തൈറോയ്ഡിന്റെ ആരോഗ്യം-1
വർഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ്
തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്നതാണ്. തൈറോയ്ഡ് രോഗത്തെ സംബന്ധിച്ച് മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ സാധാരണമാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍. തൈറോയ്ഡ് രോഗങ്ങള്‍ തീവ്രതയില്‍ എത്തുന്ന ഒന്നല്ല; ദൈനംദിന ജീവിതത്തെ അലട്ടുന്ന ഒരു അവസ്ഥയാണിത്. ഉദാഹരണത്തിന്, സ്ഥിരമായി നമ്മള് ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പോലും വളരെയധികം ക്ഷീണം അനുഭവപ്പെടുക, ശരീരഭാരം കൂടുക, മാസമുറയില്‍ വ്യത്യാസങ്ങള്‍ വരിക, വന്ധ്യതയ്ക്കു കാരണമാവുക അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാകുന്നതില്‍ കാലതാമസം നേരിടുക എന്നിങ്ങനെ തുടരുന്നു.
തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്
കൃത്യമായി ചികിത്സ തേടുകയാണെങ്കില്‍ തൈറോയ്ഡ് രോഗങ്ങള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. തൈറോയ്ഡിന്റെ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം സാധ്യമാക്കുന്നത് വര്‍ഷംതോറും തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിലൂടെയാണ്. ഇതിന് സാധാരണയായി ചെയ്യുന്ന രക്തപരിശോധനയാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (TSH) ടെസ്റ്റ്.
വിവരങ്ങൾ: ഡോ. പി. ഹേമലത, കൺസൾട്ടന്റ്,
ജനറൽ മെഡിസിൻ, എസ്യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം