x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​ന​​ധി​​കൃ​​ത ബ​​സു​​ക​​ളു​​ടെ ക​​ട​​ന്നു​​ക​​യ​​റ്റം ദീ​​ര്‍​ഘ​​ദൂ​​ര സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍​ക്കു തി​​രി​​ച്ച​​ടി

വെബ്ഡസ്ക്
Published: November 13, 2026 05:25 AM IST | Updated: November 13, 2026 05:25 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: നി​​യ​​മാ​​നു​​സ​​ര​​ണം സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന സ്റ്റേ​​ജ് കാ​​ര്യേ​​ജ് ബ​​സു​​ക​​ളെ ത​​ക​​ര്‍​ത്ത് കോ​​ണ്‍​ട്രാ​​ക്ട് കാ​​ര്യേ​​ജ് ബ​​സു​​ക​​ളു​​ടെ ക​​ട​​ന്നു​​ക​​യ​​റ്റം. ജി​​ല്ല​​യി​​ല്‍ നി​​ന്നും മ​​ല​​ബാ​​ര്‍ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് ഉ​​ള്‍​പ്പ​​ടെ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍​ക്കാ​​ണ് ഇ​​തു വ​​ലി​​യ വ​​രു​​മാ​​ന ന​​ഷ്ട​​ത്തി​​നി​​ട​​യാ​​ക്കു​​ന്ന​​ത്.

സ​​ര്‍​ക്കാ​​ര്‍ നി​​ര്‍​ദേ​​ശ​​മ​​നു​​സ​​രി​​ച്ചു പെ​​ര്‍​മി​​റ്റ് എ​​ടു​​ത്ത് റെ​​ഡ് ബ​​സ് പോ​​ലു​​ള്ള ഓ​​ണ്‍​ലൈ​​ന്‍ പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത സ്റ്റേ​​ജ് കാ​​ര്യേ​​ജ് ബ​​സു​​ക​​ള്‍​ക്കാ​​ണു അ​​ന​​ധി​​കൃ​​ത സ​​ര്‍​വീ​​സ് ഭീ​​ഷ​​ണി​​യാ​​കു​​ന്ന​​ത്. മ​​ധ്യ​​കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നും മ​​ല​​ബാ​​ര്‍ മേ​​ഖ​​ല​​യി​​ലേ​​ക്കു പെ​​ര്‍​മി​​റ്റു​​ള്ള സ്വ​​കാ​​ര്യ ബ​​സു​​ക​​ളു​​ടെ ഉ​​ട​​മ​​ക​​ളാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ചു പ​​രാ​​തി​​യു​​മാ​​യി മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​​വ​​കു​​പ്പി​​നെ സ​​മീ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​ന്‍റെ കാ​​ല​​ത്തു ദൂ​​ര​​പ​​രി​​ധി ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച് ഇ​​ത്ത​​രം ദീ​​ര്‍​ഘ​​ദൂ​​ര സ്റ്റേ​​ജ് കാ​​ര്യേ​​ജ് ബ​​സു​​ക​​ളു​​ടെ പെ​​ര്‍​മി​​റ്റ് റ​​ദ്ദാ​​ക്കു​​ക​​യും ന​​ല്കാ​​തി​​രി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ അ​​ധി​​കാ​​ര​​ത്തി​​ല്‍ എ​​ത്തി​​യ​​തി​​നു​​ശേ​​ഷം ഇ​​ത്ത​​രം ബ​​സു​​ക​​ളു​​ടെ പെ​​ര്‍​മി​​റ്റു​​ക​​ള്‍ പു​​തു​​ക്കി ന​​ല്‍​കി​​യ​​തോ​​ടെ​​യാ​​ണ് കോ​​ണ്‍​ട്രാ​​ക്ട് കാ​​ര്യേ​​ജ് ബ​​സു​​ക​​ളു​​ടെ അ​​ന​​ധി​​കൃ​​ത സ​​ര്‍​വീ​​സു​​ക​​ളും ആ​​രം​​ഭി​​ച്ച​​ത്.


നാ​​ഗാ​​ലാ​​ൻ​​ഡ് ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​രി​​ക്കു​​ന്ന ബ​​സു​​ക​​ളാ​​ണ് അ​​ന​​ധി​​കൃ​​ത​​മാ​​യി സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. വി​​വി​​ധ പേ​​രു​​ക​​ളി​​ലാ​​യി മ​​ധ്യ​​കേ​​ര​​ള​​ത്തി​​ല്‍ നി​​ന്ന് 20ല്‍​പ്പ​​രം സ​​ര്‍​വീ​​സു​​ക​​ളാ​​ണു​​ള്ള​​തെ​​ന്നു സ്വ​​കാ​​ര്യ ബ​​സ് ഉ​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്നു. ആ​​വ​​ശ്യ​​ത്തി​​നു യാ​​ത്ര​​ക്കാ​​രി​​ല്ലെ​​ങ്കി​​ല്‍ സ​​ർ​​വീ​​സ് റ​​ദ്ദാ​​ക്കു​​ന്ന​​തും അ​​ന​​ധി​​കൃ​​ത സ​​ര്‍​വീ​​സു​​ക​​ളു​​ടെ പ​​തി​​വാ​​ണെ​​ന്നു യാ​​ത്ര​​ക്കാ​​ര്‍ പ​​രാ​​തി​​പ്പെ​​ടു​​ന്നു.

പ​​ല അ​​ന​​ധി​​കൃ​​ത ഇ​​ട​​പാ​​ടു​​ക​​ള്‍​ക്കും ഇ​​ത്ത​​രം സ​​ര്‍​വീ​​സു​​ക​​ള്‍ മ​​റ​​യാ​​ക്കു​​ന്ന​​താ​​യും പ​​രാ​​തി​​ക​​ളു​​ണ്ട്. അ​​ന​​ധി​​കൃ​​ത​​മാ​​യി സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സു​​ക​​ള്‍​ക്കെ​​തി​​രേ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ടു കോ​​ട്ട​​യം - പാ​​ണ​​ത്തൂ​​ര്‍ - വെ​​ള്ള​​രി​​ക്കു​​ണ്ട് റൂ​​ട്ടി​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സ് ഉ​​ട​​മ​​യും പ്ര​​വാ​​സി മ​​ല​​യാ​​ളി​​യു​​മാ​​യ കെ.​​ടി. തോ​​മ​​സ് ഗ​​താ​​ഗ​​ത​​മ​​ന്ത്രി, ട്രാ​​ന്‍​സ്പോ​​ര്‍​ട്ട് ക​​മ്മീ​​ഷ​​ണ​​ര്‍ എ​​ന്നി​​വ​​ര്‍​ക്കു പ​​രാ​​തി ന​​ല്‍​കി​​യി​​രു​​ന്നു. പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​ക്ക് മ​​ന്ത്രി നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യെ​​ങ്കി​​ലും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നും ആ​​ക്ഷേ​​പ​​മു​​ണ്ട്.

Tags : Private Buses nattuvishesham local news Incursion of Unauthorized Buses A Setback

Recent News

Corehub Up