വടക്കാഞ്ചേരി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മതിലിടിഞ്ഞു. വീട് അപകടാവസ്ഥയിൽ. മുണ്ടത്തിക്കോട് കോടശേരി സ്വദേശി മുരായിൽ വീട്ടിൽ സുനിഷിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണു മറിഞ്ഞുവീണത്. ഇതോടെ വീടിന്റെ ഭിത്തിയും അപകടാവസ്ഥയിലായി. അധികൃതർ ഉടൻ ആവശ്യമായ സുരക്ഷ നടപടികൾ സ്വീകരിക്കണമെന്ന് വീട്ടുകാരും നാട്ടു കാരും ആവശ്യപ്പെട്ടു.