Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honors The Police.

Thrissur

പോ​ലീ​സി​ന് തി​രു​വ​ള്ളൂ​ർ ഗ്രാ​മ​ത്തി​ന്‍റെ ആ​ദ​രം

കൊ​ടു​ങ്ങ​ല്ലൂ​ർ: തി​രു​വ​ള്ളൂ​ർ ശ്രീ​മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​സാ​മ​ഗ്രി​ക​ൾ ക​വ​ർ​ച്ച​ചെ​യ്ത മോ​ഷ്ടാ​വി​നെ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി​യ കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി​ക്കും സം​ഘ​ത്തി​നും ആ​ദ​ര​വു​ന​ൽ​കി തി​രു​വ​ള്ളൂ​ർ ഗ്രാ​മം.

തി​രു​വ​ള്ളൂ​ർ ശ്രീ​മ​ഹാ​ദേ​വ​ക്ഷേ​ത്രം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ഷേ​ത്രം ര​ക്ഷാ​ധി​കാ​രി പി.​എ​ൻ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റി​ട്ട. എ​സ്പി​രാ​ധാ​കൃ​ഷ​ണ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ടം​ഗ​സം​ഘം ക്ഷേ​ത്ര​സ​മി​തി​യു​ടേ​യും മാ​തൃ സ​മി​തി​യു​ടേ​യും ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ല്‌കി​യ ന​ടു​മു​റി സു​ബ്ര​ഹ്മ​ണ്യ​നെ ആ​ദ​രി​ച്ചു. വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ സ​ന്തോ​ഷ് പു​ത്തേ​ഴ​ത്ത്, മി​നി ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up