Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hospitals

മമ്മൂട്ടിയുടെ ഓണസമ്മാനം; ആതുരാലയങ്ങൾക്കു വീൽ ചെയറുകൾ

കൊച്ചി: ആതുരാലയങ്ങൾക്ക് ഓണസമ്മാനമായി വീൽ ചെയറുകൾ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങൾക്കാണു വീൽ ചെയറുകൾ വിതരണം ചെയ്തത്.

ഫൗണ്ടേഷന്‍റെ ചലനം പദ്ധതിയുടെ ഭാഗമായാണ് വീൽ ചെയറുകൾ വിതരണം ചെയ്തത്. തിരുവല്ല ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനിൽ നടന്ന ചടങ്ങിൽ വീൽചെ‍യറുകളുടെ വിതരണത്തിന്‍റെ ഉദ്ഘാടനം മാർത്തോമാ സഭയുടെ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിച്ചു.

കഴിഞ്ഞ 16 വർഷമായി കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ശ്രദ്ധേയമായ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ നടത്തിവരുന്നത്.

ഫൗണ്ടേഷൻ നടപ്പാക്കിവരുന്ന ഹൃദയസ്പർശം, വഴികാട്ടി, സുകൃതം, പൂർവികം, വിദ്യാമൃതം, ഹൃദ്യം, കാഴ്ച തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും മനസലാക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും, ഫൗണ്ടേഷന്‍റെ ഒരു പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത് ആദ്യമായാണെന്ന് തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ പറഞ്ഞു.

നിർധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് സഹായകരമാകുന്ന മാനവികതയിലും മനുഷ്യസ്നേഹത്തിലും അധിഷ്ഠിതമായ കൂടുതൽ നന്മപ്രവർത്തനങ്ങളും സേവനങ്ങളും മമ്മൂട്ടിയുടെയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്‍റെയും ഭാഗത്തുനിന്ന് തുടർന്നും ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മാരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ നടപ്പാക്കിവരുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഓർഫനേജ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്‍റ് ഫാ. റോയ് വടക്കേൽ അനുഗ്രഹസന്ദേശം നൽകി.

ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എം. ആർ. രാജേഷ്, ഓർഫനേജ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് പാസ്റ്റർ ജേക്കബ് ജോസഫ്, ജില്ലാ ജോയിന്‍റ് സെക്രട്ടറി എബി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ആതുരാലയങ്ങളിൽനിന്നെത്തിയ ഭാരവാഹികൾ വീൽ ചെയറുകൾ ഏറ്റുവാങ്ങി.

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. സ​ർ​ജ​റി​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. ആ​ശു​പ​ത്രി​ക​ളി​ൽ ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണം. ഇ​തു​വ​രെ എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന​ത​ല്ല, ഇ​നി അ​ങ്ങോ​ട്ട് എ​ന്താ​ണ് എ​ന്നാ​ണ് ച​ർ​ച്ച വേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​രു​ന്നു കി​ട്ടാ​തെ രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ട​രു​ത്. സ​ർ​ജ​റി പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത് പ​രി​ശോ​ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കും. വാ​ർ​ത്ത​ക​ൾ സ​ത്യ​സ​ന്ധ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​രു​ടെ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ പി​ഴ​വി​ൽ റി​പ്പോ​ർ​ട്ട് കി​ട്ടി​യി​ട്ടു​ണ്ട്. മ​റ്റെ​വി​ടെ​യെ​ങ്കി​ലും ചി​കി​ത്സ​യ്ക്ക് പോ​യോ എ​ന്ന സം​ശ​യ​ത്തി​ന്റെ ആ​നു​കൂ​ല്യം ന​ൽ​കി​യു​ള്ള റി​പ്പോ​ർ​ട്ട് ആ​ണ് ത​ന്ന​ത്. പ​ക്ഷേ അ​ത് മു​ഖ​വി​ല​യ്ക്ക് എ​ടു​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ര​ണ്ടെ​ണ്ണം നി​ർ​ത്ത​ലാ​ക്കി​യെ​ന്നും അ​ത് പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

