Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idukky Rupatha

Idukki

ക്രൈ​സ്ത​വസ​ഭ​യോ​ടു​ള്ള വെ​ല്ലു​വി​ളി: കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത

ചെ​റു​തോ​ണി: കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​രു​ടെ പി​ന്നാ​ക്കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യ ജ​സ്റ്റീസ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​ലും അ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത സ​മി​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന പ​ല​ കാ​ര്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കാ​തെ സ​ർ​ക്കാ​ർ രേ​ഖ​യി​ൽ മാ​ത്ര​മാ​യി ഇ​ത് ഒ​തു​ങ്ങി​പ്പോ​യ​താ​യി ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് സാം ​സ​ണ്ണി ആ​രോ​പി​ച്ചു. ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ​ക​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പു​ക​മ​റ സൃ​ഷ്ടി​ക്ക​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ സ​ഭാ വി​ഭാ​ഗ​ങ്ങ​ൾ ന്യാ​യ​മാ​യി ഉ​യ​ർ​ത്തി​യ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഇ​നി​യും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത നാ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ഒ​രു ച​ർ​ച്ച​യി​ൽ ക്രൈ​സ്ത​വ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന ശി​പാ​ർ​ശ​ക​ളെ​ക്കു​റി​ച്ചും ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​ക്കി​യി​ല്ല. എ​ന്തെ​ങ്കി​ലും ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കി​യ​തി​ന്‍റെ അ​നു​ഭ​വം ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ഇ​തി​ന​കം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെക്കുറി​ച്ച് ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ വ്യ​ക്ത​മാ​യി അ​റി​യി​ക്കു​ക​യും ചെ​യ്യാ​ത്തി​ട​ത്തോ​ളം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ച്ച അ​വ​കാ​ശ​വാ​ദ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും ആ​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​രു​തേ​ണ്ടി വ​രും.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ ക​ണ്ടു​ള്ള ഇ​ത്ത​രം താ​ത്കാ​ലി​ക നീ​ക്ക​ങ്ങ​ൾ​ക്ക് ഉ​പ​രി​യാ​യി ആ​ത്മാ​ർ​ഥ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാറാ​കാ​ത്ത പ​ക്ഷം ഇ​ടു​ക്കി രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ൾ സ​മ​രപ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും സാം ​സ​ണ്ണി അ​റി​യി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ന​ക്ക​ലേ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ ജി​ജു ജോ​സ​ഫ്, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ന്‍റാ എ​സ്എ​ബി​എ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​മി​ത ട്രീ​സ ഷാ​ജ​ൻ, ഡാ​മി​ൽ കെ. ​ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Latest News

Corehub Up