​​​​ക്കും. 120ലോ 130ലോ നി​​​​​ൽ​​​​​ക്കാ​​​​​തെ 150 ഡോ​​​​​ള​​​​​റി​​​​​നു മു​​​​​ക​​​​​ളി​​​​​ലോ 200ലോ ​​​​​ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല എ​​​​​ത്താം. അ​​​​​താ​​​​​ണു ലോ​​​​​കം ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഒ​​​​​രു വി​​​​​ഷ​​​​​യം.

►ഊ​​​​​ർ​​​​​ജ​​​​​ക്ഷാ​​​​​മം അ​​​​​ക​​​​​ലെ​​​​​യ​​​​​ല്ല

ത​​​​​ത്കാ​​​​​ലം ക്രൂ​​​​​ഡി​​​​​നു ക്ഷാ​​​​​മ​​​​​മി​​​​​ല്ല. ഹോ​​​​​ർ​​​​​മു​​​​​സി​​​​​ലെ സ്ഥി​​​​​തി ഈ ​​​​​മാ​​​​​സം മാ​​​​​റി​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ലും ക്രൂ​​​​​ഡ് ദൗ​​​​​ർ​​​​​ല​​​​​ഭ്യം വി​​​​​ഷ​​​​​യ​​​​​മാ​​​​​കി​​​​​ല്ല. അ​​​​​തി​​​​​ന​​​​​പ്പു​​​​​റ​​​​​ത്തേ​​​​​ക്കു നീ​​​​​ണ്ടാ​​​​​ൽ കാ​​​​​ര്യം മാ​​​​​റും. പ്ര​​​​​തി​​​​​ദി​​​​​നം 10.26 കോ​​​​​ടി ബാരൽ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ലാ​​​​​ണ് ആ​​​​​ഗോ​​​​​ള ഉ​​​​​പ​​​​​യോ​​​​​ഗം. റി​​​​​ഫൈ​​​​​ന​​​​​റി​​​​​ക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് മൂ​​​​​ന്നാ​​​​​ഴ്ച​​​​​ത്തെ സ്റ്റോ​​​​​ക്ക് (ക്രൂ​​​​​ഡ് വ​​​​​രു​​​​​ന്ന ക​​​​​പ്പ​​​​​ലി​​​​​ലും ഉ​​​​​ത്​​​​​പ​​​​​ന്നം സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന ടാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​യി) സാ​​​​​ധാ​​​​​ര​​​​​ണ ഉ​​​​​ണ്ടാ​​​​​കും. ഇ​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ എ​​​​​ന​​​​​ർ​​​​​ജി ഏ​​​​​ജ​​​​​ൻ​​​​​സി (ഐ​​​​​ഇ​​​​​എ) യി​​​​​ലെ 32 രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ 90 ദി​​​​​വ​​​​​സ​​​​​ത്തേ​​​​​ക്കു വേ​​​​​ണ്ട എ​​​​​ണ്ണ സൂ​​​​​ക്ഷി​​​​​ക്ക​​​​​ണം. പു​​​​​റ​​​​​മേ ഐ​​​​​ഇ​​​​​എ യു​​​​​ടെ സ്ട്രാ​​​​​റ്റ​​​​​ജി​​​​​ക് റി​​​​​സ​​​​​ർ​​​​​വ് (120 കോ​​​​​ടി വീ​​​​​പ്പ) ഉ​​​​​ണ്ട്. എ​​​​​ല്ലാംകൂ​​​​​ടി ചേ​​​​​രു​​​​​മ്പോ​​​​​ൾ അ​​​​​ഞ്ചോ ആ​​​​​റോ ആ​​​​​ഴ്ച എ​​​​​ണ്ണ​​​​​ല​​​​​ഭ്യ​​​​​ത ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടാ​​​​​ലും വ​​​​​ലി​​​​​യ കു​​​​​ഴ​​​​​പ്പ​​​​​മി​​​​​ല്ല എ​​​​​ന്നു പ​​​​​റ​​​​​യാം. യു​​​​​ദ്ധം നീ​​​​​ണ്ടാ​​​​​ൽ സാ​​​​​ഹ​​​​​ച​​​​​ര്യം ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​കും. ലോ​​​​​ക​​​​​ത്തി​​​​​ലെ ഊ​​​​​ർ​​​​​ജ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന്‍റെ 35 ശ​​​​​ത​​​​​മാ​​​​​നം നി​​​​​റ​​​​​വേ​​​​​റ്റു​​​​​ന്ന​​​​​ത് ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ആ​​​​​ണ്.

പ്ര​​​​​കൃ​​​​​തി​​​​​വാ​​​​​ത​​​​​ക​​​​​ത്തി​​​​​ന്‍റെ കാ​​​​​ര്യ​​​​​വും നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​ണ്. ആ​​​​​ഗോ​​​​​ള ഊ​​​​​ർ​​​​​ജ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന്‍റെ 24 ശ​​​​​ത​​​​​മാ​​​​​നം ഇ​​​​​പ്പോ​​​​​ൾ ദ്ര​​​​​വീ​​​​​കൃ​​​​​ത പ്ര​​​​​കൃ​​​​​തി​​​​​വാ​​​​​ത​​​​​കം (എ​​​​​ൽ​​​​​എ​​​​​ൻ​​​​​ജി) ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചാ​​​​​ണു നി​​​​​റ​​​​​വേ​​​​​റ്റു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ന്‍റെ സ്റ്റോ​​​​​ക്ക് തി​​​​​ക​​​​​ച്ചും പ​​​​​രി​​​​​മി​​​​​ത​​​​​മാ​​​​​ണ്. ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സ​​​​​ത്തെ സ്റ്റോ​​​​​ക്ക് മാ​​​​​ത്ര​​​​​മേ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഉ​​​​​ള്ളൂ. ല​​​​​ഭ്യ​​​​​ത കു​​​​​റ​​​​​യു​​​​​ന്ന​​​​​ത് വ്യ​​​​​വ​​​​​സാ​​​​​യ​​​​​ങ്ങ​​​​​ളെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കും. പ്ര​​​​​കൃ​​​​​തി​​​​​വാ​​​​​ത​​​​​ക​​​​​ത്തി​​​​​ന്‍റെ യൂ​​​​​റോപ്പി​​​​​ലെ വി​​​​​ല യു​​​​​ദ്ധം തു​​​​​ട​​​​​ങ്ങി​​​​​യ ശേ​​​​​ഷം ഇ​​​​​ര​​​​​ട്ടി​​​​​ച്ചു. ഇ​​​​​തു നീ​​​​​ണ്ടുനി​​​​​ന്നാ​​​​​ൽ ഘ​​​​​ന​​​​​വ്യ​​​​​വ​​​​​സാ​​​​​യ​​​​​ങ്ങ​​​​​ൾ മു​​​​​ത​​​​​ൽ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക് അ​​​​​സം​​​​​ബ്ലിം​​​​​ഗ് വ​​​​​രെ​​​​​യു​​​​​ള്ള​​​​​വ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​കും.

 

Latest News

Corehub Up