ആ​രോ​ഗ്യം ക്ഷ​യി​ച്ച് ആ​യു​ഷ്മാ​ന്‍ ഭാ​ര​ത്; ആ​ശു​പ​ത്രി​ക​ള്‍​ക്ക് കു​ടി​ശി​ക 1,824 കോ​ടി

കൊ​​​​ച്ചി: കേ​​​​ന്ദ്ര-​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ആ​​​​യു​​​​ഷ്മാ​​​​ന്‍ ഭാ​​​​ര​​​​ത് - പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​ന്‍ ആ​​​​രോ​​​​ഗ്യ യോ​​​​ജ​​​​ന (എ​​​​ബി- പി​​​​എം​​​​ജെ​​​​എ​​​​വൈ) പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ല്‍.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​രോ​​​​ഗ്യ സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യെ​​​​ന്ന പെ​​​​രു​​​​മ​​​​യോ​​​​ടെ കേ​​​​ന്ദ്രം 2018 ല്‍ ​​​​അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ആ​​​​യു​​​​ഷ്മാ​​​​ന്‍ ഭാ​​​​ര​​​​തി​​​​ലൂ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍​ക്കു കി​​​​ട്ടാ​​​​നു​​​​ള്ള​​​​ത് കോ​​​​ടി​​​​ക​​​​ളു​​​​ടെ കു​​​​ടി​​​​ശി​​​​ക. 

പ​​​​ദ്ധ​​​​തി​​​​യി​​​​ലെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കു ചി​​​​കി​​​​ത്സ ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍​ക്കു സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കാ​​​​നു​​​​ള്ള തു​​​​ക​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ മാ​​​​ര്‍​ച്ച് വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് 1,824.29 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു കു​​​​ടി​​​​ശി​​​​ക.

2020 ജൂ​​​​ലൈ മു​​​​ത​​​​ലു​​​​ള്ള ബി​​​​ല്ലു​​​​ക​​​​ളി​​​​ല്‍ കു​​​​ടി​​​​ശി​​​​ക ബാ​​​​ക്കി​​​​യു​​​​ണ്ട്. 2019 ഏ​​​​പ്രി​​​​ല്‍ ഒ​​​​ന്നു​​​മു​​​​ത​​​​ലാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്. കാ​​​​രു​​​​ണ്യ ആ​​​​രോ​​​​ഗ്യ സു​​​​ര​​​​ക്ഷാ​​​പ​​​​ദ്ധ​​​​തി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി എ​​​​ബി പി​​​​എം​​​​ജെ​​​​എ​​​​വൈ - കെ​​​​എ​​​​എ​​​​സ്പി എ​​​​ന്ന​​​പേ​​​​രി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പ​​​​ദ്ധ​​​​തി വി​​​​പു​​​​ല​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

നി​​​​ല​​​​വി​​​​ല്‍ 43 ല​​​​ക്ഷ​​​​ത്തോ​​​​ളം കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. 2020-2026 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ 5,237.24 കോ​​​​ടി രൂ​​​​പ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍​ക്കു ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. 2024-25 വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 1,060.37 കോ​​​​ടി രൂ​​​​പ ന​​​​ല്‍​കി​​​​യ​​​​പ്പോ​​​​ള്‍ 2025-26 ല്‍ ​​​​വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​ത് 814.89 കോ​​​​ടി​​​​യാ​​​​ണ്. 631.2 രൂ​​​​പ​​​​യാ​​​​ണ് ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​​വി​​​​ഹി​​​​തം. 

ക​​​​ഴി​​​​ഞ്ഞ മാ​​​​സം വ​​​​രെ കേ​​​​ന്ദ്ര​​​​വി​​​​ഹി​​​​ത​​​​ത്തി​​​​ല്‍ കു​​​​ടി​​​​ശി​​​​ക​​​​യി​​​​ല്ലെ​​​​ന്നു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം സ്റ്റേ​​​​റ്റ് ഹെ​​​​ല്‍​ത്ത് ഏ​​​​ജ​​​​ന്‍​സി പു​​​​റ​​​​ത്തു​​​​വി​​​​ട്ട ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. 

ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍ പി​​​​ന്മാ​​​​റു​​​​ന്നു!

അം​​​​ഗ​​​​മാ​​​​യ വ്യ​​​​ക്തി​​​​ക്കോ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍​ക്കോ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ വ​​​​രെ ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ആ​​​​യു​​​​ഷ്മാ​​​​ന്‍ ഭാ​​​​ര​​​​ത്. പ്രീ​​​​മി​​​​യം അ​​​​ട​​​​യ്‌​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന​​​​തും സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​യാ​​​​ണ്.

കു​​​​ടി​​​​ശി​​​​ക പെ​​​​രു​​​​കി​​​​യ​​​​തോ​​​​ടെ പ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും ആ​​​​യു​​​​ഷ്മാ​​​​ന്‍ ഭാ​​​​ര​​​​ത് പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍നി​​​​ന്നു പി​​​​ന്മാ​​​​റി​​​​യെ​​​​ന്ന് പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ രാ​​​​ജു വാ​​​​ഴ​​​​ക്കാ​​​​ല ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. സ്റ്റേ​​​​റ്റ് ഹെ​​​​ല്‍​ത്ത് ഏ​​​​ജ​​​​ന്‍​സി​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പ​​​​ദ്ധ​​​​തി ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

Kerala

ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കേ​​​ണ്ട ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ കൊ​​​ല​​​ക്ക​​​ള​​​മാ​​​യി മാ​​​റു​​​ന്നു​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കേ​​​ണ്ട പ​​​ല ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ളും കൊ​​​ല​​​ക്ക​​​ള​​​ങ്ങ​​​ളാ​​​യി മാ​​​റു​​​ന്ന​​​താ​​​യി യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ അ​​​ടു​​​ത്ത കാ​​​ല​​​ത്തൊ​​​ന്നും കാ​​​ണാ​​​ത്ത രീ​​​തി​​​യി​​​ലു​​​ള്ള പി​​​ഴ​​​വു​​​ക​​​ളാ​​​ണ് സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​മം ഷ​​​ജീ​​​ർ പ​​​റ​​​ഞ്ഞു. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്കു​​​ള്ള മാ​​​ർ​​​ച്ചി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു നേ​​​മം ഷ​​​ജീ​​​ർ.

ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തെ ശോ​​​ച്യാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി മ​​​ര​​​ണ​​​വീ​​​ടാ​​​യി മാ​​​റി​​​യെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ച് റീ​​​ത്ത് സ്ഥാ​​​പി​​​ച്ച​​​തെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് ഹ​​​ർ​​​ഷി​​​ന​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തോ​​​ളം ക​​​ത്രി​​​ക കു​​​ടു​​​ങ്ങി​​​യ​​​ത് മു​​​ത​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​ൻ​​​പ​​​തു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ കൈ ​​​ന​​​ഷ്ട​​​പ്പെ​​​ട്ട​​​തും ഗൈ​​​ഡ് വ​​​യ​​​ർ കു​​​ടു​​​ങ്ങി​​​യ​​​തും നെ​​​ടു​​​മ​​​ങ്ങാ​​​ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​ര​​​വ​​​ധി ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടു​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത​​​ല്ലാ​​​തെ യാ​​​തൊ​​​രു ഫ​​​ല​​​വു​​​മി​​​ല്ലെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​മി​​​ടി​​​പ്പി​​​ച്ച് കൊ​​​ല്ലാ​​​ൻ വ​​​ന്നാ​​​ലും പി​​​ന്മാ​​​റി​​​ല്ലെ​​​ന്നും ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​മ​​​രം തു​​​ട​​​രു​​​മെ​​​ന്നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

'മി​നി​മം വേ​ത​നം ഉ​യ​ര്‍​ത്ത​ണം', സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ര്‍ ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ ന​ഴ്സു​മാ​ര്‍ ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും. ഏ​റ്റ​വും കു​റ​ഞ്ഞ വേ​ദ​നം 40000 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​ത്.
യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്.

