Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hundred

രൂ​പ നൂ​റി​ലേ​ക്ക് വീ​ഴു​ന്നു!

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രൂ​​​​പ​​​​യു​​​​ടെ റി​​​​ക്കാ​​​​ർ​​​​ഡ് വി​​​​ല​​​​യി​​​​ടി​​​​വും ത​​​​ക​​​​ർ​​​​ച്ച​​​​യു​​​​ടെ റി​​​​ക്കാ​​​​ർ​​​​ഡ് വേ​​​​ഗ​​​​ത​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്നു. ഡോ​​​ള​​​റി​​​നെ​​​തി​​​രേ രൂ​​​​പ​​​​യു​​​​ടെ മൂ​​​ല്യം 96.96ലേ​​​​ക്ക് ഇ​​​​ന്ന​​​​ലെ കൂ​​​​പ്പു​​​​കു​​​​ത്തി​​​​യി​​​​ട്ടും റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രും കാ​​​​ര്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ക്കാ​​​​തെ ഉ​​​​റ​​​​ക്കം ന​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ നൂ​​​​റു രൂ​​​​പ​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്കു ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴാ​​​​ൻ ഇ​​​​നി വൈ​​​​കി​​​​ല്ലെ​​​​ന്ന​​​​താ​​​​ണു ആ​​​​ശ​​​​ങ്ക.

ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ മാ​​​​ത്ര​​​​മ​​​​ല്ല, പാ​​​​ക്കി​​​​സ്ഥാ​​​​ൻ രൂ​​​​പ​​​​യ്ക്കെ​​​​തി​​​​രേ​​​​യും ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ ക​​​​റ​​​​ൻ​​​​സി​​​​യാ​​​​യ ടാ​​​​ക്ക​​​​യ്ക്കെ​​​​തി​​​​രേ പോ​​​​ലും ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ​​​​യു​​​​ടെ വി​​​​ല കു​​​​ത്ത​​​​നെ​​​​ ഇടി​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം മേ​​​​യി​​​​ൽ ഒ​​​​രു രൂ​​​​പ വാ​​​​ങ്ങാ​​​​ൻ 3.29 പാ​​​​ക്കി​​​​സ്ഥാ​​​​നി രൂ​​​​പ ന​​​​ൽ​​​​ക​​​​ണ​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ൾ 2.90 രൂ​​​​പ​​​​യാ​​​​യി കു​​​​റ​​​​ഞ്ഞു. ഒ​​​​രു വ​​​​ർ​​​​ഷം​​​കൊ​​​​ണ്ട് പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​തി​​​​രേ ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​ൽ 11.86 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി. ബം​​​​ഗ്ലാ​​​​ദേ​​​​ശ് ടാ​​​​ക്ക​​​​യ്ക്കെ​​​​തി​​​​രേ​​​​യും ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ രൂ​​​​പ 10 ശ​​​​ത​​​​മാ​​​​നം വീ​​​​ണു. ഒ​​​​രു രൂ​​​​പ​​​​യ്ക്ക് 1.42 ടാ​​​​ക്ക ആ​​​​യി​​​​രു​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ൾ 1.28 ടാ​​​​ക്ക ആ​​​​യാ​​​​ണു രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം കു​​​​റ​​​​ഞ്ഞ​​​​ത്.

രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം കു​​​​റ​​​​യു​​​​ന്ന​​​​ത് ക​​​​റ​​​​ൻ​​​​സി വി​​​​പ​​​​ണി​​​​ക​​​​ളെ മാ​​​​ത്ര​​​​മ​​​​ല്ല ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ദേ​​​​ശ വി​​​​ദ്യാ​​​​ഭ്യാ​​​​സം, വി​​​​ദേ​​​​ശ യാ​​​​ത്ര​​​​ക​​​​ൾ, ഇ​​​​റ​​​​ക്കു​​​​മ​​​​തി സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ, അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ബി​​​​സി​​​​ന​​​​സ് ചെ​​​​ല​​​​വു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ ചെ​​​​ല​​​​വേ​​​​റി​​​​യ​​​​താ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പെ​​​​ട്രോ​​​​ൾ, ഡീ​​​​സ​​​​ൽ, എ​​​​ൽ​​​​പി​​​​ജി (ദ്ര​​​​വീ​​​​കൃ​​​​ത പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം), സി​​​​എ​​​​ൻ​​​​ജി (പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം), വ്യോ​​​​മ​​​​യാ​​​​ന ഇ​​​​ന്ധ​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ വി​​​​ല ഒ​​​​ന്നി​​​​ലേ​​​​റെ ത​​​​വ​​​​ണ​​​​ക​​​​ളാ​​​​യി കൂ​​​​ട്ടി​​​​യ​​​​ത് രാ​​​​ജ്യ​​​​ത്താ​​​​കെ വ​​​​ൻ വി​​​​ല​​​​ക്ക​​​​യ​​​​റ്റം​ സൃ​​​​ഷ്‌​​​ടി​​​ക്കാ​​​​നും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വു​​​​ക​​​​ൾ കു​​​​ത്ത​​​​നെ കൂ​​​​ടാ​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കും. ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്ത ആ​​​​പ്പി​​​​ളും ഓ​​​​റ​​​​ഞ്ചും ബ്രാ​​​​ൻ​​​​ഡ​​​​ഡ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും മു​​​​ത​​​​ൽ മൊ​​​​ബൈ​​​​ൽ ചി​​​​പ്പു​​​​ക​​​​ൾ വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​യു​​​​ടെ വി​​​​ല ഉ​​​​യ​​​​രും. ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ ഭാ​​​​രം ഗ​​​​ണ്യ​​​​മാ​​​​യി കൂ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

രൂ​​​​പ​​​​യു​​​​ടെ വി​​​​ല​​​​യി​​​​ടി​​​​വി​​​​നെ​​​ത്തു​​​ട​​​​ർ​​​​ന്ന് ആ​​​​ഗോ​​​​ള സാ​​​​ന്പ​​​​ത്തി​​​​ക റാ​​​​ങ്കിം​​​​ഗി​​​​ൽ നാ​​​​ലാം സ്ഥാ​​​​ന​​​​ത്തു​​​നി​​​​ന്ന് ഇ​​​​ന്ത്യ ആ​​​​റാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് താ​​​​ഴ്ന്നു. അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര നാ​​​​ണ്യ​​​നി​​​​ധി​​​​യു​​​​ടെ (ഐ​​​​എം​​​​എ​​​​ഫ്) ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ജ​​​​പ്പാ​​​​നും യു​​​​കെ​​​​യു​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യെ മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്. അ​​​​മേ​​​​രി​​​​ക്ക, ചൈ​​​​ന, ജ​​​​ർ​​​​മ​​​​നി എ​​​​ന്നി​​​​വ​​​​യാ​​​​ണ് ആ​​​​ദ്യ മൂ​​​​ന്നു സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ.

ഡോ​​​​ള​​​​റി​​​​നെ​​​​തി​​​​രേ 100 രൂ​​​​പ​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ക​​​​യെ​​​​ന്ന ക​​​​ട​​​​മ​​​പോ​​​​ലും കേ​​​​ന്ദ്ര​​​​വും റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കും വി​​​​സ്മ​​​​രി​​​​ക്കു​​​​ന്ന​​​​ത് ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്ന് വി​​​​പ​​​​ണി​​​വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up