x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പ​ഠി​ക്കാ​ന്‍ നേ​പ്പാ​ളി​ല്‍ നി​ന്ന് ഉ​ള്‍​പ്പെ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍


Published: April 9, 2026 07:01 AM IST | Updated: April 9, 2026 07:01 AM IST

കാ​സ​ര്‍​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ള്‍ പ​ഠി​ക്കു​ന്ന​തി​ന് ഹൈ​ദ​രാ​ബാ​ദ് നാ​ഷ​ണ​ല്‍ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി. നേ​പ്പാ​ള്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പ​ടെ നാ​ല് ഐ​പി​എ​സ് ട്രെ​യി​നി​ക​ളാ​ണ് നാ​യ​ന്മാ​ര്‍​മൂ​ല ത​ന്‍​ബി​ഹു​ല്‍ ഇ​സ്‌​ലാം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ എ​ത്തി​യ​ത്.

മാ​യ​ങ്ക് ബാ​ജ്‌​പേ​യ്, രോ​ഹി​ത് ഗ​ര്‍, പാ​ണ്ഡു​രം​ഗ് എ​സ്. കം​ബ​ളി എ​ന്നീ ഐ​പി​എ​സ് ട്രെ​യി​നി​ക​ളും നേ​പ്പാ​ള്‍ ക​മാ​ന്‍​ഡോ വി​ഭാ​ഗ​ത്തി​ലെ ദീ​പ​ക് ലു​ഹാ​ര്‍ എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്. മ​റ്റു ജി​ല്ല​ക​ളി​ലും ഹൈ​ദ​രാ​ബാ​ദി​ലെ നാ​ഷ​ണ​ല്‍ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ പ​രി​ശീ​ല​നം നേ​ടു​ന്ന ഐ​പി എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് എ​ത്തി​യി​ട്ടു​ണ്ട്.​ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​വി.​വി​ജ​യ്ഭാ​ര​ത് റെ​ഡ്ഡി, എ​എ​സ്പി അ​ച്യു​ത് അ​ശോ​ക് എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

Tags : nattu vishesham Police officials including from Nepal

Recent News

Corehub Up