Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hotels

Kozhikode

ജി​ല്ല​യി​ലെ 102 ഹോ​ട്ട​ലു​ക​ളി​ൽ ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത് 72 മാ​ത്രം

ജനകീയ ഹോട്ടലിൽകാര്യങ്ങൾ അ​ത്ര ജ​ന​കീ​യ​മ​ല്ല..

കോ​ഴി​ക്കോ​ട്: സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി നി​ല​ച്ച​തോ​ടെ ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. സ​ബ്‌​സി​ഡി​ക്കൊ​പ്പം സ​പ്ലൈ​ക്കോ​യി​ല്‍ നി​ന്ന് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ അ​രി​യും ല​ഭി​ക്കാ​തെ​യാ​യ​തോ​ടെ​യാ​ണ് ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍​ക്ക് ഓ​രോ​ന്നാ​യി പൂ​ട്ടു​വീ​ഴു​ന്ന​ത്. 20 രൂ​പ​യ്ക്ക് ചോ​റും ക​റി​ക​ളും ല​ഭ്യ​മാ​ക്കു​ന്ന നാ​ട​ന്‍ ഊ​ണെ​ന്ന ആ​ശ​യ​ത്തോ​ടെ​യാ​ണ് കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ നി​ല​വി​ല്‍ വ​ന്ന​ത്. ഹോ​ട്ട​ലു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​വ​രു​ന്ന സ​ബ്‌​സി​ഡി ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി​ട്ട് ല​ഭി​ക്കു​ന്നി​ല്ല. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നേ​ര​ത്തെ 102 ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ള്‍ 72 ഹോ​ട്ട​ലു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ബാ​ക്കി​യെ​ല്ലാം പൂ​ട്ടി.

ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം മാ​ത്രം ആ​റ് ഹോ​ട്ട​ലു​ക​ള്‍ പൂ​ട്ടി​പ്പോ​യി. നേ​ര​ത്തെ 500 പേ​ര്‍ ജ​ന​കീ​യ​ഹോ​ട്ട​ലു​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ഇ​ത് 400 പേ​രി​ലേ​ക്ക് ചു​രു​ങ്ങി.​സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള സ​ഹ​ക​ര​ണം നി​ല​ച്ച​തോ​ടെ കു​ടും​ബ​ശ്രീ​യു​ടെ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. നി​ര​വ​ധി പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ടു.

ഇ​തി​നി​ടെ പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ​വും വ​ര​ള്‍​ച്ച​യും ക​ട​ന്നു​വ​ന്ന​തോ​ടെ പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി​യും അ​രി​യ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്ക​യ​റ്റ​വും ഉ​ട​ലെ​ടു​ത്തു. ഇ​ത് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ടെ നി​ല​നി​ല്‍​പ്പി​നെ ത​ന്നെ സാ​ര​മാ​യി ബാ​ധി​ച്ചു.

കു​ടും​ബ​ശ്രീ​യു​ടെ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.​സ​ര്‍​ക്കാ​രി​ന്‍റെ പി​ന്തു​ണ​യു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സം കൂ​ടാ​തെ ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.
ര​ണ്ട് വ​ർ​ഷം മു​ന്പ് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം നി​ല​ച്ച​തോ​ടെ പ​ല ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളും 20 രൂ​പ​യ്ക്ക് ഊ​ണ് ന​ല്‍​കു​ന്ന​ത് നി​ര്‍​ത്ത​ലാ​ക്കി. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തോ​ള​മാ​യി ത​ങ്ങ​ള്‍​ക്ക് സ​ബ്‌​സി​ഡി ല​ഭി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ങ്ങ​ള്‍ 20 രൂ​പ​യ്ക്ക് ഊ​ൺ നി​ല്‍​കു​ന്ന​ത് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​മാ​ണ് പ്ര​ധാ​ന കാ​ര​ണം.​ഈ അ​വ​സ്ഥ​യി​ല്‍ 20 രൂ​പ​യ്ക്ക് ഊ​ൺ ന​ല്‍​കു​ന്ന​ത് ത​ങ്ങ​ള്‍​ക്ക് വ​ലി​യ ന​ഷ്ട​ത്തി​ന് ഇ​ട​യാ​ക്കു​മെന്ന് കോ​ഴി​ക്കോ​ട് ടൗ​ണി​ല്‍ നേ​ര​ത്തെ കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന രു​ചി​പ്പു​ര ജ​ന​കീ​യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു.

പ്ര​ചാ​രം നേ​ടി​യ​ത് കോ​വി​ഡ് കാ​ല​ത്ത്

കോ​വി​ഡ് കാ​ല​യ​ള​വി​ലാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍​ക്ക് ഏ​റെ പ്ര​ചാ​ര​മേ​കി​യ​ത്. അ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​രു ഊ​ണി​ന് പ​ത്ത് രൂ​പ സ​ബ്‌​സി​ഡി ന​ല്‍​കി​യി​രു​ന്നു.​അ​തി​നാ​ല്‍ 20 രൂ​പ​യ്ക്ക് ഊ​ണ് ന​ല്‍​കാ​ന്‍ ഹോ​ട്ട​ല്‍ ന​ട​ത്തി​പ്പു​കാ​ര്‍​ക്ക് ക​ഴി​ഞ്ഞി​രു​ന്നു.

2020ല്‍ ​വി​ശ​പ്പു​ര​ഹി​ത കേ​ര​ളം എ​ന്ന ആ​ശ​യ​ത്തെ പി​ന്‍​പ​റ്റി അ​ന്ന​ത്തെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണ് കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. അ​ന്ന​ത്തെ ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്ക് സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ പ​ദ്ധ​തി ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ചു. കോ​വി​ഡി​ന് പി​ന്നാ​ലെ ഹോ​ട്ട​ലു​ക​ള്‍​ക്ക് വ​ലി​യ പ്ര​ചാ​രം ല​ഭി​ച്ചു. ഈ ​ഹോ​ട്ട​ലു​ക​ള്‍ വ​ഴി പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സും വ​ലി​യ തോ​തി​ല്‍ ന​ട​പ്പി​ലാ​ക്കി. പ​ദ്ധ​തി ആ​രം​ഭി​ച്ച് ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ത​ന്നെ സം​സ്ഥാ​ന​മൊ​ട്ടാ​കെ 1,000 ഹോ​ട്ട​ലു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കാ​ന്‍ കു​ടും​ബ​ശ്രീ​ക്ക് ക​ഴി​ഞ്ഞി​രു​ന്നു.

സ​ബ്‌​സി​ഡി ഇ​ല്ലാ​താ​യ​തോ​ടെ പ​ല ഹോ​ട്ട​ലു​ക​ളും ഊ​ണി​ന് മ​റ്റ് ഹോ​ട്ട​ലു​ക​ളി​ല്‍ ഈ​ടാ​ക്കു​ന്ന തു​ക വാ​ങ്ങി​ത്തു​ട​ങ്ങി. ഒ​രു ഊ​ണി​ന് 50 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന "ജ​ന​കീ​യ' ഹോ​ട്ട​ലു​ക​ളു​ണ്ട്. 10.90 രൂ​പ നി​ര​ക്കി​ല്‍ മാ​വേ​ലി സ്‌​റ്റോ​റു​ക​ളി​ല്‍ നി​ന്നാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍​ക്ക് അ​രി ല​ഭി​ച്ചി​രു​ന്ന​ത്. ഒ​രു ഹോ​ട്ട​ലി​ന് മാ​സം 600 കി​ലോ വ​രെ അ​രി​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ത് ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ച് മു​ത​ല്‍ ല​ഭി​ക്കു​ന്നി​ല്ല. സ​ബ്‌​സി​ഡി​യും അ​രി​യും ല​ഭി​ക്കു​ന്ന​ത് നി​ല​ച്ച​തോ​ടെ ഹോ​ട്ട​ലു​ക​ളു​ടെ ന​ട​ത്തി​പ്പ് ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി.

Kerala

പാ​ച​ക​വാ​ത​ക വി​ല​ക്ക​യ​റ്റം: പ്ര​തി​സ​ന്ധി​യി​ൽ ഹോ​ട്ട​ൽ മേ​ഖ​ല; വി​ല കു​റ​യ്ക്കാ​തെ മു​ന്നോ​ട്ടി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ൽ വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. വി​ല കു​റ​യ്ക്കാ​തെ ഈ ​മേ​ഖ​ല​യ്ക്ക് മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പാ​ച​ക​വാ​ത​ക​ത്തി​ന് പു​റ​മെ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല വ​ർ​ധി​ച്ച​ത് ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ചി​ല​വ് ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ചു. ചി​ല​വ് നി​യ​ന്ത്രി​ക്കാ​നാ​യി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ഹോ​ട്ട​ലു​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ​ര​വി​നെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും ഉ​ട​മ​ക​ൾ​ക്കു​ണ്ട്.

വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ഹോ​ട്ട​ൽ ഉ​ട​മ​സ്ഥ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ല ചെ​റി​യ ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​നോ​ട​കം ത​ന്നെ പ​ല​യി​ട​ങ്ങ​ളി​ലും ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല​യി​ൽ നേ​രി​യ വ​ർ​ധ​ന​വ് വ​രു​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തെ സാ​ധാ​ര​ണ​ക്കാ​രെ​യും ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് പൊ​തു​വാ​യ ആ​വ​ശ്യം.

Business

എ​ൽ​പി​ജി പ്ര​തി​സ​ന്ധി​ക്ക് അ​യ​വി​ല്ല; ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​ധി​​​​ക വി​​​​ഹി​​​​തം എ​​​​ത്തി​​​​യി​​​​ല്ല

കൊ​​​​ച്ചി: റ​​​​സ്റ്റ​​​​റ​​​​ന്‍റ് മേ​​​​ഖ​​​​ല​​​​യ്ക്ക് എ​​​​ല്‍​പി​​​​ജി വി​​​​ഹി​​​​തം 66 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ക്കി ഉ​​​​യ​​​​ര്‍​ത്തി​​​​യെ​​​​ന്നു പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ട്ടും സം​​​​സ്ഥാ​​​​ന​​​​ത്തെ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ൽ ഇ​​​​തു​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള വി​​​​ത​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ആ​​​​ക്ഷേ​​​​പം.

ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​ധി​​​​ക സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ന്‍ ഇ​​​​തു​​​​വ​​​​രെ അ​​​​റി​​​​യി​​​​പ്പ് ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണ് ഏ​​​​ജ​​​​ന്‍​സി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്.

വാ​​​​ണി​​​​ജ്യ എ​​​​ല്‍​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കാ​​​​തെ സം​​​​സ്ഥാ​​​​ന​​​​ത്തെ പ​​​​കു​​​​തി​​​​യി​​​​ല​​​​ധി​​​​കം ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള ഹോ​​​​ട്ട​​​​ല്‍ ആ​​​​ൻ​​​​ഡ് റ​​​സ്റ്റ​​​​റ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള എ​​​​ല്‍​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ ഏ​​​​പ്രി​​​​ല്‍ ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ എ​​​​ൽ​​​​പി​​​​ജി നി​​​​ർ​​​​മാ​​​​ണ ക​​​​മ്പ​​​​നി​​​​ക​​​​ള്‍​ക്കു​​​മു​​​​ന്നി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജി. ​​​​ജ​​​​യ​​​​പാ​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

Kerala

പാചകവാതക പ്രതിസന്ധി: ഹോ​ട്ട​ലു​ക​ള്‍ 23ന് ​അ​ട​ച്ചി​ടും, ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ലേ​ക്ക് മാ​ര്‍​ച്ച്

കൊച്ചി: ഹോ​ട്ട​ലു​ക​ളെ അ​വ​ശ്യ​സ​ര്‍​വീ​സാ​യി പ്ര​ഖ്യാ​പി​ച്ച് പാ​ച​ക​വാ​ത​കം ഹോ​ട്ട​ലു​ക​ള്‍​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍(​കെ​എ​ച്ച്ആ​ര്‍​എ).

വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേശം ല​ഭി​ച്ചി​ട്ടും മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക​യി​ല്‍ ഹോ​ട്ട​ലു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്താ​ത്തി​നാ​ല്‍ ഹോ​ട്ട​ലു​ക​ള്‍​ക്ക് സി​ലി​ണ്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നി​ല്ല.

സ്വകാര്യ ക​മ്പ​നി​ക​ള്‍ അ​വ​സ​രം മു​ത​ലാ​ക്കി ഗ്യാ​സി​ന് വ​ന്‍ വി​ല​വ​ര്‍​ധ​ന വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. ല​ക്ഷ​ക​ണ​ക്കി​നാ​ളു​ക​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യി​ട്ടും കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ നി​സം​ഗ​ത പു​ല​ര്‍​ത്തു​ക​യാ​ണ്.

