Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Care

Malappuram

പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ കാന്പ​യി​ന് ഇ​ന്നു തു​ട​ക്കം

മ​ഞ്ചേ​രി: 30 വ​ര്‍​ഷം മു​ന്‍​പ് മ​ഞ്ചേ​രി​യി​ല്‍ ആ​രം​ഭി​ച്ച പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ക്ലി​നി​ക്കി​​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി ഒ​രു​മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന കാന്പ​യി​ന്‍ ഇ​ന്നു തു​ട​ങ്ങു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്‍​പ​ത് പാ​ലി​യേ​റ്റീ​വ് കേ​ന്ദ്ര​ങ്ങ​ളു​ടെ കീ​ഴി​ലാ​ണ് കാന്പയി​ന്‍.

ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തു​ള്ള ആയിരത്തില​ധി​കം കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് ആ​രോ​ഗ്യ- സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ടു​ക​ളി​ലെ​ത്തി പ​രി​ച​ര​ണം ന​ല്‍​കാ​ന്‍ 13 വാ​ഹ​ന​ങ്ങ​ളും സേ​വ​ന സ​ന്ന​ദ്ധ​രാ​യ അം​ഗ​ങ്ങ​ളും സ​ജ്ജ​മാ​ണ്.

കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് സേ​വ​നം വ്യാ​പി​പി​ച്ച് പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മാ​ക്കു​ന്ന​തി​നു​ള്ള വി​ഭ​വ സ​മാ​ഹ​ര​ണ​മാ​ണ് കാന്പയിന്‍റെ ല​ക്ഷ്യം.
സൗ​ത്ത് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ക്ലി​നി​ക്കി​​ന്‍റെ കീ​ഴി​ല്‍ മു​ള്ള​മ്പാ​റ കേ​ന്ദ്രീ​ക​രി​ച്ച് സ​ബ് സെ​​ന്‍റ​ര്‍ തു​ട​ങ്ങു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്.

കൂ​ടാ​തെ പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മ​ഞ്ചേ​രി കാ​ന്‍​സ​ര്‍ പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ അ​സോ​സി​യേ​ഷ​​ന്‍റെ കീ​ഴി​ല്‍ പ്രൊ​ഫ​ഷ​ണ​ല്‍ ടീ​മി​​ന്‍റെ പി​ന്തു​ണ​യോ​ടെ രോ​ഗി​ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും പാ​ലി​യേ​റ്റീ​ വോളന്‍റിയ​ര്‍​മാ​ര്‍​ക്കും മി​ക​ച്ച പ​രി​ച​ര​ണം ന​ല്‍​കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ന​ല്‍​കും.

കൂ​ടാ​തെ രോ​ഗീപ​രി​ച​ര​ണം സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ കൈ​പു​സ്ത​ക​വും പ്ര​സി​ദ്ധീ​ക​രി​ക്കും. പാ​ലി​യേ​റ്റീ​വ് വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നാ​യി വെ​ബ്‌​സൈ​റ്റും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പാ​ലി​യേ​റ്റീ​വ് വോളന്‍റിയ​ര്‍​മാ​രാ​യ ശു​ഹൈ​ബ് വ​ള​പ്പി​ല്‍, അ​ലി പ​യ്യ​നാ​ട്, സ​ഹീ​ര്‍ കോ​ര്‍​മ​ത്ത്, ഷ​ഫീ​ഖ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Health

മൈഗ്രേൻ: ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ വ്യത്യസ്തം

ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ വ്യത്യസ്തം


മൈ​ഗ്രേ​നു​ണ്ടാ​കു​ന്ന സ​മ​യ​ത്ത് ബ്രെ​യി​ൻ സ്റ്റെ​മി​ലെ സ​വി​ശേ​ഷ​ഭാ​ഗ​ങ്ങ​ൾ അ​സാ​ധാ​ര​ണ​മാ​യി ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടു​ന്നു. ത​ന്മൂ​ലം ഓ​ക്കാ​ന​വും ഛർ​ദി​യും ഉ​ണ്ടാ​കു​ന്നു. ചി​ല​ർ​ക്ക് ഛർ​ദി​ക്കു​ശേ​ഷം ത​ല​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​ന്നു.

പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ൽ മ്രൈ​ഗേ​ൻ ശ​മി​പ്പി​ക്കാ​നു​ള്ള ഒ​രു സ​ഹാ​യ ഘ​ട​ക​മാ​യി​ട്ടാ​ണ് ഛർ​ദി ഉ​ണ്ടാ​കു​ന്ന​ത്.

പ​രി​ഹാ​ര​വും വ്യ​ക്തി​പ​രം


ഓ​രോ​രു​ത്ത​ർ​ക്കും ഹാ​നി​ക​ര​മാ​യ ട്രി​ഗ​റു​ക​ൾ ക​ണ്ടു​പി​ടി​ച്ച് അ​വ​യെ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് മൈ​ഗ്രേ​നു​ള്ള ആ​ദ്യ ചി​കി​ത്സാ പ​ദ്ധ​തി. ദി​ന​ച​ര്യ​ക​ളു​ടെ​യും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ലി​സ്റ്റ് ത​യാ​റാ​ക്കു​ക.

