Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inland Fish

Kasaragod

ഉ​ൾ​നാ​ട​ൻ മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ നാ​ശം ത​ട​യാ​ൻ പ്രാ​ദേ​ശി​ക ഇ​ട​പെ​ട​ൽ അ​നി​വാ​ര്യം: ഡോ. ​സി.​പി. ഷാ​ജി

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ നാ​ശം ത​ട​യാ​ൻ പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് കു​ഫോ​സ് നോ​ള​ജ് സെ​ന്‍റ​ർ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​സി.​പി. ഷാ​ജി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സമി​തി ന​ട​ത്തു​ന്ന വെ​ബി​നാ​ർ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ ഉ​ൾ​നാ​ട​ൻ മ​ത്സ്യ സ​മ്പ​ത്ത് നേ​രി​ടു​ന്ന ഭീ​ഷ​ണി​യും പ​രി​ഹാ​ര​വും എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ധി​നി​വേ​ശ മ​ത്സ്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തും മ​ൺ​സൂ​ൺ കാ​ല​ത്ത് മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന ഇ​ട​ങ്ങ​ളാ​യ കൈ​ത്തോ​ടു​ക​ളും പാ​ട​ശേ​ഖ​ര​ങ്ങ​ളും കു​ള​ങ്ങ​ളും കു​റ​ഞ്ഞു​വ​രു​ന്ന​തും ഉ​ൾ​നാ​ട​ൻ മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ ശോ​ഷ​ണ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. പു​ഴ​യോ​ടു ചേ​ർ​ന്ന ച​തു​പ്പു​നി​ല​ങ്ങ​ളും വ​യ​ലു​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തെ ഗ​ണ്യ​മാ​യി ബാ​ധി​ച്ചു. ഊ​ത്ത​പി​ടി​ത്ത​വും മ​റ്റൊ​രു ഭീ​ഷ​ണി​യാ​ണ്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​സ​മ്പ​ത്തി​നെ സം​ര​ക്ഷി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​ക​ൾ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി എ​സ്. ബി​ജു, ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എം. അ​ഖി​ല, പി.​കെ. മു​കു​ന്ദ​ൻ, ടി.​എം. സു​സ്മി​ത, ശ്രീ​ല​ത കാ​ട​കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up