Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Income Limit

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പേ ​വാ​ർ​ഡു​ക​ൾ ല​ഭി​ക്കാ​നു​ള്ള വ​രു​മാ​ന പ​രി​ധി ഒ​ഴി​വാ​ക്കും: ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ പേ ​വാ​ർ​ഡ് സൗ​ക​ര്യം ല​ഭ്യ​മാ​കാ​ൻ ഇ​നി വ​രു​മാ​ന പ​രി​ധി മാ​ന​ദ​ണ്ഡ​മാ​ക്കി​ല്ല. വ​രു​മാ​നം പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ രോ​ഗി​ക​ൾ​ക്കും പേ ​വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

നി​ല​വി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ കേ​ര​ള ഹെ​ൽ​ത്ത് റി​സ​ർ​ച്ച് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യ്ക്ക് (കെ.​എ​ച്ച്.​ആ​ർ.​ഡ​ബ്ല്യു.​എ​സ്) കീ​ഴി​ലു​ള്ള പേ ​വാ​ർ​ഡു​ക​ൾ ല​ഭി​ക്കാ​ൻ ഒ.​പി ടി​ക്ക​റ്റി​ൽ വ​രു​മാ​നം 1600 രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. ഇ​തോ​ടെ വ​രു​മാ​നം കു​റ​ഞ്ഞ​വ​ർ​ക്ക് പേ ​വാ​ർ​ഡ് ബു​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നി​ല്ല.

മാ​ത്ര​മ​ല്ല അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​മാ​യെ​ത്തു​ന്ന​വ​ർ തി​രി​ക്കി​ട്ട് ഒ.​പി ടി​ക്ക​റ്റ് എ​ടു​ക്കു​മ്പോ​ൾ വ​രു​മാ​നം കൃ​ത്യ​മാ​യി ന​ൽ​കാ​റി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പേ ​വാ​ർ​ഡ് ബു​ക്ക് ചെ​യ്യാ​ൻ എ​ത്തു​മ്പോ​ഴാ​ണ് വ​രു​മാ​ന പ​രി​ധി കു​രു​ക്കാ​കു​ന്ന​ത്. വ​രു​മാ​ന പ​രി​ധി ഉ​യ​ർ​ത്ത​ണ​മെ​ങ്കി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് അ​പേ​ക്ഷ ന​ൽ​കി ആ​ശു​പ​ത്രി​യി​ലെ ലേ ​സെ​ക്ര​ട്ട​റി​യു​ടെ അ​നു​മ​തി വാ​ങ്ങി മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡ്സ് വി​ഭാ​ഗ​ത്തി​ലെ​ത്ത​ണം. ഈ ​നൂ​ലാ​മാ​ല​യും ഇ​തോ​ടെ ഒ​ഴി​വാ​കും.

കാ​ല​ങ്ങ​ളാ​യി ജ​ന​ങ്ങ​ളെ വ​ല​ച്ചി​രു​ന്ന പ്ര​ശ്ന​ത്തി​നാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ പ​രി​ഹാ​രം കാ​ണു​ന്ന​തെ​ന്നും മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം. സാ​മ്പ​ത്തി​ക നി​ല വ്യ​ത്യാ​സ​മി​ല്ലാ​തെ രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up