Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hits Head

Idukki

ഇ​രു​മ്പു​ക​മ്പി ത​ല​യി​ൽ പ​തി​ച്ച് പ്ലസ് ടു വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്

കു​മ​ളി: ഇ​രു​ന്പു​ക​ന്പി ത​ല​യി​ൽ പ​തി​ച്ച് പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കു​മ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​കൊ​മേ​ഴ്‌​സ് വി​ദ്യാ​ർ​ഥി​യാ​യ ശ​ര​ണി​നാ​ണ് പ​രി​ക്കേ​റ്റ​ത് . കു​മ​ളി സ്കൂ​ൾ ഗ്രൗ​ണ്ടി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന​രി​കി​ലാ​ണ് വി​ദ്യാ​ർ​ഥി​യെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫു​ട്ബോ​ൾ ക​ളി​ച്ച ശേ​ഷം സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സ​മീ​പ​ത്തെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മു​ന്നി​ൽ ന​ട​ന്നി​രു​ന്ന സു​ഹൃ​ത്ത് നി​ല​ത്തു​കി​ട​ന്നി​രു​ന്ന ഇ​രു​മ്പു​ക​മ്പി എ​ടു​ത്ത് വീ​ശു​ന്ന​തി​നി​ടെ ക​മ്പി ശ​ര​ണി​ന്‍റെ ത​ല​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ശ​ര​ണിന്‍റെ മു​ഖ​ത്തും ത​ല​യി​ലും ര​ക്തം വാ​ർ​ന്നു. പേ​ടി​ച്ചു സു​ഹൃ​ത്തു​ക്ക​ൾ നി​ല​വി​ളി​ച്ച് ആ​ളെ കൂ​ട്ടു​ക​യും നാ​ട്ടു​കാ​രു​ടെ​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഉ​ട​ൻ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പാ​ലാ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നി​ല​വി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് വി​ദ്യാ​ർ​ഥി. സം​ഭ​വ​സ​മ​യ​ത്ത് ശ​ര​ണി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളെ കു​മ​ളി പൊ​ലി​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സു​ഹൃ​ത്തു​ക്ക​ൾ ത​മാ​ശ​യാ​യി ഇ​രു​മ്പു​ക​മ്പി ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​ബ​ദ്ധ​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യേ വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് കു​മ​ളി പൊ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up