ഹോ​ട്ട​ലു​ക​ളെ മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പാ​ച​ക​വാ​ത​കം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാഴാഴ്ച എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. തു​ട​ര്‍​ന്ന് 23ന് ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചി​ട്ട് സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​പാ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. അ​ബ്ദു​ള്‍ റ​സാ​ഖ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Kerala

ഹോ​ട്ട​ലു​ക​ള്‍​ക്ക് ഷ​ട്ട​ര്‍ വീ​ഴു​ന്നു; പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഗു​രു​ത​ര വീ​ഴ്ച

കോ​ട്ട​യം: രാ​ജ്യ​ത്തെ നി​ശ്ച​ല​മാ​ക്കു​ന്ന പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഗു​രു​ത​ര വീ​ഴ്ച. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നു​ള്ള പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്തെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​കു​തി​യി​ലേ​റെ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പ​കു​തി​യി​ലേ​റെ ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​രു​ന്ന നി​ല​യി​ലാ​ണെ​ന്ന് ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക സി​ലി​ന്‍​ഡ​റു​ക​ളു​ടെ വി​ത​ര​ണ​ത്തി​നു ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഹോ​ട്ട​ലു​ക​ള്‍​ക്ക് ഷ​ട്ട​ര്‍ വീ​ണ​ത്.

പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച് നാ​ല് ദി​വ​സ​മാ​യി​ട്ടും സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ യാ​തൊ​രു ഇ​ട​പെ​ട​ലും ന​ട​ത്തി​യി​ട്ടി​ല്ല. നാ​ല് ദി​വ​സം മു​ന്‍​പാ​ണ് സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി തു​ട​ങ്ങി​യ​ത്. എ​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ച​ര്‍​ച്ച​യ്ക്കു വി​ളി​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മ​തി​യാ​യ ക​രു​ത​ല്‍ ശേ​ഖ​രം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ​താ​ണ് ഇ​പ്പോ​ഴു​ണ്ടാ​യ പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​നു പി​ന്ന​ലെ​ന്നാ​ണ് സൂ​ച​ന. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച ആ​യ​പ്പോ​ഴേ​ക്കും പാ​ച​ക​വാ​ത​ക​ത്തി​നും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കും രാ​ജ്യ​ത്താ​ക​മാ​നം പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

മാ​ധ്യ​മ​ങ്ങ​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ല്‍​നി​ന്നു പാ​ച​ക​വാ​ത​ക വി​ത​ര​ണ ക​മ്പ​നി​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് നി​ല​വി​ല്‍ പ്ര​തി​സ​ന്ധി ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന. സാ​മ്പ​ത്തി​ക​മാ​യി കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​യും ഇ​പ്പോ​ഴു​ള്ള പ്ര​തി​സ​ന്ധി രാ​ജ്യ​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല അ​വ​സ​ര​മാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

പൊ​തു​മേ​ഖ​ല​യി​ലെ സി​ലി​ണ്ട​ര്‍ വി​ത​ര​ണം നി​ലച്ച​പ്പോ​ഴും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലു​ള്ള ക​മ്പ​നി​ക​ള്‍ കൊ​ള്ള​ലാ​ഭ​ത്തി​ന് വാ​ണി​ജ്യ​സി​ലി​ണ്ട​ര്‍ വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഇ​ര​ട്ടി​യി​ലേ​റെ വി​ല ഈ​ടാ​ക്കി​യാ​ണ് വ​റു​തി​യു​ടെ നാ​ളു​ക​ളി​ല്‍ സ്വ​കാ​ര്യ​മേ​ഖ​ല പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച വ​രെ 17 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന് 1550 രൂ​പ​യാ​യി​രു​ന്ന​ത് ക​ഴി​ഞ്ഞ​ദി​വ​സം 2000 രൂ​പ​യ്ക്കും പി​ന്നീ​ട് ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ 2650 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. അ​ദാ​നി​യ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ​മേ​ഖ​ല പെ​ട്രോ​ളി​യം, പാ​ച​ക​വാ​ത​ക രം​ഗ​ത്തും പി​ടി​മു​റു​ക്കി​യ​താ​ണ് ഇ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

Kerala

വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം: കൊ​ച്ചി​യി​ല്‍ കൂ​ടു​ത​ല്‍ ഹോ​ട്ട​ലു​ക​ള്‍ അ​ട​യ്ക്കു​ന്നു

കൊ​ച്ചി: വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ല്‍ കൂ​ടു​ത​ല്‍ ഹോ​ട്ട​ലു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് തീ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ബ​ദ​ല്‍ മാ​ര്‍​ഗം ഒ​രു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലു​മാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടു​ന്ന​ത്.

പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​ട്ടും എ​ത്ര​ ദി​വ​സം വി​ത​ര​ണം മു​ട​ങ്ങു​മെ​ന്നോ, മു​ട​ങ്ങി​യാ​ല്‍ പ​ക​രം പോം​വ​ഴി എ​ന്താ​ണെ​ന്ന് തു​ട​ങ്ങി യാ​തൊ​രു ഔ​ദ്യോ​ഗി​ക നി​ര്‍​ദേ​ശ​വും ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. ബേ​ക്ക​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും താ​ളം തെ​റ്റി​യ നി​ല​യി​ലാ​ണ്.

സ​മ​യം കു​റ​ച്ചു; ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​വും അ​വ​താ​ള​ത്തി​ല്‍

ന​ഗ​ര​ങ്ങ​ളി​ലെ പ​കു​തി​യോ​ളം ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും വി​റ​ക് അ​ടു​പ്പി​ല്ല. ഗ്യാ​സി​ലാ​ണ് പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വ​ര്‍ വ​ലി​യ ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​റു​ക​ളി​ലേ​ക്കും ഇ​ല​ക്ട്രി​ക് ഓ​വ​നു​ക​ളി​ലേ​ക്കും മാ​റാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചെ​റി​യ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് പ്രാ​യോ​ഗി​ക​മാ​കു​ന്ന​ത്. അ​തി​നി​ടെ ന​ഗ​ര​ത്തി​ലെ 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം സ​മ​യം കു​റ​ച്ചു.

കൂ​ടു​ത​ല്‍ ഗ്യാ​സ് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന വി​ഭ​വ​ങ്ങ​ളും മെ​നു​വി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളി​ലെ മെ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും അ​വ​താ​ള​ത്തി​ലാ​യി. കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള ക​രാ​റു​ക​ള്‍​ക്ക് പു​റ​മേ​യു​ള്ള​വ ഒ​ഴി​വാ​ക്കി തു​ട​ങ്ങി. ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യേ​തോ​ടെ ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ആ​ശ​ങ്ക​യ​ലാ​ണ്.

വി​ല വ​ര്‍​ധി​ച്ചേ​ക്കും

പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ഭ​വ​ങ്ങ​ളു​ടെ വി​ല​യും വ​ര്‍​ധി​ച്ചേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പു​മു​ണ്ട്. ഹോ​ട്ട​ല്‍ മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി പ​ച്ച​ക്ക​റി, മാം​സ വ്യാ​പാ​ര രം​ഗ​ത്തേ​ക്കും പ​ട​രും. ചെ​റു​കി​ട ബേ​ക്ക​റി​ക​ളും​അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​രു​മെ​ന്ന് ബേ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. പാ​ച​ക​വാ​ത​ക​ക്ഷാ​മം​മൂ​ലം ഇ​വ​ര്‍ ഉ​ല്‍​പ്പാ​ദ​നം കു​റ​ച്ചു. ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു.

വി​ല കൂ​ട്ടി ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍​പ്പ​ന

ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടെ​ങ്കി​ലും ക​രി​ഞ്ച​ന്ത​യി​ല്‍ സു​ല​ഭ​മാ​ണ്. ഇ​ര​ട്ടി​യോ​ളം വി​ല ന​ല്‍​കേ​ണ്ടി​വ​രു​ന്ന​താ​യി അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ഇ​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റി​യ സി​ലി​ണ്ട​റു​ക​ള്‍ (അഞ്ച് കി​ലോ) ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ക​രി​ഞ്ച​ന്ത​യി​ല്‍​നി​ന്ന് വാ​ങ്ങേ​ണ്ടി​വ​രു​ന്ന​ത്.

National

വാ​ണി​ജ്യ എ​ൽ​പി​ജി വി​ല കൂ​ട്ടി; സി​ലി​ണ്ട​റി​ന് കൂ​ടി​യ​ത് 49 രൂ​പ

കൊ​ച്ചി: രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. 19 കി​ലോ​ഗ്രാം വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് 49 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ പ​ഴ​യ വി​ല​യാ​യ 1698 രൂ​പ​യി​ൽ നി​ന്ന് 1747 രൂ​പ​യാ​യി ഉ​യ​ർ​ന്നു.

ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്റു​ക​ൾ, കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ, ബേ​ക്ക​റി​ക​ൾ, ചെ​റി​യ ഭ​ക്ഷ്യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ വാ​ണി​ജ്യ മേ​ഖ​ല​ക​ളെ ഈ ​വി​ല വ​ർ​ധ​ന നേ​രി​ട്ട് ബാ​ധി​ക്കും. നേ​ര​ത്തെ ത​ന്നെ ഉ​യ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വു​ക​ൾ നേ​രി​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ത് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി മാ​റും.

അ​തേ​സ​മ​യം, വീ​ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 14.2 കി​ലോ​ഗ്രാം ഗാ​ർ​ഹി​ക പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്റെ വി​ല​യി​ൽ നി​ല​വി​ൽ മാ​റ്റ​മി​ല്ല. സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യാ​ണ് ഈ ​തീ​രു​മാ​നം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലെ മാ​റ്റ​ങ്ങ​ൾ, ഇ​റ​ക്കു​മ​തി ചെ​ല​വ്, രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വാ​ണി​ജ്യ എ​ൽ​പി​ജി വി​ല​യി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ പ​രി​ഷ്‌​ക​ര​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലും വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ വ​ർ​ധ​ന​യും കു​റ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

വി​ല വ​ർ​ധ​ന തു​ട​ർ​ന്നാ​ൽ ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​ല കൂ​ടാ​നും, അ​ധി​ക ചെ​ല​വ് ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. അ​തേ​സ​മ​യം, ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ ഇ​ള​വ് തു​ട​ർ​ന്നാ​ൽ സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ത് ആ​ശ്വാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​കും.

Kerala

വ​ര്‍​ക്ക​ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

വ​ര്‍​ക്ക​ല ടൗ​ണി​ലെ പ​ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ മു​ൻ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ല​സ് ഹോ​ട്ട​ൽ, ന​ട​യ​റ ജം​ഗ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ർ​മേ​ഴ്സ് ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

നാ​ലോ​ളം ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച ഹോ​ട്ട​ലു​ക​ൾ​ക്ക് പി​ഴ ഈ​ടാ​ക്കി​യ​താ​യി ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

പ​ക്ഷി​പ്പ​നി; 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും. ജി​ല്ല​യി​ൽ കോ​ഴി വി​ഭ​വ​ങ്ങ​ളു​ടെ വി​പ​ണ​നം ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ന​ട​ത്ത​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​വ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ ഹോ​ട്ട​ലി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി. നി​ല​വി​ൽ ജി​ല്ല​യി​ൽ താ​റാ​വി​ൽ മാ​ത്ര​മാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ വ​ര​വാ​ണ് രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കൂ​ടു​ത​ൽ പ​ക്ഷി​ക​ളി​ലേ​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

പ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ അ​റി​യി​ക്ക​ണം. ഇ​ത്ത​രം പ​ക്ഷി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ഇ​ട​ങ്ങ​ളി​ൽ പ​ക്ഷി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം പ​ക്ഷി​ക​ളെ​യാ​ണ് കൊ​ന്നൊ​ടു​ക്കി​യ​ത്.

Kerala

പ​ന്ത​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ന​ട​ത്തു​ന്ന മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ചു. ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ക്കു​ന്ന​തി​നാ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ച്ച​ത്.

ഒ​രു​ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ക​ക്കൂ​സി​ൽ സൂ​ക്ഷി​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​കം ചെ​യ്യാ​നു​ള്ള ചി​ക്ക​ൻ ക​ഴു​കു​ന്ന​ത് ക്ലോ​സ​റ്റി​ന് മു​ക​ളി​ൽ വ​ച്ചാ​യി​രു​ന്നു. പ​ന്ത​ളം ക​ട​യ്ക്കാ​ട്ടാ​ണ് സം​ഭ​വം. ഹോ​ട്ട​ലും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​റ​ഞ്ഞു.

കെ​ട്ടി​ടം ഉ​ട​മ​ക​ളു​ടെ ബി​നാ​മി​ക​ളാ​ണ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നാ​ണ് വി​വ​രം. ഒ​ന്ന​ര ആ​ഴ്‌​ച മു​ൻ​പ് ആ​രോ​ഗ്യ​വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി പൂ​ട്ടി​യ ഹോ​ട്ട​ലു​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചു വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

Latest News

Corehub Up