കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പഠിക്കുന്നതിന് ഹൈദരാബാദ് നാഷണല്‍ പോലീസ് അക്കാദമിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി. നേപ്പാള്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പടെ നാല് ഐപിഎസ് ട്രെയിനികളാണ് നായന്മാര്മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കൻഡറി സ്കൂളില്‍ എത്തിയത്.
മായങ്ക് ബാജ്പേയ്, രോഹിത് ഗര്‍, പാണ്ഡുരംഗ് എസ്. കംബളി എന്നീ ഐപിഎസ് ട്രെയിനികളും നേപ്പാള്‍ കമാന്‍ഡോ വിഭാഗത്തിലെ ദീപക് ലുഹാര്‍ എന്നിവരാണ് ജില്ലയിലെത്തിയത്. മറ്റു ജില്ലകളിലും ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനം നേടുന്ന ഐപി എസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കുന്നതിന് എത്തിയിട്ടുണ്ട്.ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ജില്ലാ പോലീസ് മേധാവി ബി.വി.വിജയ്ഭാരത് റെഡ്ഡി, എഎസ്പി അച്യുത് അശോക് എന്നിവരുമായി ചര്‍ച്ച നടത്തി.