പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ: വെള്ളൂര്‍കുന്നം ഇഇസി മാര്‍ക്കറ്റ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് വാഹനം ഇടിച്ചു തകര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി വഴിയരികില്‍ കിടന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിധേഷിച്ച് പൊതുപ്രവര്‍ത്തകനും ഓട്ടോറിക്ഷ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജി വിളക്കുകാലില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു.
നിരവധി കച്ചവട സ്ഥാപനങ്ങളും പ്രധാന ബസ് സ്റ്റോപ്പും സ്ഥിതി ചെയ്യുന്ന ഇവിടെ ഇപ്പോള്‍ സന്ധ്യമയങ്ങിയാല്‍ പൂര്‍ണമായും ഇരുട്ടിലാണ്. ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന കവലയില്‍ മണ്ഡലകാലം വരുന്നതോടെ തിരക്ക് വര്‍ധിക്കുന്നതിന് മുമ്പ് അടിയന്തരമായി തകര്‍ന്ന ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
Tags : High-mast light nattuvishesham local news destroyed after being hit by a vehicle