Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infiltrators

ആ​സാ​മി​ന്‍റെ ഭൂ​മി കോ​ൺ​ഗ്ര​സ് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക് ന​ൽ​കി​യെ​ന്ന് മോ​ദി

ക​ലി​യ​ബോ​ർ (ആ​സാം): കോ​ൺ​ഗ്ര​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 6,957 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന കാ​സി​രം​ഗ എ​ലി​വേ​റ്റ​ഡ് കോ​റി​ഡോ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കാ​ൻ ഇ​ന്ന​ലെ ആ​സാ​മി​ലെ​ത്തി​യ​താ​യി​രു​ന്നു മോ​ദി. ര​ണ്ട് അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളും അ​ദ്ദേ​ഹം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ഭ​ര​ണ​ത്തി​ലി​രു​ന്ന​പ്പോ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​മി നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക് ന​ൽ​കി​യ​വ​രാ​ണ് കോ​ൺ​ഗ്ര​സ്. വോ​ട്ടി​നു വേ​ണ്ടി​യാ​ണ് ഇ​തെ​ല്ലാം ചെ​യ്ത​തെ​ന്നും പ​തി​റ്റാ​ണ്ടു​ക​ളോ​ളം ഇ​തു​മൂ​ലം നു​ഴ​ഞ്ഞു​ക​യ​റ്റം വ​ർ​ധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

“ആ​സാ​മി​ന്‍റെ സ്വ​ത്വ​വും സം​സ്കാ​ര​വും സം​ര​ക്ഷി​ക്കു​ക​യാ​ണു ബി​ജെ​പി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ സം​സ്ഥാ​ന​ത്തി​ന്‍റെ ജ​ന​സം​ഖ്യ സ​ന്തു​ല​നം താ​ളം​തെ​റ്റി​ക്കു​ക​യും സം​സ്കാ​ര​ത്തെ ആ​ക്ര​മി​ക്കു​ക​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും യു​വാ​ക്ക​ളു​ടെ​യും തൊ​ഴി​ൽ ത​ട്ടി​യെ​ടു​ക്കു​ക​യും അ​ന​ധി​കൃ​ത​മാ​യി ആ​ദി​വാ​സി ഭൂ​മി കൈ​യേ​റു​ക​യും ചെ​യ്യു​ന്നു. ഇ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ബി​ഹാ​റി​ൽ റാ​ലി​ക​ൾ ന​ട​ത്തി​യ​വ​രാ​ണ് കോ​ൺ​ഗ്ര​സു​കാ​ർ. പ​ക്ഷേ, അ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ ത​ള്ളി​ക്ക​ള​ഞ്ഞു. ആ​സാ​മി​ൽ​നി​ന്നു ശ​ക്ത​മാ​യ മ​റു​പ​ടി അ​വ​ർ​ക്ക് ല​ഭി​ക്കും’’- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്‌​ട്ര ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച വ​ൻ വി​ജ​യ​ത്തോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ പോ​ലും ബി​ജെ​പി​ക്ക് മേ​യ​റെ ല​ഭി​ച്ചി​രി​ക്കു​ന്നു​വെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up