District News
വലിയതുറ: വേളി കടല്ത്തീരത്ത് കൈകള് മുണ്ടുകൊണ്ട് കൂട്ടിക്കെട്ടിയ നിലയില് കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കൊച്ചുവേളി സ്വദേശി കാര്മലിന്റെ മകള് മത്യേഷ (80) യുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതായി തുമ്പ പോലീസ് അറിയിച്ചു.
അഞ്ച് ദിവസം മുമ്പ് ഇവരെ കാണാതായെന്നു പോലീസില് പരാതി ലഭിച്ചിരുന്നു. വേളിയില് ഇവര് വീട്ടില് ഒറ്റയ്ക്കായിരുന്നു താമസം. മത്സ്യബന്ധനത്തിനു പോയവരാണു ശനിയാഴ്ച രാവിലെ തീരക്കടലില് ഒഴുകി നടക്കുന്ന നിലയില് മൃതദേഹം കണ്ടത്. തുടര്ന്ന് തുമ്പ പോലീസില് വിവരം അറിയിക്കുകയും പോലീസ് എത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
തുടര്ന്ന് ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം മെഡിക്കല് കോളജ് ആശുപത്രി മോര്ച്ചറിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. ഇവര് മരിക്കാനിടയായ സാഹചര്യം വ്യക്തമല്ല. പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണം ഊര്ജിതമായി നടക്കുകയാണ്.
Kerala
തിരുവനന്തപുരം: ഹോസ്റ്റലില് അതിക്രമിച്ചുകയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചക്കേസിൽ അറസ്റ്റിലായ പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് തമിഴ്നാട് സ്വദേശിയായ ബെഞ്ചമിനെ യുവതി തിരിച്ചറിഞ്ഞത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് കഴക്കൂട്ടത്ത് യുവതി താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ കയറി ഇയാൾ അതിക്രമം നടത്തിയത്. ക്രിമിനല് പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവതിയെ ഉപദ്രവിച്ച ശേഷം പ്രതി ആറ്റിങ്ങല് ഭാഗത്തേയ്ക്ക് രക്ഷപ്പെട്ടു. തുടര്ന്ന് മധുരയിലേക്ക് കടക്കുകയായിരുന്നു. പ്രതിയെ മധുരയില്നിന്നാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ സ്ഥിരം രീതിയെന്നും പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കഴക്കൂട്ടത്തെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
National
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച 270 പേരിൽ 220 പേരുടെയും മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു.
160 ഇന്ത്യക്കാരുൾപ്പെടെ 202 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഇവരിൽ 151 പേർ യാത്രക്കാരായിരുന്നു. ഏഴു പോർച്ചുഗീസ് പൗരന്മാരും 34 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ജനിതക പരിശോധനയിലൂടെ തിരിച്ചറിഞ്ഞവരിലുണ്ട്.