പ്രതീകാത്മക ചിത്രം
കോട്ടയം: ലഹരിക്കെതിരായ പോരാട്ടം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലിസിന്റെ നേതൃത്വത്തില്‍ കോട്ടയം പ്രസ് ക്ലബ്ബുമായി സഹകരിച്ച് ഓപ്പറേഷന് തൂഫാന് 2.0 ദ നാര്‍ക്കോ ഹണ്ട് മെഗാ ആര്‍ട്ട് ഇവന്റ് സംഘടിപ്പിച്ചു. ചിത്രകാരന്മാര്, വിവിധ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ മെഗാ ആര്‍ട്ട് ഇവന്റില്‍ പങ്കുചേര്‍ന്നു.
മെഗാ ആര്‍ട്ട് ഇവന്റിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്മാന് എം.പി. അനില്‍കുമാര്‍, ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് വിജയരാഘവന്, ആര്‍ട്ടിസ്റ്റ് സുജാതന്‍, പ്രോസ്തറ്റിക് ഡിസൈനര്‍ ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Toofan 2.0 nattuvishesham local news Narco Hunt Mega Art Event