Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Germany

ജർമനിയിലെ ജെൻ സി പ്രതിഷേധത്തിൽ അക്രമം

ബെ​​​ർ​​​ലി​​​ൻ: ​​​ജ​​​ർ​​​മ​​​നി​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന ജെ​​​ൻ സി ​​​പ്ര​​​ക്ഷോ​​​ഭം അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യി. ഫ്രാ​​​ങ്ക്ഫ​​​ർ​​​ട്ട് ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​ട​​​ക​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ക​​​യു​​​മു​​​ണ്ടാ​​​യി. ഹാം​​​ബെ​​​ർ​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ലും ചെ​​​റി​​​യ തോ​​​തി​​​ൽ അ​​​ക്ര​​​മ​​​മു​​​ണ്ടാ​​​യി.

ഇ​​​ത​​​ര യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് പ്ര​​​ചോ​​​ദ​​​ന​​​മു​​​ൾ​​​ക്കൊ​​​ണ്ടാ​​​ണ് ജ​​​ർ​​​മ​​​നി​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​ത്. ബെ​​​ർ​​​ലി​​​ൻ, മ്യൂ​​​ണി​​​ക് തു​​​ട​​​ങ്ങി 34 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ റാ​​​ലി​​​ക​​​ൾ അ​​​ര​​​ങ്ങേ​​​റി.

ജീ​​​വി​​​ത​​​ച്ചെ​​​ല​​​വ് കു​​​റ​​​യ്ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കു​​​ക, നി​​​ർ​​​ബ​​​ന്ധി​​​ത സൈ​​​നി​​​ക സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ലെ ശോ​​​ച​​​നീ​​​യാ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് ജ​​​ർ​​​മ​​​ൻ യു​​​വാ​​​ക്ക​​​ൾ​​​ക്കു​​​ള്ള​​​ത്.

അ​​​തേ​​​സ​​​മയം, പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്ര വ​​​ലി​​​യ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നാ​​​ണ് ജ​​​ർ​​​മ​​​ൻ പൊ​​​ലി​​​സ് സൂ​​​ചി​​​പ്പി​​​ച്ച​​​ത്. റാ​​​ലി​​​ക​​​ളി​​​ൽ 1.82 ല​​​ക്ഷം പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ച​​​ത്. ബെ​​​ർ​​​ലി​​​ൻ, മ്യൂ​​​ണി​​​ക് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ 36,000 പേ​​​രു​​​ടെ പ്ര​​​ക​​​ട​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും എ​​​ത്തി​​​യ​​​ത് 18,000 പേ​​​രാ​​​ണ്.

ഫ്രാ​​​ങ്ക്ഫ​​​ർ​​​ട്ട് ന​​​ഗ​​​ര​​​ത്തി​​​ൽ ര​​​ണ്ടു ക​​​ട​​​ക​​​ൾ കൊ​​​ള്ള​​​യ​​​ടി​​​ക്ക​​​പ്പെ​​​ട്ടു. മ​​​റ്റനേ​​​കം ക​​​ട​​​ക​​​ളു​​​ടെ ജ​​​നാ​​​ല​​​ക​​​ളും മ​​​റ്റും ന​​​ശി​​​പ്പി​​​ച്ചു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ പെ​​​ട്രോ​​​ൾ ബോം​​​ബ് എ​​​റി​​​ഞ്ഞ സം​​​ഭ​​​വ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഹാം​​​ബ​​​ർ​​​ഗി​​​ൽ പൊ​​​ലി​​​സ് സ്ഥാ​​​പി​​​ച്ച ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ​​​ക്ക് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ തീ​​​യി​​​ട്ടു.

പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ടെ തീ​​​വ്ര​​​നി​​​ല​​​പാ​​​ടു​​​ള്ള ഗ്രൂ​​​പ്പു​​​ക​​​ൾ അ​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​ഴി​​​ച്ചി​​​വി​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ജ​​​ർ​​​മ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

Latest News

Corehub Up