Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Koothattukulam

Ernakulam

കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട്: സം​യു​ക്ത സ​ർ​വേയ്ക്ക് തുടക്കം

കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​ത്തി​ലെ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ന​ഗ​ര​സ​ഭ ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​യിരുന്നു ന​ഗ​ര​ത്തി​ലെ പ​രി​ശോ​ധ​ന.

ഗ​വ. യു​പി സ്കൂ​ൾ മു​ത​ൽ എ​സ്ബി​ഐ ബാ​ങ്കി​ന് സ​മീ​പം വ​രെ​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക സ​ർ​വേ.ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഓ​ട​ക​ൾ മ​ണ്ണും മാ​ലി​ന്യ​വും നി​റ​ഞ്ഞ് മൂ​ടി​ക്കി​ട​ക്കു​ന്ന​താ​യും റോ​ഡി​ലെ മ​ഴ​വെ​ള്ളം അ​ഴു​ക്കു​ചാ​ലു​ക​ളി​ലേ​ക്ക് സു​ഗ​മ​മാ​യി ഒ​ഴു​കി​യെ​ത്തു​ന്ന​തി​ന് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ള്ള​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. മ​ഴ​ക്കാ​ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വെ​ള്ളം ക​യ​റു​ന്ന​തും ക​ച്ച​വ​ട​ക്കാ​ർ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ളും വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടു​ത്തി.

രാ​മ​പു​രം ക​വ​ല, ഓ​ണം​കു​ന്ന് കാ​വി​ന് മു​ൻ​വ​ശം, ജൂ​വ​ൽ ക​വ​ല, ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് മു​ൻ​ഭാ​ഗം, എ​സ്ബി​ഐ ബാ​ങ്കി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ന്ന​ത്. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ ഏ​റ്റ​വും അ​ധി​കം വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രി​ക്കും കൂ​ടു​ത​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മാ​റ്റ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​ക. മൂ​വാ​റ്റു​പു​ഴ മു​ത​ൽ ചോ​ര​ക്കു​ഴി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഉ​ട​ൻ ന​ട​ത്താ​നി​രി​ക്കു​ന്ന റോ​ഡ് റീ​ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ​ക്കൊ​പ്പം ത​ന്നെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വേ ന​ട​ത്തി​യ​ത്. മൂ​വാ​റ്റു​പു​ഴ പി​ഡ​ബ്ല്യു​ഡി റോ​ഡ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ജൂ​ലി​യ​ൻ ജോ​സ്, കൂ​ത്താ​ട്ടു​കു​ളം പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ടി. ​വി​നീ​ത്, ഓ​വ​ർ​സി​യ​ർ സ​രി​ത ജോ​ഷി എ​ന്നി​വ​ര​ട​ങ്ങു​ന്ന സാ​ങ്കേ​തി​ക സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up