Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Huggingface

ടെ​ക് ലോ​ക​ത്തെ വ​ൻ ക​രാ​ർ: ഹ​ഗ്ഗിം​ഗ് ഫേ​സി​നെ 13 ശ​ത​കോ​ടി ഡോ​ള​റി​ന് സ്വ​ന്ത​മാ​ക്കി എ​ൻ​വി​ഡി​യ!

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് രം​ഗ​ത്തെ മു​ൻ​നി​ര ക​മ്പ​നി​യാ​യ എ​ൻ​വി​ഡി​യ, ഓ​പ്പ​ൺ സോ​ഴ്‌​സ് എ​ഐ പ്ലാ​റ്റ്‌​ഫോ​മാ​യ 'ഹ​ഗ്ഗിം​ഗ് ഫേ​സ്' സ്വ​ന്ത​മാ​ക്കി. 12.93 ശ​ത​കോ​ടി ഡോ​ള​റി​ന്‍റേ​താ​ണ് (ഏ​ക​ദേ​ശം 1.08 ല​ക്ഷം കോ​ടി രൂ​പ) ഈ ​ക​രാ​ർ. എ​ൻ​വി​ഡി​യ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഏ​റ്റെ​ടു​ക്ക​ലു​ക​ളി​ൽ ഒ​ന്നാ​ണി​ത്.

എ​ഐ ഡെ​വ​ല​പ്പ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ 30 ല​ക്ഷ​ത്തി​ല​ധി​കം മോ​ഡ​ലു​ക​ളും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡാ​റ്റാ​സെ​റ്റു​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ഏ​റ്റ​വും ജ​ന​പ്രി​യ പ്ലാ​റ്റ്‌​ഫോ​മാ​ണ് 2016ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഹ​ഗ്ഗിം​ഗ് ഫേ​സ്. 1.8 കോ​ടി​യി​ല​ധി​കം ഡെ​വ​ല​പ്പ​ർ​മാ​രാ​ണ് ഈ ​പ്ലാ​റ്റ്‌​ഫോം നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഹ​ഗ്ഗിം​ഗ് ഫേ​സി​നെ എ​ൻ​വി​ഡി​യ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും, പ്ലാ​റ്റ്‌​ഫോ​മി​ന്‍റെ സ്വ​ത​ന്ത്ര സ്വ​ഭാ​വം മാ​റു​ക​യി​ല്ലെ​ന്ന് എ​ൻ​വി​ഡി​യ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാ​ങ് വ്യ​ക്ത​മാ​ക്കി. ഡെ​വ​ല​പ്പ​ർ​മാ​ർ​ക്ക് അ​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള എ​ഐ മോ​ഡ​ലു​ക​ളും ക​മ്പ്യൂ​ട്ടിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളും തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പൂ​ർ​ണ സ്വാ​ത​ന്ത്ര്യം തു​ട​രു​മെ​ന്നും, എ​ൻ​വി​ഡി​യ​യു​ടെ പ്രൊ​സ​സ​റു​ക​ൾ ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

കൂ​ടു​ത​ൽ ക​മ്പ്യൂ​ട്ടിം​ഗ് ക​രു​ത്തും പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ട് എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ലോ​ക​മെ​മ്പാ​ടും വ്യാ​പി​പ്പി​ക്കാ​നാ​ണ് ഈ ​പ​ങ്കാ​ളി​ത്ത​മെ​ന്ന് ഹ​ഗ്ഗിം​ഗ് ഫേ​സ് സി​ഇ​ഒ ക്ലെ​മ​ന്‍റ് ഡെ​ലാ​ങ് പ​റ​ഞ്ഞു. മു​ൻ​പ് 2023ൽ 4.5 ​ശ​ത​കോ​ടി ഡോ​ള​ർ മൂ​ല്യം ക​ണ​ക്കാ​ക്കി​യി​രു​ന്ന ഹ​ഗ്ഗിം​ഗ് ഫേ​സി​ന്‍റെ വി​പ​ണി മൂ​ല്യം പു​തി​യ ക​രാ​റോ​ടെ മൂ​ന്നി​ര​ട്ടി​യോ​ള​മാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up