Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hostage

കുക്കി, നാഗാ വിഭാഗങ്ങളിലെ 38 പേരെ തീവ്രവാദികൾ ബന്ദിയാക്കിയെന്ന് മണിപ്പുർ മന്ത്രി

ഇം​​​​​​ഫാ​​​​​​ൽ: കു​​​​​​ക്കി, നാ​​​​​​ഗാ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലെ 38 പേ​​​​​​ർ വി​​​​​​വി​​​​​​ധ തീ​​​​​​വ്ര​​​​​​വാ​​​​​​ദ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ ത​​​​​​ട​​​​​​ങ്ക​​​​​​ലി​​​​​​ലാ​​​​​​ണെ​​​​​​ന്ന് മ​​​​​​ണി​​​​​​പ്പു​​​​​​ർ ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര മ​​​​​​ന്ത്രി ഗോ​​​​​​വി​​​​​​ന്ദാ​​​​​​സ് കോ​​​​​​ൻ​​​​​​തൗ​​​​​​ജം.

ബ​​​​​​ന്ദി​​​​​​ക​​​​​​ളാ​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രു​​​​​​ടെ മോ​​​​​​ച​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി ച​​​​​​ർ​​​​​​ച്ച ന​​​​​​ട​​​​​​ത്തി​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു. ബു​​​​​​ധ​​​​​​നാ​​​​​​ഴ്ച കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​യാ​​​​​​ളു​​​​​​ടെ കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ളെ സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ച്ച​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണ് മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശം.

​മ​​​​​ണി​​​​​​പ്പു​​​​​​രി​​​​​​ൽ മൂ​​​​​​ന്നു പാ​​​​​​സ്റ്റ​​​​​​ർ​​​​​​മാ​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് കു​​​​​​ക്കി, നാ​​​​​​ഗാ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്ത 48 മ​​​​​​ണി​​​​​​ക്കൂ​​​​​​ർ ബ​​​​​​ന്ദ് പൂ​​​​​​ർ​​​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു.

കാ​​​​​​ങ്പോ​​​​​​ക്പി, ചു​​​​​​രാ​​​​​​ച​​​​​​ന്ദ്പു​​​​​​ർ, ചാ​​​​​​ന്ദേ​​​​​​ൽ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ബ​​​​​​ന്ദ്. കു​​​​​​ക്കി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​പ്പെ​​​​​​ക്സ് ബോ​​​​​​ഡി​​​​​​യാ​​​​​​യ കു​​​​​​ക്കി ഇ​​​​​​ൻ​​​​​​പി മ​​​​​​ണി​​​​​​പ്പു​​​​​​ർ ആ​​​​​​ണ് പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ന് ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്ത​​​​​​ത്.

കാ​​​​​​ങ്പോ​​​​​​ക്പി ജി​​​​​​ല്ല​​​​​​യി​​​​​​ലാ​​​​​​ണ് മൂ​​​​​​ന്നു പാ​​​​​​സ്റ്റ​​​​​​ർ​​​​​​മാ​​​​​​രെ തീ​​​​​​വ്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ൾ വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ന്ന​​​​​​ത്. മൂ​​​​​​ന്നു പാ​​​​​​സ്റ്റ​​​​​​ർ​​​​​​മാ​​​​​​രെ തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ കൊ​​​​​​ല്ല​​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​നെ മി​​​​​​സോ​​​​​​റം, മ​​​​​​ണി​​​​​​പ്പു​​​​​​ർ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​മാ​​​​​​ർ അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ചു.

Latest News

Corehub Up