വൈപ്പിൻ: പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. ഓച്ചന്തുരുത്ത് തറമ്മൽ വീട്ടിൽ വറീതാണ് (ജോൺ- 86) മരിച്ചത്. ഈ മാസം രണ്ടിന് സംസ്ഥാനപാതയിൽ പുതുവൈപ്പ് ഫെഡറൽ ബാങ്കിന് സമീപത്തായിരുന്നു അപകടം.
അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ ഇയാളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്ക്കാരം ഇന്ന് മൂന്നിന് ഒച്ചന്തുരുത്ത് കുരിശിങ്കൽ പള്ളിയിൽ. ഭാര്യ: പരേതയായ എൽസി. മക്കൾ: സൂരജ്, സുജ, സ്റ്റിനി. മരുമക്കൾ: ലിനി, പോൾ, ബിജു.