ന​ഴ്സു​മാ​രു​ടെ ശ​മ്പ​ളം വ​ര്‍​ധി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ന്നി​ല്ലെ​ന്നും മി​നി​മം വേ​ത​നം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച സൂ​ച​ന പ​ണി​മു​ട​ക്കി​നു​ശേ​ഷം കൂ​ടു​ത​ൽ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും യു​എ​ൻ​എ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജാ​സ്മി​ൻ ഷാ ​വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​ക​ളി​ലെ മൂ​ന്നി​ൽ ഒ​ന്ന് ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് ക​യ​റും. ബാ​ക്കി​യു​ള്ള​വ​ര്‍ സൂ​ച​നാ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ​ണി​മു​ട​ക്ക് ദി​വ​സം അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. തൃ​ശൂ​രി​ലാ​യി​രി​ക്കും അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ട​ക്കു​ക. ‌

നി​ല​വി​ൽ 20000 രൂ​പ​യാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ വേ​ത​നം. വ​ര്‍​ഷ​ങ്ങ​ളാ​യി ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ണ്ടാ​യി​ട്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം.

Kerala

തങ്ങള്‍ക്ക് ഇനി നാലു കൊച്ചുമക്കളെന്ന് റെജി ശാമുവേല്‍

മല്ലപ്പള്ളി: കുഞ്ഞ് ആലിന്‍ ഷെറിന്‍ ഏബ്രഹാം വിടവാങ്ങിയെങ്കിലും തങ്ങള്‍ക്ക് ഇനി നാലു കൊച്ചുമക്കളാണുള്ളതെന്ന് മല്ലപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍റെ മുത്തച്ഛനുമായ റെജി ശാമുവേല്‍.

അവയവദാനം കുടുംബം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് ആലിന്‍റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആലിന്‍ തിരികെവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് അവയവദാനത്തിനു കുടുംബം തയാറായത്. മകന്‍ അരുണിന്‍റെയും ഭാര്യ ഷെറിന്‍റെയും താത്പര്യം അറിയിച്ചു. താനും പൂര്‍ണ പിന്തുണ നല്‍കിയെന്നു റെജി ശാമുവേല്‍ പറഞ്ഞു. ഞങ്ങളുടെ ഒരു നാല് കുഞ്ഞുങ്ങള്‍ക്കു ഭൂമിയില്‍ ജീവിക്കാന്‍ അവസരമായല്ലോയെന്ന് റെജി സമാധാനപ്പെടുന്നു.

പത്തു മാസത്തെ ഇഹലോക ജീവിതം പൂര്‍ത്തിയാക്കി, നാലുപേരെ ജീവിതത്തിലേക്കു നയിച്ച ദൗത്യം പൂര്‍ത്തിയാക്കി കുഞ്ഞ് ആലിന്‍ നാളെ പറന്നുയരും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന ബഹുമതിയോടെ ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്‍റെ ഭൗതികശരീരം നാളെ രാവിലെ വീട്ടില്‍ കൊണ്ടുവരും.

വൈകുന്നേരം അഞ്ചോടെ നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്‌ഐ പള്ളിയിലെ കല്ലറ ഏറ്റുവാങ്ങും. മുന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ റെജി ശാമുവേലിന്‍റെ മകനാണ് അരുണ്‍ ഏബ്രഹാം. മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ കുടുംബാംഗമാണ് അധ്യാപിക കൂടിയായ ഷെറിന്‍ ആന്‍ ജോണ്‍. ഇവരുടെ ഏകമകളായിരുന്നു ആലിന്‍ ഷെറിന്‍ എബ്രഹാം

തീവ്ര ദുഃഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിനെ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ ജംഗ്ഷനു സമീപത്തു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്.