പി​ന്നീ​ട് കൊ​ടി​ഞ്ഞി ഉ​ണ്ടാ​യ ദി​വ​സ​ങ്ങ​ളി​ൽ എ​ന്തൊ​ക്കെ ചെ​യ്തു​വെ​ന്ന് ക​ണ്ടു​പി​ടി​ക്കു​ക. അ​ങ്ങ​നെ ഹാ​നി​ക​ര​മാ​യ ഉ​ത്തേ​ജ​ക ഘ​ട​ങ്ങ​ളെ​പ്പ​റ്റി മ​ന​സി​ലാ​ക്കാ​നാ​വും. അ​വ കൃ​ത്യ​മാ​യി ഒ​ഴി​വാ​ക്കാ​ൻ ശ്രമിക്കുക.

മൈ​ഗ്രേ​നും കാ​ഴ്ച​യും


ഒ​ഫ്താ​ൽ​മോ​പ്ലോ​ജി​ക് മൈ​ഗ്രേ​ൻ മൂ​ലം നേ​ത്ര​ങ്ങ​ളി​ൽ വേ​ദ​ന​യും ഒ​പ്പം ഛർ​ദി​യു​മു​ണ്ടാ​കു​ന്നു. കൊ​ടി​ഞ്ഞി കൂ​ടി​യാ​ൽ ക​ണ്ണു​ക​ൾ തു​റ​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം അ​ട​ഞ്ഞു​പോ​കും. ക​ണ്ണു​ക​ൾ​ക്കു ചു​റ്റു​മു​ള്ള പേ​ശി​ക​ൾ​ക്ക് ത​ള​ർ​ച്ച​യും വീ​ക്ക​വു​മു​ണ്ടാ​കു​ന്നു. ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ ത​ല​വേ​ദ​ന ദീ​ർ​ഘി​ക്കാം.

മൈ​ഗ്രേ​ൻ ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ നേ​ത്ര​രോ​ഗ​ങ്ങ​ളും കൊ​ടി​ഞ്ഞി​യു​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. ഇ​ഡി​യോ​പ​തി​ക് ഇ​ൻ​ട്രാ​ക്രേ​നി​യ​ൻ ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ എ​ന്ന അ​വ​സ്ഥ​യി​ൽ ക​ഠി​ന​മാ​യ ക​ണ്ണു​വേ​ദ​ന​യു​ണ്ടാ​കാം. ഒ​പ്പം ത​ല​വേ​ദ​ന​യും.

വിവരങ്ങൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

Health

ആരോഗ‍്യ വിചാരം

കാ​ൻ​സ​ർ പ്രതിരോധം-2
സ്ക്രീനിംഗും പ്രതിരോധവും കുറയുമ്പോൾ


ഇ​ന്ത്യ​യി​ൽ, ഒ​മ്പ​തി​ൽ ഒ​രാ​ൾ​ക്ക് ജീ​വി​ത​കാ​ല​ത്ത് കാ​ൻ​സ​ർ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പു​രു​ഷ​ന്മാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത് ശ്വാ​സ​കോ​ശാ​ർ​ബു​ദ​വും സ്ത്രീ​ക​ളി​ൽ സ്ത​നാ​ർ​ബു​ദ​വു​മാ​ണ്.

കു​ട്ടി​കളിലെ (0-14 വ​ർ​ഷം) അ​ർ​ബു​ദ​ങ്ങ​ളി​ൽ, ലിം​ഫോ​യ്ഡ് ര​ക്താ​ർ​ബു​ദ​മാ​ണ് (ആ​ൺ​കു​ട്ടി​ക​ൾ: 29.2%, പെ​ൺ​കു​ട്ടി​ക​ൾ: 24.2%) മു​ൻ​നി​ര​യി​ൽ. 2020 നെ ​അ​പേ​ക്ഷി​ച്ച് 2025 ക​ഴി​യു​മ്പോ​ഴേ​ക്കും കാ​ൻ​സ​ർ കേ​സു​ക​ളു​ടെ എ​ണ്ണം 12.8 ശ​ത​മാ​നം വ​ർ​ധി​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ട്ടിട്ടുണ്ട്.

സ്‌​ക്രീ​നിം​ഗി​ന്‍റെയും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ​യും കു​റ​വു​ക​ൾ കാ​ര​ണം സെ​ർ​വി​ക്ക​ൽ കാൻ​സ​റും സ്ത്രീ​ക​ളി​ൽ വ്യാ​പ​ക​മാ​ണ്. പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 1.5 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്നു.

ഈ ​ഭ​യാ​ന​ക​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​ർ​ധി​ച്ച ബോ​ധ​വത്ക​ര​ണ​ത്തി​ന്‍റെ​യും കാൻ​സ​ർ പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെയും അ​ടി​യ​ന്തര ആ​വ​ശ്യ​ക​ത​ എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്.നേരത്തേയു​ള്ള ക​ണ്ടെ​ത്ത​ൽ, അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്ക​ൽ, മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ കാ​ൻ​സ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് പു​തി​യ ക​ണ​ക്കു​ക​ൾ സ​ഹാ​യ​ക​മാ​കും.

