ആനമങ്ങാട്: ആശ്വാസ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് പാലിയേറ്റീവ് വിളംബരറാലി നടത്തി. ജനപ്രതിനിധികൾ, ആശ്വാസ് ടീം അംഗങ്ങൾ,വ്യാപാരികൾ, സന്നദ്ധ പ്രവർത്തകർ, രോഗി ബന്ധുക്കൾ, ക്ലബ് പ്രവർത്തകർ തുടങ്ങിയവരുടെ പങ്കാളിത്തത്തിലായിരുന്നു റാലി.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഹാരിസ്, ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. സഫ് വാന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.പി. അയ്യൂബ്, കോക്കാടൻ യൂസഫ്, പി.ടി.ഫെമിന തുടങ്ങിയവർ പ്രസംഗിച്ചു.
പാലിയേറ്റീവ് സേവന സന്ദേശം കൂടുതൽ ആളുകളിൽ എത്തിക്കുന്നതിന് ഗൃഹസന്ദർശനവും സ്ക്വാഡ് പ്രവർത്തനവും ഉണ്ടായിരുന്നു. ആശ്വാസ് പാലിയേറ്റീവ് പ്രസിഡന്റ് വി.കെ. ഈസ, സെക്രട്ടറി സമീറ ഖാലിദ്, ട്രഷറർ കെ. വേലിക്കുട്ടി, വൈസ് പ്രസിഡന്റുമാരായ പി.എം. സംസാദ് അലി തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Palliative care home visits