Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Household Budgets

അ​ടു​ക്ക​ള ബ​ജ​റ്റ് താ​ളം തെ​റ്റി​ച്ച് വി​ല​ക്ക​യ​റ്റം; ജീ​വി​ത​ച്ചെ​ല​വ് താ​ങ്ങാ​നാ​കാ​തെ സാ​ധാ​ര​ണ​ക്കാ​ർ

കോ​ട്ട​യം: ഉ​ള്ളി​യു​ടെ​യും സ​വാ​ള​യു​ടെ​യും തൊ​ലി ക​ള​യു​മ്പോ​ള്‍ ക​ണ്ണീ​ര്‍ വ​രു​ക മാ​ത്ര​മ​ല്ല, ഇ​വ​യു​ടെ വി​ല കേ​ട്ടാ​ല്‍ ശ​രി​ക്കും ക​ര​യും. ഒ​രാ​ഴ്ച​യ്ക്കി​ടെ​ചെ​റി​യ ഉ​ള്ളി​വി​ല​യി​ല്‍ ഇ​ര​ട്ടി​യി​ല​ധി​കം വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ​വാ​ള, വെ​ളു​ത്തു​ള്ളി വി​ല​ക​ളും ഉ​യ​രു​ക​യാ​ണ്. ചെ​റി​യ ഉ​ള്ളി​ക്ക് സെ​പ്റ്റം​ബ​റി​ല്‍ ഓ​ണ​ക്കാ​ല​ത്ത് കി​ലോ 60 -70 രൂ​പ​യാ​യി​രു​ന്ന​ത് പ​ല​യി​ട​ത്തും ഇ​പ്പോ​ള്‍ 140 -150 രൂ​പ​വ​രെ​യെ​ത്തി. സ​വാ​ള​യു​ടെ വി​ല 25-40ല്‍​നി​ന്ന് 60-70 രൂ​പ​യാ​യി. കോ​ട്ട​യ​ത്ത് ഇ​ന്ന​ലെ 60 രൂ​പാ​യാ​യി​രു​ന്നു സ​വാ​ള​യു​ടെ വി​ല.

വെ​ളു​ത്തു​ള്ളി കി​ലോ​യ്ക്ക് 250- 280 രൂ​പ വ​രെ​യാ​യി​ട്ടു​ണ്ട്. വ​ര​വ് കു​റ​ഞ്ഞ​താ​ണ് ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്ന​ത്. പൊ​ള്ളാ​ച്ചി മേ​ഖ​ല​യി​ല്‍​നി​ന്നാ​ണ് സാ​ധാ​ര​ണ​യാ​യി കേ​ര​ള​ത്തി​ലേ​ക്ക് ഉ​ള്ളി എ​ത്തു​ന്ന​ത്. അ​വി​ടെ മ​ഴ ശ​ക്ത​മാ​കു​ക​യും വി​ള​വെ​ടു​പ്പി​നെ ബാ​ധി​ക്കു​ക​യും ചെ​യ്ത​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. ഓ​ണ​ക്കാ​ല​ത്ത് ചെ​റി​യ ഉ​ള്ളി​യും സ​വാ​ള​യും മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍​നി​ന്ന് ആ​വ​ശ്യ​ത്തി​ന് എ​ത്തി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​ത് ഓ​ണ​ക്കാ​ല​ത്തോ​ടെ അ​വ​സാ​നി​ച്ച മ​ട്ടാ​ണ്.
സ​വാ​ള​യ്ക്കും ഉ​ള്ളി​ക്കും പു​റ​മേ ചി​ല​യി​നം പ​ച്ച​ക്ക​റി​ക​ള്‍​ക്കും വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. കാ​ര​റ്റ്, പ​യ​ര്‍, ബീ​ന്‍​സ്, മു​ര​ങ്ങ​യ്ക്ക എ​ന്നി​വ​യു​ടെ വി​ല​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

അ​രി​യു​ടെ വി​ല​യും കു​തി​ക്കു​ക​യാ​ണ്. പൊ​ന്നി​യു​ടെ ചി​ല്ല​റ വി​ല കി​ലോ​ഗ്രാ​മി​ന് 86 രൂ​പ​യാ​യി. ഒ​രു മാ​സ​ത്തി​നി​ടെ 20 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കു​റു​വ​യ്ക്കും വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. കി​ലോ​ഗ്രാ​മി​ന് 46 രൂ​പ​യി​ല്‍ നി​ന്ന് 55 രൂ​പ​യാ​യാ​ണ് കൂ​ടി​യ​ത്. മ​ധ്യ​കേ​ര​ള​ത്തി​ൽ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​ട്ട​യ​രി​ക്ക് കി​ലോ​ഗ്രാ​മി​ന് 61- 62 രൂ​പ​യാ​യി. ജ​യ അ​രി​ക്ക് 42 രൂ​പ​യി​ല്‍​നി​ന്ന് 50 രൂ​പ​യാ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ബി​രി​യാ​ണി അ​രി​ക്കും വി​ല കൂ​ടി​യ​താ​യി ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. പ​ഞ്ച​സാ​ര വി​ല​യി​ല്‍ അ​ഞ്ചു​രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. കി​ലോ​ഗ്രാ​മി​ന് 60 രൂ​പ​യി​ല്‍ നി​ന്ന് 65 രൂ​പ​യാ​യാ​ണ് പ​ഞ്ച​സാ​ര വി​ല വ​ര്‍​ധി​ച്ച​ത്.

കോ​ഴി മു​ട്ട​യു​ടെ വി​ല​യി​ലും വ​ന്‍ വ​ര്‍​ധ​ന​വാ​ണ് ര​ണ്ടാ​ഴ്ച മു​ന്‍​പ് 5-6 രൂ​പ പ​ര​മാ​വ​ധി​യു​ണ്ടാ​യി​രു​ന്ന മു​ട്ട​യ്ക്ക് ഇ​ന്ന​ല​ത്തെ വി​ല എ​ട്ടു മു​ത​ല്‍ 10 രൂ​പ​വ​രെ​യാ​ണ്. 10-12 രൂ​പ​യു​ണ്ടാ​യി​രു​ന്ന നാ​ട​ന്‍ മു​ട്ട​യ്ക്ക് 15ന് ​മു​ക​ളി​ലേ​ക്കും ക​യ​റി. കോ​ഴി​ത്തീ​റ്റ വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​യാ​ണ് മു​ട്ട വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

Latest News

Corehub Up