പത്തു മാസം പ്രായമുള്ള ആലിനൊപ്പം അമ്മ ഷെറിനും അമ്മയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. കോട്ടയം സ്വദേശികളുടെ കാറുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത് ഷെറിന്‍റെ മാതാപിതാക്കളായ രാജനും ജെസിയും ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്.

അപകടം നടന്ന ഉടന്‍തന്നെ കുഞ്ഞിനെ ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിലേക്കും പിന്നീട് കഴിഞ്ഞ ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഇന്നലെ കുട്ടിക്കു മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. ഇതാകട്ടെ കേരളത്തിലെ ആരോഗ്യ ചരിത്രത്തിലെ ഒരു ചരിത്ര നിമിഷവുമായി.

കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്കാണ് നല്കിയത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കും രാത്രിയില്‍തന്നെ എത്തിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കുന്നത്. അതി സങ്കീര്‍ണമായ ശസ്ത്രകിയയാണിത്. സംസ്ഥാനത്തു മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്.

Kerala

ആ​ശു​പ​ത്രി​ക​ളി​ൽ കൃ​ത്യ​മാ​യ നി​ര​ക്ക് വി​വ​ര​ങ്ങ​ളും പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​വും നി​ർ​ബ​ന്ധം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ആ​​​രോ​​​ഗ്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും രോ​​​ഗി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും സേ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ക്ലി​​​നി​​​ക്ക​​​ൽ എ​​​സ്റ്റാ​​​ബ്ലി​​​ഷ്മെ​​​ന്‍റ് നി​​​യ​​​മ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്.

ഒ​​​രു അ​​​ത്യാ​​​ഹി​​​തം സം​​​ഭ​​​വി​​​ച്ച് വ​​​രു​​​ന്ന രോ​​​ഗി​​​യെ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സ​​​ഹാ​​​യി​​​ക്കേ​​​ണ്ട​​​ത് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മാ​​​ണ്. മു​​​ൻ​​​കൂ​​​ർ തു​​​ക​​​യ​​​ട​​​ച്ചി​​​ല്ല, രേ​​​ഖ​​​ക​​​ളി​​​ല്ല തു​​​ട​​​ങ്ങി​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ക്ക​​​രു​​​ത്. കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റ​​​ണ​​​മെ​​​ങ്കി​​​ൽ അ​​​തി​​​നു​​​ള്ള യാ​​​ത്രാ​​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണം. ചി​​​കി​​​ത്സാ വി​​​വ​​​ര​​​ങ്ങ​​​ളും കൈ​​​മാ​​​റ​​​ണം. ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്താ​​​ലു​​​ട​​​ൻ എ​​​ല്ലാ ചി​​​കി​​​ത്സാ രേ​​​ഖ​​​ക​​​ളും പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും രോ​​​ഗി​​​ക്ക് ന​​​ൽ​​​ക​​​ണം.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ കാ​​​ണു​​​ന്ന രീ​​​തി​​​യി​​​ൽ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണം. ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ൾ, ദ​​​ന്ത​​​ചി​​​കി​​​ത്സാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ആ​​​യു​​​ഷ് ആ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി കി​​​ട​​​ക്ക​​​ക​​​ളോ​​​ട് കൂ​​​ടി​​​യ​​​തോ അ​​​ല്ലാ​​​ത്ത​​​തോ ആ​​​യ രോ​​​ഗ​​​നി​​​ർ​​​ണ്ണ​​​യം അ​​​ല്ലെ​​​ങ്കി​​​ൽ പ​​​രി​​​ച​​​ര​​​ണം ന​​​ൽ​​​കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ല്ലാം നി​​​യ​​​മ​​​പ്ര​​​കാ​​​രം ക്ലി​​​നി​​​ക്ക​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ്.

