Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hotel Sector

Palakkad

ഹോ​ട്ട​ൽ മേ​ഖ​ല​ ത​ക​ർ​ച്ച​യി​ൽ വാ​ണി​ജ്യ എ​ൽ​പി​ജി പ്ര​തി​സ​ന്ധി: വി​ഹി​തം കൂ​ട്ടി​യി​ട്ടും വി​ത​ര​ണ​മി​ല്ല

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള എ​ൽ​പി​ജി വി​ഹി​തം വ​ർ​ധി​പ്പി​ച്ചി​ട്ടും വി​ത​ര​ണ​ത്തി​ൽ നേ​രി​ടു​ന്ന ത​ട​സ​ങ്ങ​ൾ ഹോ​ട്ട​ൽ, റ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​താ​യി കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ (കെ​എ​ച്ച്ആ​ർ​എ) കു​റ്റ​പ്പെ​ടു​ത്തി. ഓ​യി​ൽ ക​ന്പ​നി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണം മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര എ​സ്ഒ​എ​സ് സം​വി​ധാ​ന​വും ഏ​ജ​ൻ​സി​ക​ളു​ടെ നി​സ​ഹ​ക​ര​ണം മൂ​ലം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്.

ആ​ഗോ​ള ഉൗ​ർ​ജ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഹോ​ട്ട​ൽ, റ​സ്റ്റോ​റ​ന്‍റ് ഉ​ൾ​പ്പെ​ടു​ന്ന അ​ർ​ധ​മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​നു​ള്ള വാ​ണി​ജ്യ പാ​ച​ക​വാ​ത​ക വി​ഹി​തം ആ​വ​ശ്യ​ക​ത​യു​ടെ 62 ശ​ത​മാ​ന​മാ​യി സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. മു​ന്പ്് ഇ​ത് 40 ശ​ത​മാ​നം അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​ത്ത് ശ​ത​മാ​നം പോ​ലും ല​ഭ്യ​മാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത. നി​ല​വി​ൽ വി​ഹി​തം ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ഹോ​ട്ട​ലു​ട​മ​ക​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

സ​പ്ലൈ ഓ​ഫീ​സ​ർ മു​ഖേ​ന​യു​ള്ള ട്രാ​ക്ക് യു​വ​ർ എ​ൽ​പി​ജി പോ​ർ​ട്ട​ലി​ൽ അ​പേ​ക്ഷ ന​ൽ​കി അ​നു​മ​തി ല​ഭി​ച്ചാ​ൽ പോ​ലും ഏ​ജ​ൻ​സി​ക​ൾ ഗ്യാ​സ് ന​ൽ​കാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ല. പോ​ർ​ട്ട​ലി​ൽ അ​നു​മ​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും ത​ങ്ങ​ൾ​ക്ക് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്ന​ത്.

അ​പേ​ക്ഷ​ക​ളി​ൽ അ​നു​മ​തി ന​ൽ​കി​യാ​ൽ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ക​ഴി​ഞ്ഞു എ​ന്ന നി​ല​പാ​ടി​ലാ​ണ് സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ. എ​ന്നാ​ൽ ഇ​തി​ന് ശേ​ഷം വി​ത​ര​ണം ഉ​റ​പ്പാ​ക്കേ​ണ്ട ഐ​ഒ​സി, ബി​പി​സി​എ​ൽ സെ​യി​ൽ​സ് ഓ​ഫീ​സ​ർ​മാ​രെ ബ​ന്ധ​പ്പെ​ടാ​ൻ വ്യാ​പാ​രി​ക​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ഫോ​ണ്‍ എ​ടു​ക്കാ​നോ പ്ര​തി​ക​രി​ക്കാ​നോ ത​യ്യാ​റാ​കാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഗ്യാ​സ് ഏ​ജ​ൻ​സി​ക​ളാ​ക​ട്ടെ ത​ങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പു​തി​യ നി​ബ​ന്ധ​ന​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തെ ശ​രാ​ശ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ 10 ശ​ത​മാ​നം മാ​ത്ര​മേ അ​ധി​ക​മാ​യി ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്ന​ത​ട​ക്ക​മു​ള്ള അ​ശാ​സ്ത്രീ​യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് ഏ​ജ​ൻ​സി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള കി​ട​മ​ത്സ​രം കാ​ര​ണം കൃ​ത്യ​മാ​യ ര​ജി​സ്ട്രേ​ഷ​ൻ പോ​ലു​മി​ല്ലാ​തെ​യാ​ണ് ക​ന്പ​നി​ക​ൾ പ​ല​യി​ട​ത്തും ഗ്യാ​സ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ അ​ർ​ഹ​മാ​യ ക്വോ​ട്ട ക​ണ​ക്കാ​ക്കു​ന്ന​തി​നും സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും വ​ലി​യ ത​ട​സ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ത​ര​ണ ശൃം​ഖ​ല​യി​ൽ പോ​ലും ക​രി​ഞ്ച​ന്ത വി​ല്പ​ന സ​ജീ​വ​മാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ഒൗ​ദ്യോ​ഗി​ക വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ സി​ലി​ണ്ട​റു​ക​ൾ മ​റി​ച്ചു​വി​ൽ​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളാ​ക​ട്ടെ ഒ​രു സി​ലി​ണ്ട​റി​ന് 3500 രൂ​പ വ​രെ ഈ​ടാ​ക്കി​യാ​ണ് ക​രി​ഞ്ച​ന്ത​യി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

ഈ ​കൊ​ള്ള​വി​ല ന​ൽ​കി ഹോ​ട്ട​ലു​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഉ​ട​മ​ക​ളെ​ന്നും പ്ര​തി​സ​ന്ധി​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ ഏ​പ്രി​ൽ 1 മു​ത​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​ന​കം സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ഗ്യാ​സ് ക​ന്പ​നി​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ​യ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് ബാ​ബു അ​റി​യി​ച്ചു.

Latest News

Corehub Up