Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : In The Stock

ഓ​ഹ​രി വിപണിയി​ൽ ഉന്മേഷം

നി​ക്ഷേ​പ​ക​ർ​ക്ക് പ്ര​തീ​ക്ഷ പ​ക​ർ​ന്ന് ഓ​ഹ​രി സൂ​ചി​ക​ക​ളി​ൽ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ്. മു​ൻ​നി​ര ഇ​ൻ​ഡെ​ക്സു​ക​ൾ ര​ണ്ട് ശ​ത​മാ​ന​ത്തോ​ളം ഉ​യ​ർ​ന്നു. തു​ട​ർ​ച്ച​യാ​യ ന​ഷ്ട​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ വി​പ​ണി പ്ര​തീ​ക്ഷ​ക​ളോ​ടെ ന​വം​ബ​റി​നെ ഉ​റ്റു​നോ​ക്കു​ന്നു.

സെ​ൻ​സെ​ക്സ് 1335.70 പോ​യി​ന്‍റും നി​ഫ്റ്റി 453.10 പോ​യി​ന്‍റും നേ​ട്ട​ത്തി​ലാ​ണ്. ടെ​ക്നോ​ള​ജി, ഫാ​ർ​മ ഓ​ഹ​രി​ക​ൾ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വച്ച​പ്പോ​ൾ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ ഓ​ഹ​രി​ക​ളി​ൽ ചാ​ഞ്ചാ​ട്ടം ദൃ​ശ്യ​മാ​യി. ര​ണ്ടാ​ഴ്ച​യാ​യി ത​ള​ർ​ച്ച​യി​ൽ അ​മ​ർ​ന്ന വി​പ​ണി​ക്ക് പു​തു​ജീ​വ​ൻ പ​ക​ർ​ന്ന​ത് ഫാ​ർ​മ ഓ​ഹ​രി​ക​ളാ​ണ്. ഫാ​ർ​മ മേ​ഖ​ല പ​ക​ർ​ന്നു​ന​ൽ​കി​യ ഉ​ന്മേ​ഷ​ത്തി​ൽ നി​ഫ്റ്റി ഫാ​ർ​മ സൂ​ചി​ക ഏ​ഴ് ശ​ത​മാ​നം നേ​ട്ട​ത്തി​ലാ​ണ്.

നി​ഫ്റ്റി

നി​ഫ്റ്റി സൂ​ചി​ക​യി​ൽ 730 പോ​യി​ന്‍റ് ചാ​ഞ്ചാ​ട്ടം. പി​ന്നി​ട്ട​ വാ​ര​ത്തി​ലെ 22,600ൽ​നി​ന്ന് നേ​രി​യ ത​ള​ർ​ച്ച​യോ​ടെ​യാ​ണ് ഇ​ട​പാ​ടു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ 22,535ലേ​ക്ക് താ​ഴ്ന്നെ​ങ്കി​ലും വാ​ര​മ​ധ്യ​ത്തോ​ടെ ക​രു​ത്ത് തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ 22,800നു ​മു​ക​ളി​ലെ​ത്തി. എ​ന്നാ​ൽ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് വാ​ങ്ങ​ൽ താ​ത്പ​ര്യം ഉ​യ​രാ​ഞ്ഞ​തി​നാ​ൽ പെ​ട്ടെ​ന്ന് 22,500 റേ​ഞ്ചി​ലേ​ക്ക് ത​ള​ർ​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ തി​രി​ച്ചു​വ​ര​വി​ൽ 23,118ലേ​ക്ക് ഉ​യ​ർ​ന്നെ​ങ്കി​ലും മു​ൻ​ല​ക്കം സൂ​ചി​പ്പി​ച്ച 23,059 ലെ ​പ്ര​തി​രോ​ധം ക്ലോ​സിം​ഗി​ൽ മ​റി​ക​ട​ക്കാ​നാ​വാ​തെ 23,053 പോ​യി​ന്‍റി​ലാ​ണ്.

ഈ ​വാ​രം 22,587ലെ ​ആ​ദ്യസ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്താ​നാ​യാ​ൽ 23,318ലേ​ക്കും തു​ട​ർ​ന്ന് 23,583-ലേ​ക്കും മു​ന്നേ​റാം. വി​ൽ​പ​ന സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ൽ 22,121ലേ​ക്ക് പ​രീ​ക്ഷ​ണം ന​ട​ത്താം. നി​ല​വി​ൽ സൂ​ചി​ക 20 ഡി​എം​എ ആ​യ 22,707ന് ​മു​ക​ളി​ലെ​ത്തി​യ​ത് പ്ര​തീ​ക്ഷ പ​ക​രു​ന്നു. അ​തേ​സ​മ​യം, 50 ഡി ​എം​എ ആ​യ 23,254ലേ​ക്ക് വാ​ര​ത്തി​ന്‍റെ ആ​ദ്യപ​കു​തി​യി​ൽ ഉ​യ​രാ​നാ​യാ​ൽ ദീ​പാ​വ​ലി വേ​ള​യി​ൽ 23,688നെ ​നി​ഫ്റ്റി ഉ​റ്റു​നോ​ക്കാം.

നി​ഫ്റ്റി വാ​രാ​ന്ത്യ​ത്തി​ൽ 200 ആ​ഴ്ച​യി​ലെ മൂ​വിം​ഗ് ആ​വ​റേ​ജാ​യ 22,700 പോ​യി​ന്‍റി​ന് മു​ക​ളി​ലെ​ത്തി. എ​ന്നാ​ൽ ദീ​ർ​ഘ​കാ​ല സാ​ങ്കേ​തി​ക ച​ല​നങ്ങ​ളി​ൽ ദൗ​ർ​ബ​ല്യം പ്ര​ക​ട​മാ​ണ്. ആ ​നി​ല​യ്ക്ക് വീ​ക്ഷി​ച്ചാ​ൽ 23,300 -23,450 മ​റി​ക​ട​ന്നാ​ൽ മാ​ത്ര​മേ ബു​ൾ റാ​ലി​ക്ക് വി​ശ്വാ​സ്യ​ത ല​ഭി​ക്കൂ. എം​എ​സി ഡി ​സി​ഗ്ന​ൽ ലൈ​നി​ന് താ​ഴേ​ക്ക് നീ​ങ്ങു​ന്ന​ത് ദു​ർ​ബ​ലാ​വ​സ്ഥ​യു​ടെ സൂ​ച​ന​യാ​ണ്.


നി​ഫ്റ്റി ന​വം​ബ​ർ ഫ്യൂ​ച്ചേ​ഴ്സ് 22,661ൽ​നി​ന്ന് 23,099ലെ​ത്തി. ക​രാ​ർ വി​ല ഉ​യ​ർ​ന്ന​തി​നൊ​പ്പം വി​പ​ണി​യി​ലെ ഓ​പ്പ​ണ്‍ ഇ​ന്‍റ​റ​സ്റ്റ് 85.5 ല​ക്ഷം ക​രാ​റി​ൽ​നി​ന്ന് 156.6 ല​ക്ഷ​മാ​യി. വി​ല​ക്ക​യ​റ്റ​ത്തി​നൊ​പ്പം ഓ​പ്പ​ണ്‍ ഇ​ൻ​ട്ര​സ്റ്റും ഉ​യ​ർ​ന്നെ​ങ്കി​ലും ഇ​ത് പു​തി​യ ലോം​ഗ് പൊ​സി​ഷ​നു​ക​ളു​ടെ സൂ​ച​ന​യാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ല. ഒ​ക്‌​ടോ​ബ​ർ സീ​രീ​സി​ൽ​നി​ന്ന് ന​വം​ബ​റി​ലേ​ക്കു​ള്ള റോ​ൾ ​ഓ​വ​റും ഈ ​വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​വാ​മെ​ന്ന​തി​നാ​ൽ ഒ​രു ബു​ൾ റാ​ലി​യു​ടെ സൂ​ച​ന​യാ​യി വി​ല​യി​രു​ത്താ​നാ​വി​ല്ല.

സെ​ൻ​സെ​ക്സ്

സെ​ൻ​സെ​ക്സ് 73,123ൽ​നി​ന്ന് ഓ​പ്പ​ണിം​ഗ് വേ​ള​യി​ലെ വി​ൽ​പ​ന സ​മ്മ​ർ​ദ​ത്തി​ൽ 72,514ലേ​ക്ക് ഇ​ടി​ഞ്ഞു. വി​ദേ​ശ ഫ​ണ്ടു​ക​ൾ ഈ ​ഘ​ട്ട​ത്തി​ൽ ഏ​ക​ദേ​ശം 1450 കോ​ടി രൂ​പ​യു​ടെ വി​ൽ​പ​ന ന​ട​ത്തി. സൂ​ചി​ക​യു​ടെ ത​ക​ർ​ച്ച​യ്ക്കി​ട​യി​ലും തെ​ര​ഞ്ഞെ​ടു​ത്ത ഓ​ഹ​രി​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ അ​വ​ർ ത​യാ​റാ​യി. വാ​ര​മ​ധ്യ​ത്തി​ൽ ഏ​ക​ദേ​ശം 5000 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി​യ അ​വ​ർ വെ​ള്ളി​യാ​ഴ്ച​യും 3600 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചു. ന​വം​ബ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ൾ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ ഈ ​മ​നം​മാ​റ്റം ശ്ര​ദ്ധേ​യ​മാ​ണ്.

എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യു​ള്ള ക​ന​ത്ത വാ​ങ്ങ​ൽ ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ൽ മ​ര​വി​പ്പ് ഉ​ള​വാ​ക്കു​ന്നു. ഇ​തി​ന്‍റെ ല​ക്ഷ​ണ​മാ​ണോ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ അ​വ​ർ ന​ട​ത്തി​യ വി​ൽ​പ​ന. വാ​രാ​ന്ത്യ​ത്തി​ൽ സൂ​ചി​ക 74,738 വ​രെ ഉ​യ​ർ​ന്ന​ശേ​ഷം 74,459 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം 75,293-76,127 മേ​ഖ​ല​യി​ൽ പ്ര​തി​രോ​ധ​മു​ണ്ട്. വി​പ​ണി ത​ള​ർ​ന്നാ​ൽ 73,069-71,679ൽ ​സ​പ്പോ​ർ​ട്ടു​ണ്ട്.

വി​ദേ​ശ ഫ​ണ്ടു​ക​ൾ 8710.76 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും 2406.09 കോ​ടി രൂ​പ​യു​ടെ വി​ൽ​പ​ന​യും ന​ട​ത്തി. ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 5177.33 കോ​ടി രൂ​പ​യു​ടെ വാ​ങ്ങ​ലി​നൊ​പ്പം 2067.54 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത ഒ​ഴി​വാ​ക്കി. ഒ​ക്‌​ടോ​ബ​റി​ൽ ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളു​ടെ നി​ക്ഷേ​പം 62,220 കോ​ടി രൂ​പ​യാ​ണ്. അ​തേ​സ​മ​യം, വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ വി​ൽ​പ​ന 45,161 കോ​ടി രൂ​പ​യും. ആ​ഗോ​ള സാ​ന്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും ആ​ഭ്യ​ന്ത​ര കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യി​ൽനി​ന്നു​ള്ള ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന​ഫ​ല​ങ്ങ​ളും വി​ല​യി​രു​ത്തി​യാ​കും അ​ടു​ത്ത ഘ​ട്ട​ത്തി​ൽ സൂ​ചി​ക​ക​ളു​ടെ ചു​വ​ടു​വയ്പ്.

രൂ​പ​യി​ൽ അ​ൽ​പം

ഡോ​ള​റി​നെ​തി​രേ ക​ടു​ത്ത സ​മ്മ​ർ​ദം നേ​രി​ട്ട​ശേ​ഷം രൂ​പ​യി​ൽ അ​ൽ​പം ആ​ശ്വാ​സം. മാ​സാ​രം​ഭ​ത്തി​ൽ 96.80 വ​രെ ദു​ർ​ബ​ല​മാ​യ രൂ​പ​യെ പി​ടി​ച്ചു​നി​ർ​ത്താ​ൻ കേ​ന്ദ്ര​ബാ​ങ്ക് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ഫ​ലം ക​ണ്ടു. ക​ഴി​ഞ്ഞ​വാ​രം 94.30ലേ​ക്ക് ശ​ക്തി​പ്രാ​പി​ച്ച​ശേ​ഷം രൂ​പ 94.94 നി​ല​വാ​ര​ത്തി​ലാ​ണ്. നി​ല​വി​ൽ 95.67ൽ ​പ്ര​തി​രോ​ധ​മു​ണ്ട്. കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ച്ചാ​ൽ 94.08 വ​രെ നീ​ങ്ങാം. ക്രൂ​ഡ് ഓ​യി​ൽ വി​ല താ​ഴ്ന്നാ​ൽ രൂ​പ 93.10ലേ​ക്ക് ചു​വ​ടു​വെ​ക്കാം.

സ്വ​ർ​ണം സ​മ്മ​ർ​ദ​ത്തി​ൽ

മ​ഞ്ഞ​ലോ​ഹ​ത്തി​ൽ ഫ​ണ്ടു​ക​ൾ ഷോ​ർ​ട്ട് പൊ​സി​ഷ​നു​ക​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ സ്വ​ർ​ണം സ​മ്മ​ർ​ദ​ത്തി​ലാ​യി. ന്യൂ​യോ​ർ​ക്കി​ൽ ട്രോ​യ് ഔ​ണ്‍​സി​ന് 3995 ഡോ​ള​റി​ൽ​നി​ന്ന് 4075 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്ന​ശേ​ഷം 3875 ഡോ​ള​റി​ലാ​ണ് സ്വ​ർ​ണ​ത്തി​ന്‍റെ വ്യാ​പാ​രം.

Latest News

Corehub Up