Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Home Visits

Malappuram

പാ​ലി​യേ​റ്റീ​വ് സ​ന്ദേ​ശറാ​ലി​യും ഗൃ​ഹ​സ​ന്ദ​ർ​ശ​ന​വും

ആ​ന​മ​ങ്ങാ​ട്: ആ​ശ്വാ​സ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലി​യേ​റ്റീ​വ് വി​ളം​ബ​രറാ​ലി ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​ശ്വാ​സ് ടീം ​അം​ഗ​ങ്ങ​ൾ,വ്യാ​പാ​രി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, രോ​ഗി ബ​ന്ധു​ക്ക​ൾ, ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലാ​യി​രു​ന്നു റാ​ലി.

പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹാ​രി​സ്, ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. മോ​ഹ​ൻ​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി. ​സ​ഫ് വാ​ന, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ.​പി. അ​യ്യൂ​ബ്, കോ​ക്കാ​ട​ൻ യൂ​സ​ഫ്, പി.​ടി.​ഫെ​മി​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ലി​യേ​റ്റീ​വ് സേ​വ​ന സ​ന്ദേ​ശം കൂ​ടു​ത​ൽ ആ​ളു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് ഗൃ​ഹ​സ​ന്ദ​ർ​ശ​ന​വും സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​വും ഉ​ണ്ടാ​യി​രു​ന്നു. ആ​ശ്വാ​സ് പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് വി.​കെ. ഈ​സ, സെ​ക്ര​ട്ട​റി സ​മീ​റ ഖാ​ലി​ദ്, ട്ര​ഷ​റ​ർ കെ. ​വേ​ലി​ക്കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എം. സം​സാ​ദ് അ​ലി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up