Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Included

ബ​ലേ​ര്‍​ഡി​ക്ക് പ​ക​രം സെ​നേ​സി; അ​ര്‍​ജ​ന്‍റീ​ന ടീ​മി​ല്‍ മാ​റ്റം

ന്യൂ​യോ​ര്‍​ക്ക്: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജീ​ന്‍റ​യു​ടെ ലോ​ക​ക​പ്പ് സ്ക്വാ​ഡി​ൽ മാ​റ്റം.
പ​രി​ക്കേ​റ്റ ലി​യോ​നാ​ര്‍​ഡോ ബ​ലേ​ര്‍​ഡി​ക്ക് പ​ക​രം ഡി​ഫ​ന്‍​ഡ​ര്‍ മാ​ര്‍​ക്കോ​സ് സെ​നേ​സി​യെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. മാ​ഴ്‌​സെ​യു​ടെ സെ​ന്‍റ​ർ ബാ​ക്ക് ബ​ലേ​ര്‍​ഡി​ക്ക് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് വ​ല​തു​കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. പി​ന്നാ​ലെ ടീ​മി​ന് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

ടീ​മി​ല്‍ ആ​രെ ഉ​ള്‍​പ്പെ​ടു​ന്ന​തു​മെ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ ചി​ല ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബ​ലേ​ര്‍​ഡി​ക്ക് പ​ക​രം ഒ​രു മ​ധ്യ​നി​ര താ​ര​ത്തെ കൂ​ടി ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന് വാ​ര്‍​ത്തു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ സെ​നേ​സി​ക്ക് ന​റു​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ജൂ​ണ്‍ 14ന് ​അ​ള്‍​ജീ​രി​യ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​ര്‍​ജ​ന്‍റീ​ന​യു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി സെ​നേ​സി ടീ​മി​നൊ​പ്പം ചേ​രും. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ്ബാ​യ ബോ​ണ്‍​മൗ​ത്തി​ന് വേ​ണ്ടി ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഉ​ജ്ജ്വ​ല പ്ര​ക​ട​ന​മാ​ണ് സെ​നേ​സി പു​റ​ത്തെ​ടു​ത്ത​ത്.

അ​ടു​ത്ത സീ​സ​ണി​ല്‍ ക്ല​ബ്ബി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യൂ​റോ​പ്യ​ന്‍ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് യോ​ഗ്യ​ത നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ല്‍ ഈ ​പ്ര​തി​രോ​ധ താ​രം നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ബോ​ണ്‍​മൗ​ത്തി​നൊ​പ്പം യൂ​റോ​പ്പ ലീ​ഗ് ക​ളി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​ട്ടും ക്ല​ബ്ബി​ന്‍റെ പു​തി​യ ക​രാ​ര്‍ ഓ​ഫ​ര്‍ സെ​നേ​സി നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

ഫ്രീ ​ട്രാ​ന്‍​സ്ഫ​റി​ലൂ​ടെ ടോ​ട്ട​നം ഹോ​ട്‌​സ്പ​റി​ലേ​ക്ക് മാ​റാ​നാ​ണ് സെ​നേ​സി താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്. 29 കാ​ര​നാ​യ സെ​നേ​സി ഇ​തു​വ​രെ അ​ര്‍​ജ​ന്‍റീ​ന​യു​ടെ സീ​നി​യ​ര്‍ ടീ​മി​നാ​യി മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up