Sports
റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അക്സർ പട്ടേലിനും ജസ്പ്രീത് ബുംറയ്ക്കും പകരം ഹർഷിത് റാണയെയും കുൽദീപ് യാദവിനെയും ഇന്ത്യ ടീമിലുൾപ്പെടുത്തി.
മൂന്ന് മാറ്റങ്ങളാണ് ന്യൂസിലൻഡ് ടീമിൽ വരുത്തിയിരിക്കുന്നത്. റോബർട്ട്സൺ, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജാമിസൺ എന്നിവർക്ക് പകരം ടിം സീഫെർട്ട്, സാക്കറെ ഫോൾക്സ്, മാറ്റ് ഹെന്റി എന്നിവരെ ടീമിലുൾപ്പെടുത്തി.
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവൺ കോൺവേ, ടിം സീഫെർട്ട്, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റനർ, സക്കറെ ഫോൾക്സ്, മാറ്റ് ഹെൻറി, ഇഷ് സൗധി, ജേക്കബ് ഡഫി
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
Sports
മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിയിൽ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ 53 റൺസിന് തോൽപ്പിച്ചതോടെയാണ് ഇന്ത്യ സെമിയിലെത്തിയത്. ഇതോടെ സെമിയിൽ കടക്കുന്ന നാലാമത്തെ ടീമായി ഇന്ത്യ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് എടുത്തത്. മഴയെ തുടർന്നാണ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും പ്രതിക റാവലും സെഞ്ചുറിയും ജെമീമ റോഡ്രിഗസ് അർധ സെഞ്ചുറിയും നേടി. പ്രതിക 122 റൺസും സ്മൃതി 109 റൺസുമാണ് എടുത്തത്. 76 റൺസെടുത്ത ജമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു.
ഏകദിന കരിയറിലെ 14-ാം സെഞ്ചുറിയാണ് സ്മൃതി മന്ദാന ഇന്ന് പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു. 15 സെഞ്ചുറികളുള്ള ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്.
ന്യൂസിലൻഡിന് വേണ്ടി റോസ്മേരി മയെറും അമേലിയ കെറും സൂസി ബെയ്റ്റ്സും ഓരോ വിക്കറ്റ് വീതം എടുത്തു. ഇന്ത്യൻ ഇന്നിംഗ്സിന് ശേഷം വീണ്ടും മഴയെത്തി. അതോടെ ന്യൂസിലൻഡിന്റെ വിജയലക്ഷ്യം 44 ഓവറിൽ 325 റൺസ് ആയി നിശ്ചയിച്ചു.
എന്നാൽ ന്യൂസിലൻഡിന്റെ ഇന്നിംഗ്സ് 271 റൺസിൽ അവസാനിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് 271 റൺസെടുത്തത്. ന്യൂസിലൻഡിന് വേണ്ടി 81 റൺസെടുത്ത ബ്രൂക്ക് ഹാലിഡേയും 65 റൺസെടുത്ത ഇസബെല്ല ഗെയ്സും 45 റൺസെടുത്ത അമേലിയ കെറും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് താക്കൂറും ക്രാന്ത് ഗൗഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്നേഹ് റാണയും ശ്രീ ചരണിയും ദീപ്തി ശർമയും പ്രതികാ റാവലും ഓരോ വിക്കറ്റ് വീതവും എടുത്തു.
Sports
മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. മഴയെ തുടർന്ന് 49 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് എടുത്തത
ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും പ്രതിക റാവലും സെഞ്ചുറിയും ജെമീമ റോഡ്രിഗസ് അർധ സെഞ്ചുറിയും നേടി. പ്രതിക 122 രൺസും സ്മൃതി 109 റൺസുമാണ് എടുത്തത്. 76 റൺസെടുത്ത ജമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു.
ഏകദിന കരിയറിലെ 14-ാം സെഞ്ചുറിയാണ് സ്മൃതി മന്ദാന ഇന്ന് പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു. 15 സെഞ്ചുറികളുള്ള ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളില്‍ ഒരാളാവാനും മന്ദാനയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്സിനൊപ്പമാണ് മന്ദാന. ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം.
ന്യബസിലൻഡിന് വേണ്ടി റോസ്മേരി മയെറും അമേലിയ കെറും സൂസി ബെയ്റ്റ്സും ഓരോ വിക്കറ്റ് വീതം എടുത്തു.
Sports
മുംബൈ: ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് മത്സരം നിർത്തിവച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം നിർത്തിവച്ചത്.
നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിമാണ് വേദി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഇന്നിംഗ്സിനിടെയാണ് മഴ എത്തിയത്. 48 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 329 റൺസെടുത്തിട്ടുണ്ട് ഇന്ത്യ.
ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും പ്രതികാ റാവലും സെഞ്ചുറിയും ജെമീമ റോഡ്രീഗസ് അർധ സെഞ്ചുറിയും നേടി. 122 റൺസെടുത്ത പ്രതികയും 109 റൺസെടുത്ത സ്മൃതി മന്ദാനയും പുറത്തായി. 69 റൺസുമായി ജെമീമയും 10 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത കൗറുമാണ് ക്രീസിലുള്ളത്.
ഏകദിന കരിയറിലെ 14-ാം സെഞ്ചുറിയാണ് സ്മൃതി മന്ദാന ഇന്ന് പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു. . 15 സെഞ്ചുറികളുള്ള ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളില്‍ ഒരാളാവാനും മന്ദാനയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്സിനൊപ്പമാണ് മന്ദാന. ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം.