Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In Kottayam

Kottayam

കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ ഇ​​ന്നു ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം

കോ​​ട്ട​​യം: ബി​​ജെ​​പി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ജ​​നാ​​ധി​​പ​​ത്യ സം​​ര​​ക്ഷ​​ണ പ​​ദ​​യാ​​ത്ര​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടു മു​​ത​​ല്‍ കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ​​താ​​യി ജി​​ല്ലാ പൊ​​ലി​സ് അ​​റി​​യി​​ച്ചു. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ഭാ​​ര​​വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് ന​​ഗ​​ര​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​മി​​ല്ല.

പ്ര​​ധാ​​ന ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍

എം​​സി റോ​​ഡി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തു​​നി​​ന്ന് വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ ളാ​​യി​​ക്കാ​​ട് ബൈ​​പാ​​സി​​ല്‍​നി​​ന്ന് തി​​രി​​ഞ്ഞ് റെ​​യി​​ല്‍​വേ ജം​​ഗ്ഷ​​ന്‍, കു​​രി​​ശും​​മൂ​​ട്, തെ​​ങ്ങ​​ണ, ഞാ​​ലി​​യാ​​കു​​ഴി, പു​​തു​​പ്പ​​ള്ളി, മ​​ണ​​ര്‍​കാ​​ട് വ​​ഴി പോ​​ക​​ണം.
നാ​​ട്ട​​കം ഭാ​​ഗ​​ത്തു​​നി​​ന്ന് ക​​ഞ്ഞി​​ക്കു​​ഴി, മ​​ണ​​ര്‍​കാ​​ട്, പു​​തു​​പ്പ​​ള്ളി ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ മ​​ണി​​പ്പു​​ഴ​​യി​​ല്‍​നി​​ന്ന് തി​​രി​​ഞ്ഞ് ക​​ടു​​വാ​​ക്കു​​ളം, കൊ​​ല്ലാ​​ട് വ​​ഴി പോ​​ക​​ണം.

ക​​ടു​​ത്തു​​രു​​ത്തി, കു​​റ​​വി​​ല​​ങ്ങാ​​ട് ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്ന് വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍ പ​​ട്ടി​​ത്താ​​നം ക​​വ​​ല​​യി​​ല്‍​നി​​ന്ന് തി​​രി​​ഞ്ഞ് തി​​രു​​വ​​ഞ്ചൂ​​ര്‍, മ​​ണ​​ര്‍​കാ​​ട്, പു​​തു​​പ്പ​​ള്ളി വ​​ഴി പോ​​ക​​ണം.

ഏ​​റ്റു​​മാ​​നൂ​​ര്‍ ഭാ​​ഗ​​ത്തു​​നി​​ന്ന് വ​​രു​​ന്ന ബ​​സു​​ക​​ള്‍ ഒ​​ഴി​​കെ​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ള്‍ വ​​ട്ട​​മൂ​​ട് ജം​​ഗ്ഷ​​നി​​ല്‍​നി​​ന്ന് തി​​രി​​ഞ്ഞ് ക​​ഞ്ഞി​​ക്കു​​ഴി വ​​ഴി പോ​​ക​​ണം.

ഗാ​​ന്ധി​​ന​​ഗ​​ര്‍ ഭാ​​ഗ​​ത്തു​​നി​​ന്ന് വ​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ നാ​​ഗ​​മ്പ​​ടം ബ​​സ് സ്റ്റാ​​ന്‍​ഡി​​ലെ​​ത്തി തി​​രി​​കെ പോ​​ക​​ണം.

തി​​രു​​വാ​​ര്‍​പ്പ്, തി​​രു​​വാ​​തു​​ക്ക​​ല്‍, കാ​​രാ​​പ്പു​​ഴ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്ന് വ​​രു​​ന്ന ബ​​സു​​ക​​ള്‍ തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ന്‍​ഡി​​ലെ​​ത്തി തി​​രി​​കെ പോ​​ക​​ണം.

മ​​ണ​​ര്‍​കാ​​ട് ഭാ​​ഗ​​ത്തു​​നി​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ പു​​തു​​പ്പ​​ള്ളി, തെ​​ങ്ങ​​ണ വ​​ഴി​​യും ഏ​​റ്റു​​മാ​​നൂ​​രി​​ലേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ തി​​രു​​വ​​ഞ്ചൂ​​ര്‍, പേ​​രൂ​​ര്‍ വ​​ഴി​​യും പോ​​ക​​ണം.

കെകെ റോ​​ഡി​​ലൂ​​ടെ വ​​രു​​ന്ന നാ​​ട്ട​​കം, ചി​​ങ്ങ​​വ​​നം ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ള്‍ ക​​ഞ്ഞി​​ക്കു​​ഴി​​യി​​ല്‍​നി​​ന്ന് തി​​രി​​ഞ്ഞ് കൊ​​ല്ലാ​​ട്, ക​​ടു​​വാ​​ക്കു​​ളം വ​​ഴി പോ​​ക​​ണം.


കെകെ റോ​​ഡി​​ലൂ​​ടെ വ​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ ക​​ള​​ക്‌​ട​റേ​​റ്റ് ഭാ​​ഗ​​ത്തു​​നി​​ന്ന് തി​​രി​​ഞ്ഞ് നാ​​ഗ​​മ്പ​​ടം ബ​​സ് സ്റ്റാ​​ന്‍​ഡി​​ലെ​​ത്തി തി​​രി​​കെ പോ​​ക​​ണം.
പൊ​​ന്‍​കു​​ന്നം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കേ​​ണ്ട കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ള്‍ ഐ​​ഡ ജം​​ഗ്ഷ​​ന്‍, മ​​ണി​​പ്പു​​ഴ, ദി​​വാ​​ന്‍ ക​​വ​​ല, ക​​ടു​​വാ​​ക്കു​​ളം, പു​​തു​​പ്പ​​ള്ളി, മ​​ണ​​ര്‍​കാ​​ട് വ​​ഴി പോ​​ക​​ണം.

Latest News

Corehub Up