എ​​​ല്ലാ ക്ലി​​​നി​​​ക്ക​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​രു പ​​​രാ​​​തി പ​​​രി​​​ഹാ​​​ര ഡ​​​സ്‌​​​ക്/​​​ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തും എ​​​ല്ലാ പ​​​രാ​​​തി​​​ക​​​ൾ​​​ക്കും ത​​​ന​​​താ​​​യ ഒ​​​രു റ​​​ഫ​​​റ​​​ൻ​​​സ് ന​​​മ്പ​​​ർ ന​​​ൽ​​​കി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട​​​തും പ​​​രാ​​​തി ക​​​ക്ഷി​​​ക്ക് എ​​​സ്എം​​​എ​​​സ്, വാ​​​ട്ട്‌​​​സ്ആപ്പ് അ​​​ല്ലെ​​​ങ്കി​​​ൽ പേ​​​പ്പ​​​ർ മു​​​ഖേ​​​ന ഒ​​​രു കൈ​​​പ​​​റ്റ് ര​​​സീ​​​ത് ന​​​ൽ​​​കേ​​​ണ്ട​​​തു​​​മാ​​​ണ്.

ല​​​ഭി​​​ച്ച പ​​​രാ​​​തി ഏ​​​ഴു പ്ര​​​വൃ​​​ത്തി ദി​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​തും അ​​​പ്ര​​​കാ​​​രം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടാ​​​ത്ത​​​തും ഗൗ​​​ര​​​വ​​​ത​​​ര​​​വു​​​മാ​​​യ പ​​​രാ​​​തി​​​ക​​​ൾ ജി​​​ല്ലാ ര​​​ജി​​​സ്റ്റ​​​റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി​​​ക്ക്/ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ​​​ക്ക് കൈ​​​മാ​​​റേ​​​ണ്ട​​​തു​​​മാ​​​ണ്.

എ​​​ല്ലാ ക്ലി​​​നി​​​ക്ക​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​രു പ​​​രാ​​​തി ര​​​ജി​​​സ്റ്റ​​​ർ ബു​​​ക്ക് രൂ​​​പ​​​ത്തി​​​ലോ ഇ​​​ല​​​ക്ട്രോ​​​ണി​​​ക് രൂ​​​പ​​​ത്തി​​​ലോ സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​തും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​മാ​​​ണ്. ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളു​​​ടേ​​​യും അ​​​തി​​​ൻ​​​മേ​​​ൽ എ​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ​​​യും സം​​​ക്ഷി​​​പ്തം കോ​​​മ്പീ​​​റ്റ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന പ്ര​​​തി​​​മാ​​​സ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കേ​​​ണ്ട​​​താ​​​ണ്.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ സ​മ​ഗ്ര സ്‌​ട്രോ​ക്ക് സെ​ന്‍റ​റു​ക​ൾ​ക്ക് 18.87 കോ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ സ​മ​ഗ്ര സ്ട്രോ​ക്ക് സെ​ന്‍റ​റു​ക​ൾ​ക്ക് 18.87 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ എ​ന്നീ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​ണു സ്‌​ട്രോ​ക്ക് സെ​ന്‍റ​റു​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും അ​പെ​ക്സ് ആ​ശു​പ​ത്രി​ക​ളി​ലും മാ​ത്രം ല​ഭ്യ​മാ​യി​ട്ടു​ള്ള ത്രോം​ബോ​ലൈ​സി​സ് ചി​കി​ത്സ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കു പു​റ​മേ ആ​രോ​ഗ്യ വ​കു​പ്പി​ലെ 12 സ്ട്രോ​ക്ക് യൂ​ണി​റ്റു​ക​ളി​ലൂ​ടെ​യും ന​ൽ​കി​വ​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ ആ​റ് സ്ട്രോ​ക്ക് സെ​ന്‍റ​റു​ക​ളെ വേ​ൾ​ഡ് സ്ട്രോ​ക്ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡ​ബ്ല്യു​എ​സ്ഒ), എ​ൻ​എ​ബി​എ​ച്ച് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷ​ത്തോ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും സ്ട്രോ​ക്ക് ചി​കി​ത്സ ആ​രം​ഭി​ക്കാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 1.53 കോ​ടി, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 1.55 കോ​ടി, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 4.78 കോ​ടി, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 5.49 കോ​ടി, ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 5.50 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

Latest News

Corehub Up