Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Highest

ബംഗാളിലുണ്ടായത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ്

ന്യൂ​​​ഡ​​​ൽ​​​ഹി: ബം​​​ഗാ​​​ൾ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലു​​​ണ്ടാ​​​യ​​​ത് ഇ​​​ന്ത്യ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന പോ​​​ളിം​​​ഗ്. ത്രി​​​പു​​​ര​​​യെ ആ​​​ണ് ബം​​​ഗാ​​​ൾ പി​​​ന്നി​​​ലാ​​​ക്കി​​​യ​​​ത്.

93.71 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗാ​​​ണ് ബം​​​ഗാ​​​ളി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ വ്യാ​​​ഴാ​​​ഴ്ച പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്ക് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

2013ൽ ​​​ത്രി​​​പു​​​ര​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 93.61 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗി​​​നെ​​​യാ​​​ണ് ബം​​​ഗാ​​​ൾ പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​ക്കി​​​യ​​​ത്. ത്രി​​​പു​​​ര, നാ​​​ഗാ​​​ലാ​​​ൻ​​​ഡ്, മ​​​ണി​​​പ്പു​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ 90 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ പോ​​​ളിം​​​ഗ് ഉ​​​ണ്ടാ​​​കാ​​​റു​​​ണ്ട്.

2011 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലു​​​ണ്ടാ​​​യ 84.72 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗാ​​​യി​​​രു​​​ന്നു ബം​​​ഗാ​​​ളി​​​ലെ മു​​​ന്പ​​​ത്തെ റി​​​ക്കാ​​​ർ​​​ഡ്.

ഇ​​​ത്ത​​​വ​​​ണ ആ​​​സാ​​​​​​മി​​​ലും (85.38 %) പു​​​തു​​​ച്ചേ​​​രി​​​യി​​​ലും (89.83 % ) ത​​​മി​​​ഴ്നാ​​​ട്ടി​​​ലും (84.69 %) എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ർ​​​ന്ന പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up