പ്രതീകാത്മക ചിത്രം
കോട്ടയം: കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ലോക് അദാലത്ത് 12ന് നടക്കും.
ജില്ലാ കോടതി സമുച്ചയത്തിലും വൈക്കം, ഏറ്റുമാനൂര്‍, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട കോടതികളിലുമാണ് അദാലത്ത് ക്രമീകരിച്ചിട്ടുള്ളത്.
ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റ് ബാങ്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമസേവന അതോറിറ്റിക്കും താലൂക്ക് നിയമസേവന കമ്മിറ്റികള്‍ക്കും നല്കിയ പരാതികൾ, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രേഷന് വകുപ്പ് എന്നിവയുടെ പരിഗണനയിലുള്ള പരാതികള്‍, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിന്റെയും കുടുംബ കോടതിയുടെയും പരിഗണനയിലുള്ള കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.
വിശദ വിവരങ്ങള്‍ക്ക് അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുമായി ബന്ധപ്പെടണം. 0481-2572422. ഇമെയില്‍: [email protected]
Tags : Lok Adalat nattuvishesham local news On December