ന്യൂഡൽഹി: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ്. ത്രിപുരയെ ആണ് ബംഗാൾ പിന്നിലാക്കിയത്.
93.71 ശതമാനം പോളിംഗാണ് ബംഗാളിൽ രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.
2013ൽ ത്രിപുരയിൽ രേഖപ്പെടുത്തിയ 93.61 ശതമാനം പോളിംഗിനെയാണ് ബംഗാൾ പഴങ്കഥയാക്കിയത്. ത്രിപുര, നാഗാലാൻഡ്, മണിപ്പുർ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 90 ശതമാനത്തിനു മുകളിൽ പോളിംഗ് ഉണ്ടാകാറുണ്ട്.
2011 തെരഞ്ഞെടുപ്പിലുണ്ടായ 84.72 ശതമാനം പോളിംഗായിരുന്നു ബംഗാളിലെ മുന്‍പത്തെ റിക്കാർഡ്.
ഇത്തവണ ആസാമിലും (85.38 %) പുതുച്ചേരിയിലും (89.83 % ) തമിഴ്നാട്ടിലും (84.69 %) എക്കാലത്തെയും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി.
Tags : Bengal highest Polling India's history