Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House Built

Kottayam

സ​ക്ഷ​മ നി​ർ​മി​ച്ച വീ​ടി​ന്‍റെ സ​മ​ർ​പ്പ​ണം വൈ​ക്കം വി​ജ​യ​ല​ക്ഷ്‌​മി നി​ർ​വ​ഹി​ച്ചു

വൈ​ക്കം:​ പ്ലാ​സ്റ്റി​ക് ഷീ​റ്റ് പൊ​തി​ഞ്ഞ വീ​ട്ടി​ൽനി​ന്ന് ചോ​രാ​ത്ത അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ ഒ​ൻ​പ​തു​കാ​ര​ൻ അ​ദ്രി​ദേ​വി​നും അ​മ്മ​യ്ക്കും ഇ​നി അ​ന്തി​യു​റ​ങ്ങാം. ഭി​ന്നശേ​ഷി​യു​ള്ള​വ​ർ​ക്ക് ക​രു​ത​ലേ​കി ദേ​ശ​വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​ദൃ​ഷ്‌​ടി ക്ഷ​മ​താ വി​കാ​സ് മ​ണ്ഡ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ചെ​മ്പ് പ​ന​ങ്ങാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചുന​ൽ​കി​യ​ത്.

ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി പ്ര​സ​ന്ന​നാ​യ​ർ അ​മ്പു​മാ​ലി​ൽ, ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ച്ച വീ​ടി​ന്‍റെ സ​മ​ർ​പ്പ​ണം ഇ​ന്ന​ലെ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്‌​മി​യും താ​ക്കോ​ൽ ദാ​നം പ്ര​സ​ന്ന നാ​യ​രും നി​ർ​വ​ഹി​ച്ചു.
സ​മ​ദൃ​ഷ്‌​ടി ക്ഷ​മ​ത​വി​കാ​സ് മ​ണ്ഡ​ലെ​ന്ന സ​ക്ഷ​മ പെ​ൻ​ഷ​ൻ സ​ഹാ​യം, ഉ​പ​ക​ര​ണ വി​ത​ര​ണം, നി​യ​മ സ​ഹാ​യം, നേ​ത്ര​ദാ​നം തു​ട​ങ്ങി നി​ര​വ​ധി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ദി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പി​ൻ​ബ​ല​മേ​കി​വ​രു​ന്ന സം​ഘ​ട​ന​യാ​ണ്.

സ​ക്ഷ​മ വൈ​ക്കം താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ൻ മ​ര​വ​ട്ടി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഗൃ​ഹ​സ​മ​ർ​പ്പ​ണ സ​മ്മേ​ള​ന​ത്തി​ൽ സ​ക്ഷ​മ കേ​ര​ള ര​ക്ഷാ​ധി​കാ​രി എ​ൻ.​ആ​ർ. മേ​നോ​ൻ, ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​നു സു​ഭാ​ഷ്, രാ​ഷ്‌​ട്രീ​യ സ്വ​യം സേ​വ​ക സം​ഘം കോ​ട്ട​യം വി​ഭാ​ഗ് കാ​ര്യ​വാ​ഹ് ആ​ർ.​ സാ​നു, പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ദീ​പു, സ​ക്ഷ​മ ജി​ല്ലാ സെ​ക്ര​ട്ട​റി സ്വ​പ്ന​ ശ്രീ​രാ​ജ്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ആ​ർ.​സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up