ഓ​രോ കാ​ൻ​സ​റിന്‍റെയും​ രോ​ഗാ​വ​സ്ഥ​യും മ​ര​ണ​നി​ര​ക്കും കാ​ൻ​സ​റി​ന്‍റെ ത​ര​ത്തെ​യും ഘ​ട്ട​ത്തെ​യും ആ​ശ്ര​യി​ച്ച് വ്യ​ത്യാ​സ​പ്പെ​ടു​ന്നു. സ്റ്റേ​ജ് 1 പോ​ലെ​യു​ള്ള പ്രാ​രം​ഭഘ​ട്ട കാൻ​സ​റു​ക​ൾ​ക്ക് പൊ​തു​വെ മെ​ച്ച​പ്പെ​ട്ട ഫ​ല​ങ്ങ​ളാ​ണു​ള്ള​ത്.


അ​തി​ജീ​വി​ക്കാ​നു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത​യും സ​ങ്കീ​ർ​ണ​ത​ക​ൾ കു​റ​വു​മാ​ണ്.
എ​ന്നാ​ൽ, സ്റ്റേ​ജ് 4 പോ​ലെ​യു​ള്ള വി​ക​സി​ത-​ഘ​ട്ട കാൻ​സ​റു​ക​ൾ, കു​റ​ഞ്ഞ അ​തി​ജീ​വ​ന നി​ര​ക്കും വ​ർ​ധി​ച്ച ചി​കി​ത്സാ വെ​ല്ലു​വി​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ. ​ദീ​പ്തി ടി. ​ആ​ർ.

പ്രി​വ​ന്‍റീവ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷലി​സ്റ്റ്, ഓ​ൺ​ക്യൂ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌
സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ താണ, ക​ണ്ണൂ​ർ.

ഫോൺ: 6238265965

District News

പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണം: ജി​ല്ലാതല ഉ​ദ്ഘാ​ട​നം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പാ​ലി​യേ​റ്റീ​വ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് ആ​രോ​ഗ്യം, ആ​രോ​ഗ്യ കേ​ര​ളം പ​ത്ത​നം​തി​ട്ട, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് മാ​ര്‍ ക്ലീ​മി​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ൽ. അ​നി​താ കു​മാ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ന്ധു ജോ​ണ്‍​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ ​എ​സ്. ശ്രീ​കു​മാ​ര്‍ പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി.

പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം അ​യ​ല്‍​പ​ക്ക കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ വി​ഷ​യം. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ഐ​പ്പ് ജോ​സ​ഫ്, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം, ജി​ല്ലാ പാ​ലി​യേ​റ്റീ​വ് കോ​ഓർഡി​നേ​റ്റ​ര്‍ ഐ​ശ്വ​ര്യ എ​ൻ. രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സി​ഗ്‌​നേ​ച്ച​ര്‍ കാ​മ്പ​യി​ൻ, ഫ്ളാ​ഷ് മോ​ബ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു

Health

ആരോഗ‍്യ വിചാരം

ഹൃദയാരോഗ്യം-1
സന്തോഷം കണ്ടെത്താം,ഹൃദയത്തിനു കാവലാകാം

വ​ർ​ഷം തോ​റും 18.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച് ന​മ്പ​ര്‍ വൺ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി ഹൃദ്രോഗം തു​ട​രു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ത​ട​യാ​നാ​കും എ​ന്ന​താ​ണു വ​സ്തു​ത. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ന​ല്ലൊ​രു പ​രി​ധി വ​രെ ഹൃ​ദ്രോ​ഗം ത​ട​യാ​ം.


ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി


ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ന്നാ​ല്‍ പ്ര​ധാ​ന​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ​രീ​തി, കൃ​ത്യ​മാ​യ വ്യാ​യാ​മം, മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി യോ​ഗ, ധ്യാ​നം, വി​നോ​ദം തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ്.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി

പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.
ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
പൂ​രി​ത കൊ​ഴു​പ്പ് കു​റ​യ്ക്കു​ക, കൃ​ത്രി​മ കൊ​ഴു​പ്പ്, ജ​ങ്ക് ഫു​ഡ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക.

വ്യാ​യാ​മം

ജീ​വി​തം ച​ല​നാ​ത്മ​ക​മാ​വ​ട്ടെ... ഒ​റ്റ​യ്ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മോ ആ​യി​ക്കോ​ട്ടെ - ഓ​ട്ട​മോ, ന​ട​ത്ത​മോ, ക​ളി​ക​ളോ ആ​വാം. അ​വ​ന​വ​നാ​യി സ​മ​യം ക​ണ്ടെ​ത്തു​ക. മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ത്തി​ല്‍ ദി​വ​സ​ത്തി​ല്‍ കു​റ​ച്ചു സ​മ​യ​മെ​ങ്കി​ലും ഏ​ര്‍​പ്പെ​ടു​ക. മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ​ട്ടെ.


വി​വ​ര​ങ്ങ​ൾ​: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്‍റ്, കാർഡിയോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Latest News

Corehub Up