പ്രതീകാത്മക ചിത്രം
കോട്ടയം: ബിജെപിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ പദയാത്രയോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലിസ് അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു ഭാരവാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല.
പ്രധാന ഗതാഗത ക്രമീകരണങ്ങള്‍
എംസി റോഡില്‍ ചങ്ങനാശേരി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ ളായിക്കാട് ബൈപാസില്‍നിന്ന് തിരിഞ്ഞ് റെയില്‍വേ ജംഗ്ഷന്, കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണര്‍കാട് വഴി പോകണം.
നാട്ടകം ഭാഗത്തുനിന്ന് കഞ്ഞിക്കുഴി, മണര്‍കാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മണിപ്പുഴയില്‍നിന്ന് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം.
കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളില്‍നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ പട്ടിത്താനം കവലയില്‍നിന്ന് തിരിഞ്ഞ് തിരുവഞ്ചൂര്‍, മണര്‍കാട്, പുതുപ്പള്ളി വഴി പോകണം.
ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ വട്ടമൂട് ജംഗ്ഷനില്‍നിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.
ഗാന്ധിനഗര്‍ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകള്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡിലെത്തി തിരികെ പോകണം.
തിരുവാര്‍പ്പ്, തിരുവാതുക്കല്‍, കാരാപ്പുഴ ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ തിരുനക്കര ബസ് സ്റ്റാന്‍ഡിലെത്തി തിരികെ പോകണം.
മണര്‍കാട് ഭാഗത്തുനിന്ന് ചങ്ങനാശേരിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പുതുപ്പള്ളി, തെങ്ങണ വഴിയും ഏറ്റുമാനൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവഞ്ചൂര്‍, പേരൂര്‍ വഴിയും പോകണം.
കെകെ റോഡിലൂടെ വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍നിന്ന് തിരിഞ്ഞ് കൊല്ലാട്, കടുവാക്കുളം വഴി പോകണം.
കെകെ റോഡിലൂടെ വരുന്ന സ്വകാര്യ ബസുകള്‍ കളക്ടറേറ്റ് ഭാഗത്തുനിന്ന് തിരിഞ്ഞ് നാഗമ്പടം ബസ് സ്റ്റാന്‍ഡിലെത്തി തിരികെ പോകണം.
പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ ഐഡ ജംഗ്ഷന്, മണിപ്പുഴ, ദിവാന് കവല, കടുവാക്കുളം, പുതുപ്പള്ളി, മണര്‍കാട് വഴി പോകണം.
Tags : Traffic restrictions nattuvishesham local news Traffic restrictions in Kottayam